ഓർമകളിൽ അനന്ത് വിഷ്ണു ; വേർപാടിന്റെ അഞ്ചു വർഷങ്ങൾ

കൊച്ചി : എറണാകുളം ഗവൺമെന്റ് ലോ കോളജിലെ യൂണിയൻ ചെയർമാനും കെഎസ്‌യു നേതാവുമായിരുന്ന അനന്ത് വിഷ്ണു വിട്ടു പിരിഞ്ഞിട്ട് അഞ്ചു വർഷങ്ങൾ പിന്നിടുന്നു. സംഘാടക മികവും നേതൃപാടവവും കൊണ്ട് സംഘടനയെ നയിച്ച അനന്തിന്റെ നേതൃത്വത്തിലാണ് പത്ത് വർഷങ്ങൾക്കുശേഷം കോളേജിൽ കെഎസ്‌യുവിന്റെ യൂണിയൻ വിജയിച്ചു വരുന്നത്.വാഹനാപകടത്തെ തുടർന്നാണ് അനന്ത് മരണപ്പെടുന്നത്. മരണത്തെ തൊട്ടു മുന്നിൽ കാണുന്ന നിമിഷവും പ്രായംചെന്ന ഒരാളെ അപകടത്തിൽ നിന്നും ജീവിതത്തിലേക്ക് തിരികെ എത്തിക്കുവാനും പരിശ്രമിച്ച വ്യക്തിത്വമായിരുന്നു അനന്ത്. അഞ്ചു വർഷങ്ങൾ പിന്നിടുമ്പോഴും പ്രിയ സഹപ്രവർത്തകന്റെ ഓർമ്മകളും ചേർത്തുനിർത്തി മുന്നോട്ടുപോവുകയാണ് സുഹൃത്തുക്കൾ.

Related posts

Leave a Comment