Connect with us
48 birthday
top banner (1)

Business

ഹൃദയം സൂക്ഷിക്കാൻ ഒരു ആപ്പ്; അന്താരാഷ്ട്ര കായിക ഉച്ചകോടിയിൽ വേറിട്ട സ്റ്റാർട്ടപ്പുമായി മലയാളി യുവാക്കൾ

Avatar

Published

on

തിരുവനന്തപുരം: വ്യായാമങ്ങളിലും കളികളിലുമേർപ്പെടുന്ന ചെറുപ്പക്കാർ തങ്ങളുടെ ആരോഗ്യവും ജീവനും സേഫ് ആണെന്ന് ഉറപ്പിക്കാൻ വരട്ടെ. നിങ്ങളുടെ ഹൃദയം സുരക്ഷിതമാണെന്ന് ആദ്യം ഉറപ്പിക്കൂ. വ്യായാമം മുടക്കമില്ലാതെ ചെയ്യുന്ന ചെറുപ്പക്കാരിൽ ഹൃദയസ്തംഭനം മൂലം മരിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്നത് പുതിയ ആശങ്കയായി മാറിയിരിക്കുകയാണല്ലോ. ഇത്തരം പ്രശ്നങ്ങൾ മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുന്ന ഒരു ഫിറ്റ്നെസ് ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് തിരുവനന്തപുരം സ്വദേശികളായ പ്രീജിത്ത് എസ്.പിയും അലക്സ ജോസഫും. മദ്രാസ് ഐഐടിയുടെ സഹായത്തോടെ വികസിപ്പിച്ച വേറിട്ട ഫിറ്റ്നെസ് ആപ്പായ നെട്രിൻ കായിക പ്രേമികൾക്കായി ഇവർ പരിചയപ്പെടുത്തുകയാണ് രാജ്യാന്തര കായിക ഉച്ചകോടിയുടെ ഭാഗമായി നടന്നു വരുന്ന സ്പോർട്സ് എക്സ്പോയിൽ.

ഹൃദയത്തിന്റെ ആരോഗ്യം കൃത്യമായി നിരീക്ഷിക്കാനും പരിപാലിക്കാനും ഈ ആപ്പ് സഹായിക്കുന്നു. ആപ്പിൻ്റെ ഭാഗമായുള്ള വിയറബിൾ ഡിവൈസ് ശരീരത്തിൽ ഘടിപ്പിച്ചാണ് ഈ ആപ്പ് ഇസിജി ഡേറ്റ ശേഖരിക്കുന്നത്. ഈ വിവരത്തെ അടിസ്ഥാനമാക്കി നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യനില വിലയിരുത്താൻ കഴിയും. ഒരു കോച്ചിന്റെ അല്ലെങ്കിൽ ഡോക്ടറുടെ ഉപദേശങ്ങൾ സ്വീകരിച്ച് നമ്മുടെ വ്യായാമം അതിനനുസരിച്ച് ക്രമീകരിക്കുകയും ചെയ്യാം.

Advertisement
inner ad

വിയറബിൾ ടെക്‌നോളജിയിലും ഹ്യൂമൻ ഫിസിയോളജിയിലും ഒമ്പത് വർഷത്തിലേറെ നീണ്ട ഗവേഷണത്തിനു ശേഷമാണ് ഇരുവരും ഇവ സംയോജിപ്പിച്ചുള്ള നെട്രിൻ ആപ്പിൻ്റെ ആശയവുമായി വരുന്നത്. ആദ്യ ഘട്ടത്തിൽ ഇന്ത്യൻ അത്‌ലറ്റുകളെ ലക്ഷ്യമിട്ട് നിർമിച്ചതാണെങ്കിലും പിന്നീട് എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലേക്ക് ആപ്പ് പരിഷ്ക്കരിച്ചു.

