Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Kerala

മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ഒരു പ്രദേശത്തെ അപമാനിക്കുന്ന പ്രസ്‌താവന; പിണറായിക്കെതിരെ മുസ്ലിം ലീഗ്

Avatar

Published

on

മലപ്പുറം: മുഖ്യമന്ത്രി മലപ്പുറം ജില്ലയെ അപമാനിച്ചെന്ന് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി. എം.എ. സലാം. മുഖ്യമന്ത്രി കള്ളപ്രചാരവേല നടത്തുകയാണ്. ഈ നീക്കം കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്നും രക്ഷപ്പെടാനാണ്. മുഖ്യമന്ത്രിയോട് സഹതാപമാണെന്നും സലാം മാധ്യമങ്ങളോട് പറഞ്ഞു. മലപ്പുറം ജില്ലയിൽ നിന്ന് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാന പോലീസ് പിടികൂടിയത് 150 കിലോ സ്വർണവും കോടികളുടെ ഹവാല പണവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഈ പണം കേരളത്തിൽ എത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സലാം. ഏത്ര രാജ്യദ്രോഹ കേസുകൾ മലപ്പുറത്ത് രജിസ്ട്രർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറയണമെന്നും സലാം ആവശ്യപ്പെട്ടു. ഏത്ര കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഏത പേരെ ശിക്ഷിച്ചിട്ടുണ്ടെന്ന് പറയാൻ മുഖ്യമന്ത്രി പറ്റുമോ. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ എന്തെങ്കിലും തെളിവുണ്ടോയെന്നും സലാം ചോദിച്ചു.

മലപ്പുറം ജില്ലയിൽ ചെയ്‌തുവെന്ന് പറയുന്നത് കരിപ്പുർ വിമാനത്താവളം അവിടെ ആയതു കൊണ്ടാകാം. ആവിമാനത്താവളത്തിലൂടെ വരുന്ന സ്വർണത്തെ കുറിച്ചായിരിക്കാം. അവിടെ പിടിക്കപ്പെട്ടവരിൽ ഏറെയും കണ്ണൂർ ജില്ലക്കാരാണ്. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് സംവിധാനം ഉപയോഗിച്ച് സ്വർണം കടത്തിയിട്ട് ആരെയെങ്കിലും പിടിച്ചോ എന്നും അദ്ദേഹം ചോദിച്ചു.

Advertisement
inner ad

മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ഒരു പ്രദേശത്തെ അപമാനിക്കുന്ന് പ്രസ്‌താവനയുമായി വന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. മുഖ്യമന്ത്രി ഇത്രയും വൃത്തികേടിലേക്ക് പോകാൻ പാടില്ല. മുഖ്യമന്ത്രി തറ നേതാവിൽ നിന്നും അൽപമെങ്കിലും ഉയരാൻ ശ്രമിക്കേണ്ടേ. ഇന്ന് പറഞ്ഞത് ഏറ്റവും രൂക്ഷമായ പ്രസ്താവനയാണ്.

മുഖ്യമന്ത്രിക്കെതിരെ ഭരണകക്ഷിയിലെ ഒരു എംഎൽഎയാണ് ആരോപണം ഉന്നയിച്ചത്. ആ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിച്ചിട്ടാണ് മുഖ്യമന്ത്രി രക്ഷപ്പെടേണ്ടത്. അല്ലാതെ മറ്റാരുടെയെങ്കിലും പേരിൽ ആരോപണം ഉന്നയിച്ചിട്ടല്ല. അൻവറിൻ്റെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയട്ടേയെന്നും സലാം പറഞ്ഞു.അൻവറിന്റെ ആരോപണങ്ങൾക്ക് മറുപടിയില്ലാത്തതുകൊണ്ടാണ് മലപ്പുറം ജില്ലക്കാരുടെ പേരിൽ വ്യാജ ആരോപണം ഉന്നയിക്കുന്നതെ ന്നും സലാം കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിനെ ഭാര്യ കുത്തിക്കൊന്നു

