Connect with us
fed final

Kozhikode

യൂത്ത് കോൺഗ്രസിന് സമ്പൂർണ വനിതാ ഭാരവാഹി യൂണിറ്റ്

Veekshanam

Published

on

കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി യൂത്ത് കോൺഗ്രസിന് സമ്പൂർണ വനിതാ യൂണിറ്റ് ഭാരവാഹികൾ. യൂത്ത് കോൺഗ്രസിന്റെ യൂണിറ്റ് സമ്മേളനങ്ങൾ പുരോഗമിക്കുമ്പോഴാണ് മുഴുവൻ ഭാരവാഹിത്വത്തിലേക്കും കോഴിക്കോട് നോർത്ത് നിയോജകമണ്ഡലത്തിലെ എടക്കാട് മണ്ഡലത്തിലെ പാറമ്മൽ യൂണിറ്റിൽ വനിതകളെ തെരഞ്ഞെടുത്തത്. ഭാരവാഹികളായി 

സുവർഷ് .എസ് കൃഷ്ണ (പ്രസിഡന്റ്), മേഘന ബാബുരാജ് (വൈസ് പ്രസിഡന്റ്), അലക്സിബ സാംസൻ (ജനറൽ സെക്രട്ടറി), തീർത്ഥ ദേവദാസ് (ജോ. സെക്രട്ടറി) എന്നിവരെയും മണ്ഡലം പ്രതിനിധികളായി പാർവതി ദേവദാസ്, ദേവിക പ്രവീൺ എന്നിവരെയുമാണ് തെരഞ്ഞെടുത്തത്. യൂണിറ്റ് സമ്മേളനം കോർപറേഷൻ പ്രതിപക്ഷ നേതാവ് കെ.സി ശോബിത ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ജിജോ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ബബിൻരാജ് മുഖ്യ പ്രഭാഷണം നടത്തി. നോർത്ത് നിയോജക മണ്ഡലം പ്രസിഡന്റ്‌ ടി.എം.നിമേഷ്, വൈസ് പ്രസിഡന്റ് രാഹുൽ, വൈശാൽ കല്ലാട്ട്, യൂത്ത് കോൺഗ്രസ്‌ മുൻ പാർലമെന്റ് സെക്രട്ടറി പി.പി.അഷ്‌റഫ് വെള്ളയിൽ ബ്ലോക്ക്‌ സെക്രട്ടറി എ.കെ ശ്രീജിത്ത്‌, പി.ടി.ബിബിഷ്, എടക്കാട് മണ്ഡലം സെക്രട്ടറി പി.പി.പ്രവീൺ, സുവർഷ എസ്.കൃഷ്ണണ സംസാരിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kozhikode

രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധദിനം ആചരിച്ചു

Published

on

ഫറോക്ക്: കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധദിനം ആചരിച്ചു. ഫറോക്ക് ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസ് പരിസരത്ത് നടന്ന പ്രതിഷേധ ധർണ്ണ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) കോഴിക്കോട് ജില്ലാ വർക്കിംഗ്‌ പ്രസിഡന്റ്‌ സുനിൽ കക്കുഴി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ്‌ ഇർഷാദ്. കെ അധ്യക്ഷത വഹിച്ചു. സൈഫു എൻ.കെ സ്വാഗതവും ട്രഷറർ ടി. എം. ഷാജി നന്ദിയും പറഞ്ഞു.

Advertisement
inner ad
Continue Reading

Ernakulam

മാമ്പഴം പ്രതിഭാ പുരസ്കാര സമർപ്പണവും സാഹിത്യോത്സവവും നടത്തി

Published

on

കൊച്ചി: സദ്ഭാവന ബുക്സ് കോഴിക്കോട് സംഘടിപ്പിച്ച സാഹിത്യോത്സവവും വൈലോപ്പിള്ളി മാമ്പഴം പ്രതിഭ പുരസ്കാര സമർപ്പണവും മുൻ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല എംഎൽഎ നിർവഹിച്ചു. എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം, ജില്ലകളിൽ നിന്നുള്ള 25 പേർക്കാണ് മാമ്പഴം പ്രതിഭാ പുരസ്കാരം സമ്മാനിച്ചത്. വൈലോപ്പിള്ളിയുടെ ഓർമ്മയ്ക്ക് എല്ലാവർഷവും മാമ്പഴം പ്രതിഭാ പുരസ്കാരങ്ങൾ നൽകണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
സാഹിത്യ സപര്യയുടെ ഏഴ് പതിറ്റാണ്ട് പിന്നിട്ട പ്രശസ്ത സാഹിത്യകാരന്മാരും നിരൂപകരുമായ പ്രൊഫ. എം.കെ. സാനു മാസ്റ്ററെയും ഡോക്ടർ എം ലീലാവതി ടീച്ചറെയും പൊന്നാടയും ഫലകവും നൽകി ആദരിച്ചു. കർമ്മശ്രീ പുരസ്കാര ജേതാവ് മഹേഷ് വടക്കഞ്ചേരി, ഒഎൻവി കവിത പുരസ്കാര ജേതാവ് ഉഷ കുമ്പിടി, യുവപ്രതിഭാ പുരസ്‌കാര ജേതാവ് അരുൺ ചൂളക്കൽ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു. കെ കരുണാകര ഭവൻ ചൈതന്യ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സബർമതി പഠന ഗവേഷണ കേന്ദ്രം ചെയർമാൻ മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു.