ദൈനംദിനം ഹൃദയത്തിന്റെ പ്രവർത്തനം നിരീക്ഷിച്ച് മെച്ചപ്പെട്ട ആരോഗ്യ നിലവാരത്തിലേക്ക് ഉയർത്താൻ ഈ ആപ്പ് സഹായിക്കും. “ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട രോഗങ്ങൾ, പ്രമേഹം തുടങ്ങിയ ഏറ്റവും സാധാരണമായ ജീവിതശൈലി പ്രശ്‌നങ്ങളെ ശാസ്ത്രീയമായി അഭിസംബോധന ചെയ്യുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച ലോകത്തിലെ ആദ്യ ടെക് എനേബിൾഡ് ഗൈഡഡ് ട്രെയിനിംഗ് പ്ലാറ്റ്‌ഫോമാണ് നെട്രിൻ ഹാർട്ട്‌കോർ. ജനറിക് ആരോഗ്യ ആപ്പുകൾ നൽകുന്ന പോലെയുള്ള വിവരങ്ങൾ അല്ല നെട്രിൻ നൽകുന്നത്. ഒരു വ്യക്തിയുടെ തനതായ ശരീരശാസ്ത്രം, ലക്ഷ്യങ്ങൾ, വിപുലമായ ഇസിജി സെൻസറുകളിൽ നിന്നുള്ള തത്സമയ ഡാറ്റ എന്നിവയെ അടിസ്ഥാനമാക്കിയുളള വ്യായാമരീതികൾ ഒരു കോച്ചിൻ്റെ സഹായത്തോടെ ഒരോർത്തർക്കും നൽകുന്നു,” ഈ യുവസംരംഭകർ പറയുന്നു.

Advertisement
inner ad

തിരക്കേറിയ ജീവിത സാഹചര്യത്തിൽ വ്യായാമത്തിന് സമയം ലഭിക്കാത്തവർക്ക് അവരുടെ ദിനചര്യകളെ ക്രമീകരിച്ച് വ്യായാമം ചെയ്യാൻ കഴിയുന്ന തരത്തിൽ പ്രതിദിന ഫീഡ്‌ബാക്ക് നൽകുകയും ചെയ്യുന്ന സംവിധാനം ആപ്പിലുണ്ട്. “ഹൃദയാരോഗ്യത്തിന് മുൻഗണന നൽകുന്ന സുസ്ഥിര ഫിറ്റ്‌നസ് ജീവിതശൈലി കെട്ടിപ്പടുക്കാൻ എല്ലാവരെയും പ്രാപ്തരാക്കുക എന്നതാണ് നെട്രിനിന്റെ ലക്ഷ്യം. ആരോഗ്യമുള്ള ഹൃദയമാണ് ശാരീരികക്ഷമതയുടെ അടിത്തറയെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, ഡേറ്റ അധിഷ്ഠിത രീതികകളിലുടെ ഇത് നേടാൻ ഈ ആപ്പ് ഒരോരുത്തരേയും സഹായിക്കുന്നു,” അവർ പറഞ്ഞു.

Advertisement
inner ad

Business

അനക്കമില്ലാതെ സ്വർണവില; പവന് 56,920 രൂപ

Published

on

സംസ്ഥാനത്തെ സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് 56,920 രൂപയും ഗ്രാമിന് 7115 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഒരു പവന്‍ സ്വർണത്തിന് 200 രൂപയും ഗ്രാമിന് 25 രൂപയും കുറഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിന് ശേഷമായിരുന്നു ഇന്നലെ സ്വർണ വില കുറഞ്ഞത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾ സ്വർണ നിരക്കിനെയും ബാധിക്കുന്നുണ്ട്. 18 കാരറ്റ് സ്വർണ വിലയിലും മാറ്റമില്ല. ഗ്രാമിന് 5875 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം വെള്ളി വില ഒരു രൂപ കുറഞ്ഞു. ഗ്രാമിന് 98 രൂപ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.