Published

on

കൊച്ചി: എറണാകുളം നായരമ്പലത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിനെ ഭാര്യ കുത്തിക്കൊന്നു. കാറ്ററിംഗ് സ്‌ഥാപന ഉടമ അറയ്ക്കൽ ജോസഫാണ് കൊല്ലപ്പെട്ടത്. ഭാര്യ പ്രീതിയെ പോലീസ് കസ്‌റ്റഡിയിലെടുത്തു. വൈകിട്ട് അഞ്ചുമണിക്ക് ശേഷമാണ് കൊലപാതകം എന്നാണ് സൂചന. ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന ജോസഫിനെ പിന്നിൽ നിന്നും കുത്തി വീഴ്ത്തുകയായിരുന്നു. കാറ്ററിംഗ് തൊഴിലാളികൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

Kasaragod

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സിപിഎം നേതാവടക്കം രണ്ടുപേർ അറസ്റ്റിൽ

Published

on

കാസറഗോഡ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സിപിഎം പ്രാദേശിക നേതാവടക്കം രണ്ടു പേർ അറസ്റ്റിൽ. കാസറഗോഡ് അമ്പലത്തറയിലാണ് പോക്സോ കേസിൽ സിപിഎം പ്രാദേശിക നേതാവ് എം.വി തമ്പാൻ (55), ഇയാളുടെ സുഹൃത്ത് സജി (51) എന്നിവർ അറസ്റ്റിലായത്.

വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തി പരിശോധന നടത്തിയപ്പോഴാണ് 16കാരിയ ഗർഭിണിയാണെന്ന് വീട്ടുകാർ അറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയായ എം.വി തമ്പാനും, സുഹൃത്ത് സജിയും ചേർന്ന് നിരവധി തവണ പീഡിപ്പിച്ചു എന്നാണ് പെൺകുട്ടിയുടെ മൊഴി. സംഭവത്തിൽ കേസെടുത്ത പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.വയറുവേദനയെ തുടർന്ന് കഴിഞ്ഞ മാസം ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ മാതാപിതാക്കൾക്കൊപ്പം സജിയും ഉണ്ടായിരുന്നു. കുട്ടി ഗർഭിണിയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നെങ്കിലും സജി ഇക്കാര്യം മാതാപിതാക്കളിൽ നിന്ന് മറച്ചുവെക്കുകയായിരുന്നു. പിന്നീട് കഴിഞ്ഞ വെള്ളിയാഴ്ച സ്വകാര്യ ആശുപത്രിയിൽ വീണ്ടും പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത്. 16വയസായിട്ടേയുള്ളുവെന്ന് കുട്ടി പറഞ്ഞതോടെ ആശുപത്രി അധികൃതർ വിവരം പോലീസിൽ അറിയിച്ചു.

Advertisement
inner ad
Continue Reading

Kerala

പാലക്കാട് അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു

Published

on

പാലക്കാട്: കൂറ്റനാട് അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ഉത്തർപ്രദേശ് സ്വദേശികളായ സുധീൻ, വിശാൽ, സുനിൽ എന്നിവർക്കാണ് വെട്ടേറ്റു. സംഭവത്തിൽ പ്രതിയായ യുപി സ്വദേശി നീരജ് പോലീസിൽ കീഴടങ്ങി. നിർമാണ തൊഴിലാളികളായ യുപി സ്വദേശികൾ താമസിക്കുന്ന സ്ഥലത്ത് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടു കയായിരുന്നു. ഇതിനിടയിൽ പ്രതി കൈയിലുണ്ടായിരുന്ന വടിവാളുപയോഗിച്ച് വെട്ടുകയായിരുന്നു. മണിക്കൂറുകളോളം തൊഴിലാളികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇടപെടാനെത്തിയ നാട്ടുകാർക്കു നേരെയും പ്രതി വടിവാൾ വീശി. തുടർന്ന് ചാലിശേരി പോലീസ് സ്ഥലത്തെത്തിയാണ് സംഘർഷാവസ്ഥക്ക് അയവ് വരുത്തിയത്.

Continue Reading

Featured