Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

National

മണിപ്പൂരിൽ അക്രമങ്ങള്‍ക്ക് തുടർകഥ, സൈന്യത്തിന്റെ വാഹനം കത്തിച്ചു

Avatar

Published

on

ഇംഫാല്‍: അക്രമങ്ങള്‍ക്ക് അറുതിയില്ലാതെ മണിപ്പൂര്‍. മൊറെ ബസാറില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് സൈന്യം ഇടത്താവളമായി ഉപയോഗിച്ചിരുന്ന വീടുകള്‍ക്ക് ജനക്കൂട്ടം തീയിട്ടു.സൈന്യത്തിനുനേരെ ആള്‍ക്കൂട്ടം വെടിവച്ചതായും റിപ്പോര്‍ട്ടുണ്ട്. ആളൊഴിഞ്ഞെങ്കിലും കേടുപാടുകളില്ലാതെ ശേഷിച്ചിരുന്ന വീടുകള്‍ സൈനികര്‍ ഇടത്താവളമായി ഉപയോഗിച്ചുവരികയായിരുന്നു. ഇവയാണ് തീയിട്ട് നശിപ്പിച്ചത്.കാങ്പോക്പിയില്‍ സുരക്ഷാസേന സഞ്ചരിച്ചിരുന്ന രണ്ടു ബസും അക്രമികള്‍ തടഞ്ഞുനിര്‍ത്തി കത്തിച്ചു. ദിമാപ്പുരില്‍നിന്ന് വരികയായിരുന്ന ബസുകള്‍ കാങ്പോക്പിയില്‍ മറുവിഭാഗത്തെ ആളുകളുണ്ടോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകള്‍ അടക്കമുള്ള സംഘം തടയുകയായിരുന്നു. എന്നാല്‍ സൈന്യം ഇതിന് അനുമതി നല്‍കിയില്ല. തുടര്‍ന്നാണ് ബസുകള്‍ക്ക് തീയിട്ടത്. സൈനികര്‍ക്ക് അപായമില്ലെന്നാണ് റിപ്പോര്‍ട്ട്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

National

മുഖ്യമന്ത്രിയുടെ വസതി ഒഴിഞ്ഞ് കെജ്‌രിവാൾ

Published

on

ന്യൂ‍ഡൽഹി: ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ ഡൽഹി സിവിൽലൈൻസിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിഞ്ഞു. എഎപിയുടെ പഞ്ചാബിൽനിന്നുള്ള രാജ്യസഭാംഗം അശോക് മിത്തലിന് അനുവദിച്ചിരിക്കുന്ന സർക്കാർ ബംഗ്ലാവിലേക്കാണ് കെജ്‌രിവാളും കുടുംബവും താമസം മാറുന്നത്. ‘5–ഫിറോസ് ഷാ റോഡ്’ എന്നതാണു പുതിയ വിലാസം. എഎപിയുടെ ആസ്ഥാനത്തിന് അടുത്തായാണ് പുതിയ താമസസ്ഥലം.

Continue Reading

Delhi

ജയിലുകളില്‍ ജാതിവിവേചനം പാടില്ല: സുപ്രീം കോടതി

Published

on

ന്യൂഡല്‍ഹി: ജയിലുകളില്‍ ജാതിവിവേചനം പാടില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ ജയില്‍ മാനുവല്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. ജയിൽ ചട്ടം എല്ലാ സംസ്ഥാനങ്ങളും മൂന്ന് മാസത്തിനുള്ളില്‍ പരിഷ്‌കരിക്കണമെന്നും ജയില്‍പുള്ളികള്‍ക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ജയിലിൽ ഒരു തരത്തിലുമുള്ള വിവേചനം പാടില്ലെന്നും സംരക്ഷണം നല്കുന്നതിനുവേണ്ടി മാത്രമേ ജാതി പരിഗണിക്കാവൂ എന്നും സുപ്രീം കോടതി പറഞ്ഞു. സ്വാതന്ത്രം ലഭിച്ച് 75 വര്‍ഷങ്ങൾക്ക് ശേഷവും ജാതിവിവേചനം നിലനിൽക്കുന്നുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

Continue Reading

Accident

പൂനെ ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ചവരില്‍ മലയാളിയും

Published

on

പൂനെ: പൂനെയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ചവരില്‍ മലയാളിയും. പൈലറ്റായ കൊല്ലം കുണ്ടറ സ്വദേശി ഗിരീഷ് പിള്ളയാണ് (56) മരിച്ചത്. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചയാളാണ് ഗിരീഷ് പിള്ള. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടുനല്‍കും.

ബുധനാഴ്ച രാവിലെയാണ് ഹെലികോപ്ടര്‍ തകര്‍ന്ന് വീണത്. ബാദവന്‍ മേഖലയില്‍ രാവിലെ 6.45നാണ് അപകടം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്തെ കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഗിരീഷിന് പുറമേ പരംജിത് സിങ് എന്ന മറ്റൊരു പൈലറ്റും എഞ്ചിനീയര്‍ പ്രീതം ഭരദ്വാജുമാണ് അപകടത്തില്‍ മരിച്ചത്.

Advertisement
inner ad

പുണെയിലെ ഒക്സ്ഫര്‍ഡ് ഗോള്‍ഫ് ക്ലബ്ബിന്റെ ഹെലിപാഡില്‍ നിന്നാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രദേശത്തെ കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Advertisement
inner ad
Continue Reading

Featured