പ്രശസ്ത സാഹിത്യകാരൻ പ്രൊഫ. എം.കെ. സാനു മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സദ്ഭാവന ബുക്സ് എഡിറ്റർ സുനിൽ മടപ്പള്ളി, കവിയും ഗാനരചയിതാവുമായ ആർ കെ ദാമോദരൻ, സാഹിത്യകാരൻ എം എസ് ബാലകൃഷ്ണൻ, കവിയും മാധ്യമപ്രവർത്തകനുമായ ഇ ആർ ഉണ്ണി, എഴുത്തുകാരൻ കെഎസ് സലീഷ്, സംസ്കാരസാഹിതി ജില്ലാ ചെയർമാൻ വിൽഫ്രഡ് എച്ച്, സാഹിത്യകാരി പ്രശാന്തി ചൊവ്വര, കഥാകൃത്ത് ആശാലത എറണാകുളം, എഴുത്തുകാരി രമ്യ ബാലകൃഷ്ണൻ, അനുമോദനം ഏറ്റുവാങ്ങിയ വിവിധ പുരസ്കാര ജേതാക്കളായ മഹേഷ് വടക്കഞ്ചേരി, ഉഷ കുമ്പിടി, അരുൺ ചൂളക്കൽമാമ്പഴം പ്രതിഭാ പുരസ്കാര ജേതാക്കളായ കെ എം നായർ, കസ്തൂരി മാധവൻ എന്നിവർ പ്രസംഗിച്ചു. മിനി എംആറിന്റെ കവിതാ സമാഹാരം ‘പ്രഭവം’ പ്രൊഫസർ എം കെ സാനു മാസ്റ്റർ എം എസ് ബാലകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. ആശാലത എറണാകുളത്തിന്റെ കഥാസമാഹാരം ‘ഊയലാടുന്ന വേവിൻ നിഴലുകൾ, എം എസ് ബാലകൃഷ്ണന്റെ കവിതകൾ ‘തുംഗഭദ്ര അവിരാമമൊഴുകുന്നു, എന്നീ പുസ്തകങ്ങളെ കുറിച്ച് ചർച്ച നടത്തി. കവിയരങ്ങിൽ എം സി അമ്മിണി ടീച്ചർ, സുമ റോസ്, അനില പി നായർ, റീന രാധ, ഉഷ ജയകുമാർ, എപി സൈനബ, ശ്രീകല സുഖാദിയ, അനിത ശങ്കർ, ഉഷ കുമ്പിടി, കസ്തൂരി മാധവൻ, ശ്രീജ പി എച്ച്, സ്മിത പഴയരിക്കണ്ടം, ജയശ്രീ എൻ ആർ, രേവതി സുരേഷ്, ഇ ആർ ഉണ്ണി എന്നിവർ കവിതകൾ അവതരിപ്പിച്ചു

Advertisement
inner ad
Continue Reading

Business

വികെസി റസാക്കിന് മോസ്റ്റ് പ്രോമിസിങ് ബിസിനസ് ലീഡര്‍ പുരസ്‌കാരം

Published

on

വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാക്ക് ഫിലിം പ്രൊഡ്യൂസര്‍ ആനന്ദ് എല്‍ റായിയില്‍ നിന്ന് മോസ്റ്റ് പ്രോമിസിങ് ബിസിനസ് ലീഡേഴ്സ് ഓഫ് ഏഷ്യ പുരസ്‌കാരം സ്വീകരിക്കുന്നു.

കോഴിക്കോട്: മികവുറ്റ നേതൃപാടവത്തിലൂടെ ബിസിനസ് സംരംഭങ്ങളെ മികച്ച വളര്‍ച്ചയിലേക്കു നയിക്കുന്ന വ്യവസായികള്‍ക്കായി പ്രമുഖ ദേശീയ മാധ്യമം ഏര്‍പ്പെടുത്തിയ മോസ്റ്റ് പ്രോമിസിങ് ബിസിനസ് ലീഡേഴ്സ് ഓഫ് ഏഷ്യ പുരസ്‌കാരം വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാക്കിന്. മുംബൈയില്‍ സംഘടിപ്പിച്ച ഏഷ്യന്‍ ബിസിനസ് ലീഡേഴ്സ് കോണ്‍ക്ലേവില്‍ ഫിലിം പ്രൊഡ്യൂസര്‍ ആനന്ദ് എല്‍ റായിയില്‍ നിന്ന് വികെസി റസാക്ക് പുരസ്‌കാരം സ്വീകരിച്ചു.

Advertisement
inner ad

” ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കുന്നതിലാണ് വികെസി ഗ്രൂപ്പിന്റെ ശ്രദ്ധ. ഇതിനായി കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുന്ന വികെസി ടീമിനു ലഭിച്ച അംഗീകാരമാണീ പുരസ്‌കാരമെന്ന് ” വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാക്ക് പറഞ്ഞു.

1984ല്‍ കോഴിക്കോട്ട് തുടക്കമിട്ട വികെസി ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ പിയു പാദരക്ഷാ നിര്‍മാതാക്കളാണ്. ഇന്ത്യയ്ക്കു പുറമെ ശ്രീലങ്ക, ബംഗ്ലദേശ്, സുഡാന്‍ എന്നീ രാജ്യങ്ങളിലും ഉല്‍പ്പാദന യൂനിറ്റുകള്‍ ഉണ്ട്. കേരളത്തിനു പുറമെ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ്, ഗുജറാത്ത്, വെസ്റ്റ് ബംഗാള്‍, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും വികെസിക്ക് ഉല്‍പ്പാദന കേന്ദ്രങ്ങളുണ്ട്.

Advertisement
inner ad

Advertisement
inner ad
Continue Reading

Featured