അനന്യയുടെ പങ്കാളിയെയും മരിച്ച നിലയിൽ കണ്ടെത്തി

ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ലിജു എന്ന വ്യക്തിയാണ് അത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചയോടെയാണ് സുഹൃത്തിന്റെ വീട്ടിൽ ലിജുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് അനന്യ കുമാരി അലക്സ് ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് സംഭവിച്ച പിഴവിൽ മനം നൊന്ത് ആത്മഹത്യ ചെയ്തത്. അനന്യ അടുത്തിടെ എന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. അനന്യയുടെ ആത്മഹത്യയിൽ മനം നൊന്തുള്ള മരണമെന്നാണ് പ്രാഥമിക നിഗമനം. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കിയായിരുന്നു അനന്യ.

Related posts

Leave a Comment