Connect with us
head

chennai

‘തുനിവ്’ സിനിമയുടെ ആഘോഷത്തിനിടെ ലോറിയിൽ നിന്ന് വീണ് അജിത് ആരാധകൻ മരിച്ചു

Avatar

Published

on

ചെന്നൈ: അജിത് നായകനായ ‘തുനിവ്’ സിനിമയുടെ റിലീസിന്റെ ഭാഗമായി നടന്ന ആഘോഷത്തിനിടെ ആരാധകൻ മരിച്ചു. ചെന്നൈയിലെ രോഹിണി തിയേറ്ററിന് സമീപത്താണ് സംഭവം. ലോറിക്ക് മുകളിൽകയറി നിന്ന് നൃത്തം ചെയ്യുന്നതിനിടെ വീണ് മരിക്കുകയായിരുന്നു. തിയേറ്ററിന് മുന്നിലൂടെ പതുക്കെ സഞ്ചരിച്ചിരുന്ന ലോറിയിൽ ചാടിക്കയറിയതായിരുന്നു ഇയാൾ. എന്നാൽ നൃത്തം ചെയ്തതോടെ നിയന്ത്രണം വിട്ട് നിലത്ത് വീഴുകയായിരുന്നു. നട്ടെല്ലിനടക്കം ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

chennai

വാണി ജയറാമിന് സംഗീതലോകം വിടനൽകി

Published

on

ചെന്നൈ: ഇന്നലെ അന്തരിച്ച ഗായിക വാണി ജയറാമിന് സംഗീതലോകം വിടനൽകി. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്ത് നഗറിലെ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. കേരള സർക്കാരിന് വേണ്ടി നോർക്ക നോഡൽ ഓഫിസർ പുഷ്പചക്രം അർപ്പിച്ചു.

മരണത്തിൽ സംശയങ്ങളില്ലെന്നും കിടക്കയിൽ നിന്ന് എഴുനേൽക്കുന്നതിനിടെ ടീപൊയിൽ തലയടിച്ച് വീണതാണ് മരണകാരണമെന്നും പൊലീസ് അറിയിച്ചു.

Advertisement
head
Continue Reading

chennai

ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു

Published

on

ചെന്നൈ : പൊങ്കാൽ ആഘോഷങ്ങളുടെ ഭാഗമായി മധുര പാലേമേട് ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. മധുര സ്വദേശി അരവിന്ദ രാജന്നാളാണ് മരിച്ചത്. ഒന്‍പത് കാളകളെ പിടിച്ച് മല്‍സരത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കെയാണ് കാളയുടെ കുത്തേറ്റത്.

Continue Reading

chennai

രാഹുലിന്റേത് പ്രത്യയ ശാസ്ത്രത്തിന്റെ രാഷ്ട്രീയം; പ്രസംഗങ്ങൾ രാജ്യത്തെ പ്രകമ്പനം കൊള്ളിക്കുന്നു – എം.കെ സ്റ്റാലിൻ

Published

on

ന്യൂഡൽഹി : രാഹുൽ ഗാന്ധിയെയും ഭാരത് ജോഡോ യാത്രയെയും പുകഴ്ത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾ രാജ്യത്ത് പ്രകമ്പനം സൃഷ്ടിക്കുന്നുവെന്ന് സ്റ്റാലിൻ പറഞ്ഞു.
അദ്ദേഹത്തിന്റേത് തെരഞ്ഞെടുപ്പ് രാഷ്ട്രീയമോ കക്ഷി രാഷ്ട്രീയമോ അല്ല. പ്രത്യയ ശാസ്ത്രത്തിന്റെ രാഷ്ട്രീയമാണ് രാഹുൽഗാന്ധി സംസാരിക്കുന്നത്.
അതുകൊണ്ടാണ് ചില വ്യക്തികൾ അദ്ദേഹത്തെ ശക്തമായി എതിർക്കുന്നത്. രാഹുലിന്റെ സംസാരം ചിലപ്പോൾ നെഹ്രുവിനെപോലെയാണ്. നെഹ്രുവിന്റെ കൊച്ചുമകൻ അങ്ങനെ സംസാരിച്ചില്ലെങ്കിലെ അത്ഭുതമുള്ളു. മഹാത്മാഗാന്ധി യുടെയും നെഹ്രുവിന്റെ യും അനന്തരാവകാശികളുടെ വർത്തമാനത്തിൽ ഗോഡ്‌സെയുടെ പിന്ഗാമികൾക്ക് കയ്പേ തോന്നു ” എന്നും സ്റ്റാലിൻ പറഞ്ഞു. മതേതരത്വവും സമത്വവും പോലുള്ള മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ നെഹ്റുവിനെയും മഹാത്മാഗാന്ധിയെയും പോലുള്ള നേതാക്കളെ രാജ്യത്തിന് ആവശ്യമാണെന്ന് സ്റ്റാലിൻ പറഞ്ഞു.മുതിർന്ന കോൺഗ്രസ് നേതാവ് എ ഗോപണ്ണ നെഹ്‌റുവിനെ കുറിച്ച് എഴുതിയ ‘മാമനിതാർ നെഹ്‌റു’ എന്ന പുസ്തകം ചെന്നൈയിൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു സ്റ്റാലിൻ. ‘പ്രിയ സഹോദരൻ രാഹുൽ’ നയിക്കുന്ന ഭാരത് ജോഡോ യാത്രയെ കന്യാകുമാരിയിൽ നിന്ന് അത് ഫ്ലാഗ് ഓഫ് ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും എംകെ സ്റ്റാലിൻ കൂട്ടിച്ചേർത്തു.

Continue Reading

Featured