Continue Reading

Business

റാഡിസൺ പാർക്ക് ഇൻ ആൻഡ് സ്യൂട്ട്സ് തൃശ്ശൂരിൽ പ്രവർത്തനം ആരംഭിച്ചു

Published

on

തൃശൂർ, കേരളം: ജോസ് ആലുക്കാസ് ഗ്രൂപ്പിൻ്റെ സംയുക്ത സംരംഭമായ റാഡിസണിൻ്റെ പാർക്ക് ഇൻ & സ്യൂട്ട്സ് 2024 ഡിസംബർ 6ന് കേരളത്തിൻ്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ പ്രവർത്തനം ആരംഭിച്ചു. 66 ലക്ഷ്വറി റൂമുകളും സ്യൂട്ടുകളും, കൂടാതെ പാർട്ടികൾക്കും മീറ്റിംഗുകൾക്കും അനുയോജ്യമായ വിശാലമായ ബാങ്ക്വറ്റ് ഹാളുകളും ലഭ്യമാണ്.

Advertisement
inner ad

നഗരത്തിനുള്ളിൽ തന്ത്രപരമായി സ്ഥിതി ചെയ്യുന്ന, റാഡിസൺ പാർക്ക് ഇൻ ആൻഡ് സ്യൂട്ട്സിൽ നിന്നും പ്രധാന വാണിജ്യ മേഖലകളിലേക്കും, കൊച്ചി സേലം ഹൈവേയിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും. ഗുരുവായൂർ ക്ഷേത്രം, ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂർ, പ്രശസ്ത ആയുർവേദ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്രക്കാർക്കും തൃശൂരിൽ ലഭ്യമാകുന്ന ഏറ്റവും മികച്ച ലക്ഷ്വറി ഹോട്ടലാണ് റാഡിസൻ്റെ പാർക്ക് ഇൻ ആൻഡ് സ്യൂട്ട്സ്.

“റാഡിസൺ ഹോട്ടൽ ഗ്രൂപ്പുമായി സഹകരിച്ച് തൃശ്ശൂരിലേക്ക് റാഡിസണിൻ്റെ പാർക്ക് ഇൻ & സ്യൂട്ടുകൾ കൊണ്ടുവരുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ലോകോത്തര ഹോസ്പിറ്റാലിറ്റി അനുഭവങ്ങൾ നൽകാനുള്ള ജോസ് ആലുക്കാസിൻ്റെ പ്രതിബദ്ധതയാണ് ഈ ഹോട്ടൽ പ്രതിഫലിപ്പിക്കുന്നത്,” ജോസ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോസ് ആലുക്ക പറഞ്ഞു.

Advertisement
inner ad

ഇന്ത്യയിലെ പ്രമുഖ ബിസിനസ്സ് കേന്ദ്രമായ തൃശൂരിൽ വൈവിധ്യമാർന്ന വ്യവസായങ്ങളും വാണിജ്യ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. റാഡിസണിൻ്റെ പാർക്ക് ഇൻ ആൻഡ് സ്യൂട്ട്സിൽ മീറ്റിംഗുകൾ, കോൺഫറൻസുകൾ, കോർപ്പറേറ്റ് ഇവൻ്റുകൾ എന്നിവയ്ക്കായി അത്യാധുനിക സൗകര്യങ്ങൾ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

“റാഡിസൺ ഹോട്ടൽ ഗ്രൂപ്പ് പോലെയുള്ള ആഗോള പ്രശസ്തമായ ഹോസ്പിറ്റാലിറ്റി ബ്രാൻഡുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഈ സഹകരണം ജോസ് ആലുക്കാസ് ഗ്രൂപ്പിൻ്റെ ഒരു സുപ്രധാന നാഴികക്കല്ലാണ് . തൃശ്ശൂരിലെ റാഡിസണിൻ്റെ പാർക്ക് ഇൻ & സ്യൂട്ട്സിലെ ഞങ്ങളുടെ അതിഥികൾക്ക് ആഡംബരവും സുഖസൗകര്യങ്ങളും ഇതര യാത്രാ ക്രമീകരണങ്ങളും ഞങ്ങൾക്ക് ഉറപ്പ് നൽകുന്നു. “ റാഡിസൺ ഹോട്ടൽ ഗ്രൂപ്പുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് ജോസ് ആലുക്കാസ് ഗ്രൂപ്പിൻ്റെ മാനേജിംഗ് ഡയറക്ടർ വർഗീസ് ആലുക്ക പ്രതികരിച്ചു.

