ഡോക്ടർമാരെക്കുറിച്ച് വിവാദ പരാമർശം; നാക്കുപിഴയെന്ന് വിശദീകരിച്ച് ഷംസീർ

തിരുവനന്തപുരം: എംബിബിഎസ് ഡോക്ടര്‍മാരെ കുറിച്ച് നിയമസഭയില്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഎന്‍ ഷംസീര്‍ എംഎല്‍എ. എംബിബിഎസ് ഡോക്ടര്‍മാരെ അപമാനിക്കുന്ന തരത്തിലല്ല താന്‍ പ്രസംഗത്തില്‍ ഉദ്ദേശിച്ചത്. വിവാദ പരാമര്‍ശം നിയമസഭ രേഖകളില്‍ നിന്ന് പിന്‍വലിക്കുമെന്നും ഷംസീര്‍ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.
എംബിബിഎസ് പഠിച്ചയാള്‍ എംബിബിഎസ് ചികിത്സ മാത്രമേ നല്‍കാന്‍ പാടുള്ളൂവെന്ന എ എന്‍ ഷംസീര്‍ എം എല്‍ എയുടെ നിയമസഭയിലെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. വ്യാജവൈദ്യത്തിനെതിരായുള്ള നിയമനിര്‍മാണ അവതരണ വേളയിലാണ് ഷംസീര്‍ ഇത്തരം പരാമര്‍ശം നടത്തിയത്. ഹോസ്പിറ്റലിനകത്ത് എംബിബിഎസ് എന്ന പേര് വെച്ചുകൊണ്ട് ഡോക്ടര്‍മാര്‍ പീഡിയാട്രിക്‌ ചികിത്സ നല്‍കുന്നു എന്നും ഇത്തരം കള്ളനാണയങ്ങളെ തിരിച്ചറിയണമെന്നുമാണ് അദ്ദേഹം പ്രസംഗിച്ചത്. എംഎല്‍എയുടെ പ്രസംഗത്തിനെതിരേ നിരവധി ഡോക്ടര്‍മാര്‍ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് എംഎല്‍എയുടെ വിശദീകരണം.

Related posts

Leave a Comment