News
പട്ടികജാതി വികസന വകുപ്പ് ആസ്ഥാനത്ത് എൻജിഒ യൂണിയൻ നേതാവിൻ്റെ ഭാര്യക്ക് വഴിവിട്ട അന്തർ വകുപ്പ് സ്ഥലമാറ്റത്തിന് ശ്രമം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിലെ ഓഫീസ് അറ്റൻറ്റൻ്റും എൻജിഒ യൂണിയൻ ശാസ്തമംഗലം ഏരിയ ട്രഷറുമായ മഹേഷ് കെ ജെ യുടെ ഭാര്യയും പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിലെ ക്ലാർക്കുമായ ഗ്രീഷ്മ ജി ആറിനു വേണ്ടിയാണ് സർവ്വീസ് ചട്ടങ്ങളെ നോക്കുകുത്തിയാക്കി അന്തർ വകുപ്പ് സ്ഥലമാറ്റത്തിന് ശ്രമം നടക്കുന്നത്. വ്യവസായ വാണിജ്യ വകുപ്പിലേക്കാണ് ഗ്രീഷ്മ വകുപ്പ് മാറ്റത്തിന് അപേക്ഷ കെടുത്തിട്ടുള്ളത്.
2018 ൽ ആശ്രിത നിയമനത്തിലൂടെ തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ച ഗ്രീഷ്മ മൂന്ന് വർഷത്തിന് ശേഷം സ്ഥലമാറ്റം നേടി വകുപ്പിൻ്റെ ആസ്ഥാന കാര്യാലയത്തിൽ എത്തുകയായിരുന്നു. നിലവിൽ മൂന്ന് വർഷത്തിൽ ഏറെയായി ഡയറക്ടറ്റേറ്റിൽ ജോലി ചെയ്യുന്ന ഗ്രീഷ്മ കൈകാര്യം ചെയ്തിരുന്ന തിരുവനന്തപുരം പ്രിയദർശിനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പരാ മെഡിക്കൽ സയൻസസ് എന്ന സ്ഥാപനത്തിന്റ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട SCDD/1422/2024-D2 (EDN D) എന്ന ഫയലിൽ ഉണ്ടായ വീഴ്ച കാരണം ടി സെക്ഷനിലെ സൂപ്രണ്ടിനെ അച്ചടക്ക നടപടിയുടെ ഭാഗമായി വകുപ്പ് ഡയറക്ടർ സ്ഥലം മാറ്റം ചെയ്യുകയും, തുടർന്ന് ഗ്രീഷ്മയ്ക്ക് വരാനിരിക്കുന്ന അച്ചടക്ക നടപടികളിൽ നിന്നും ഒഴിവാകുന്നതിനും, കൂടാതെ ഉടൻ പ്രതീക്ഷിക്കുന്ന പൊതു സ്ഥലംമാറ്റത്തിൽ സ്ഥാന ചലനം ഉണ്ടാകും എന്നതിനാലുമാണ് അതേ പ്രദേശത്ത് തന്നെയുളള വ്യവസായ വാണിജ്യ വകുപ്പിലേക്ക് അന്തർ വകുപ്പ് സ്ഥലംമാറ്റത്തിന് ശ്രമിക്കുന്നത്.
അതിനായി തിരുവനന്തപുരം ജില്ലാ വ്യവസായ വാണിജ്യ ഓഫീസിൽ ക്ലർക്ക് തസ്തികയിലെ ഒരൊഴിവ് പി എസ് സി ക്ക് റിപ്പോർട്ട് ചെയ്യാതെ ഒഴിച്ചിട്ടിരിക്കുന്നു എന്നാണ് ലഭ്യമായ വിവരം.ആശ്രിത നിയമനം ലഭിച്ചവർക്ക് അന്തർ വകുപ്പ് സ്ഥലമാറ്റം അനുവദനിയമല്ലാത്ത സാഹചര്യത്തിലാണ് ഭരണാനുകൂല സംഘടനയുടെ പിൻബലത്തിൽ ബന്ധപ്പെട്ട വകുപ്പുകളിൽ സമ്മർദം ചെലുത്തി ഉത്തരവ് സമ്പാദിക്കാൻ നീക്കം നടത്തുന്നത്. എൻജിഒ യൂണിയൻ ശാസ്തമംഗലം ഏരിയ കമ്മറ്റിയിലെ പ്രമുഖ സ്ഥാനത്ത് ഇരുന്ന് കൊണ്ട് മഹേഷ് കെ ജെ രണ്ട് വകുപ്പുകളിലെയും നേതൃസ്ഥാനത്ത് ഉള്ളവരെ സമ്മർദ്ദത്തിൽപെടുത്തി ഭാര്യക്ക് മികച്ച ലാവണം തരപ്പെടുത്തി കൊടുക്കാൻ ഉള്ള ശ്രമത്തിനെതിരെ പി എസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്കിടയിൽ കനത്ത പ്രതിഷേധം രൂപപ്പെട്ടിരിക്കുകയാണ്.