Advertisement
inner ad

പി ബാലചന്ദ്രൻ, എം.എൽ.എ തൃശൂർ, ടി എസ് പട്ടാഭിരാമൻ, കല്യാൺ സിൽക്സ് ചെയർമാൻ & എം.ഡി, ജോസ് ആലുക്ക,ചെയർമാൻ,ജോസ് ആലുക്കാസ് ഗ്രൂപ്പ്, ജോസ് ആലുക്കാസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്മാരായ വർഗീസ്‌ ആലുക്കാസ്, പോൾ ജെ ആലുക്കാസ്, ജോൺ ആലുക്കാസ്, നിഖിൽ ശർമ്മ, മാനേജിംഗ് ഡയറക്ടർ & ഏരിയ സീനിയർ വൈസ് പ്രസിഡന്റ്, റാഡിസൺ ഗ്രൂപ്പ് , സഞ്ജയ് കൗശിക്, സീനിയർ റീജിയണൽ ഡയറക്ടർ ഓപ്പറേഷൻസ്, റാഡിസൺ ഗ്രൂപ്പ്, സിദ്ധാർഥ് ഗുപ്ത, കോ- ഫൗൻഡർ & സി.ഇ.ഒ ട്രീബോ ഹോസ്പിറ്റാലിറ്റി വെഞ്ചേഴ്സ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Business

റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ പുതിയ പണനയം പ്രഖ്യാപിച്ച് ആര്‍ബിഐ

Published

on


ന്യൂഡല്‍ഹി: രാജ്യത്ത് റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ. പുതിയ പണനയം പ്രഖ്യാപിച്ച ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് റിപ്പോ നിരക്ക് 6.5% ആയി തുടരുമെന്ന് അറിയിച്ചു.

സ്റ്റാന്റിംഗ് ഡിപ്പോസിറ്റ് ഫെസിലിറ്റി നിരക്കില്‍ മാറ്റമില്ലെന്നും 6.25 ആയി തുടരുമെന്നും ആര്‍ബിഐ അറിയിച്ചു. രണ്ടാം പാദത്തില്‍ ജിഡിപി വളര്‍ച്ച പ്രതീക്ഷിച്ചതിലും താഴെയാണെന്നത് ആര്‍ബിഐ പ്രത്യേകം എടുത്തുപറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കുക പ്രധാന ലക്ഷ്യമെന്നും ലക്ഷ്യം വെല്ലുവിളികള്‍ നിറഞ്ഞതെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.

Advertisement
inner ad

2023 ഫെബ്രുവരിയില്‍ ആര്‍ബിഐ നിശ്ചയിച്ച റിപ്പോ നിരക്കാണ് ഇപ്പോഴും തുടരുന്നത്. അന്ന് 6.25% ആയിരുന്ന നിരക്ക് പിന്നീട് 6.50% ശതമാനമായാണ് ആര്‍ബിഐ ഉയര്‍ത്തിയത്. നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് തങ്ങളുടെ പലിശ നിരക്ക് 0.50 ശതമാനം കുറച്ചതോടെ ആര്‍ബിഐയും നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ പണനയ പ്രഖ്യാപനത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ ആ സാധ്യതയുടെ വഴിയടച്ചിരുന്നു.

Advertisement
inner ad
Continue Reading

Featured