Featured
പി പി ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന്
കണ്ണൂർ: എ ഡി എം നവീന ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുക.
ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ കുടുംബം കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ദിവ്യയ്ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കുമെന്നും, നീതി ലഭിക്കാനായി നിയമപരമായ പോരാട്ടത്തിന് ഏതറ്റം വരെയും പോകുമെന്നും നവീന്‍ബാബുവിന്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.
Kuwait
മെഡക്‌സ് മെഡിക്കൽ കെയർ ഫഹാഹീൽ നവീകരിച്ച ഡെര്മറ്റോളജി ഡിപ്പാർട്മെന്റ് ഉദ്ഘാടനം ചെയ്തു.
കുവൈറ്റ് സിറ്റി : അനുദിനം വളർച്ചയിലേക്ക് കുതിക്കുന്ന ഫഹാഹീൽ മെഡക്‌സ് മെഡിക്കൽ കെയർ ഏഴാം നിലയിലെ നവീകരിച്ച ഡെര്മറ്റോളജി ഡിപ്പാർട്മെന്റ് ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് പ്രസിഡന്റ് കൂടിയായ സി.ഇ.ഒ ശ്രീ മുഹമ്മദ് അലി വി.പി ആണ് ഉദ്ഘാടനം നിർവഹിച്ചത്. ആധുനിക ചികിത്സ ഉപകരണങ്ങൾ അടങ്ങിയ ഏറ്റവും മികച്ച ഡെര്മറ്റോളജി സേവനങ്ങൾ ജനങ്ങളിലേക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നവീകരിച്ച ഡെര്മറ്റോളജി ഡിപ്പാർട്മെന്റ് തുറന്നിരിക്കുന്നതെന്ന് ഉദ്ഘാടനം നിര്വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മെഡക്‌സ് മാനേജ്‍മെന്റ് പ്രതിനിധികളും, ഡോകട്ർമാരും മറ്റു പാരാ മെഡിക്കൽ ജീവനക്കാരും പങ്കെടുത്തു.ഉദ്ഘാടനത്തോടു അനുബന്ധിച്ചു എല്ലാത്തരം ഡെര്മറ്റോളജി ചികിത്സകൾക്കും 20% ഡിസ്‌കൗണ്ടും, ലേസർ ട്രീട്മെന്റുകൾക്ക് ആകർഷകമായ പാക്കേജുകളും ലഭ്യമാണെന്ന് മെഡക്സ് മാനേജ്മെന്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഹോട് ലൈൻ നമ്പർ : 189 33 33-ൽ ബന്ധപ്പെടാവുന്നതാണ് .
Kuwait
പൽപ്പഗം – 24 ഫ്ലയർ പ്രകാശനം ചെയ്തു
കുവൈറ്റ് സിറ്റി : പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റിൻ്റെ പതിനാറാം വാർഷികത്തോടനുബന്ധിച്ച പൽപ്പഗം-24 ൻ്റെ ഫ്ലയർ പ്രകാശനം ചെയ്തു. ഡിസംബർ 6 ന് വൈകുന്നേരം 5:30 മുതൽ മൈതാന്‍ ഹവല്ലി അമേരിക്കൻ ഇൻറർനാഷണൽ സ്കൂളിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടി വൻ വിജയമാക്കി തീർക്കുന്നതിനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. പൽപ്പഗം-24 ൻ്റെ ഫ്ലയർ കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തു. ലോക പ്രശസ്ത ഇന്ത്യൻ ബാൻഡ് ൻ്റെ മുഴുവൻ കലാകാരന്മാരെയും ഒരേ സ്റ്റേജിൽ അണിനിരത്തി കുവൈറ്റിൽ ആദ്യമായി അവതരിപ്പിക്കുന്ന ഭാഷയും സംസ്കാരവും സമന്വയിപ്പിക്കുന്ന അനശ്വര സംഗീതം, അതിർത്തികൾ കടന്ന് അതിർവരമ്പുകളില്ലാത്ത ആവേശത്തിരമാലകൾ സൃഷ്ടിക്കാൻ പൽപ്പഗം – 24 സാക്ഷിയാകും.
കുവൈറ്റിൽ കഴിഞ്ഞ 16 വർഷങ്ങളായി കലാ സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായി നില കൊള്ളുന്ന പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റിൻ്റെ പ്രവർത്തനങ്ങളിൽ പൊൻതൂവലായി മാറുവാൻ പോകുന്ന ഈ സംഗീത സന്ധ്യ വിജയിപ്പിക്കുന്നതിനു വേണ്ടി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി പൽപ്പഗം – 24 കൺവീനർ പ്രേംരാജ് ജോയിന്റ് കൺവീനർ ശിവദാസ് വാഴയിൽ എന്നിവർ ഫ്ലായർ പ്രകാശന ചടങ്ങിൽ അറിയിച്ചു.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured2 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News2 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam3 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login