Connect with us
48 birthday
top banner (1)

crime

11 വയസ്സുകാരി ക്രൂരമായി തലയറുത്ത് കൊല്ലപ്പെട്ട നിലയിൽ ; പ്രതി കുട്ടിയുടെ അമ്മാവൻ

Avatar

Published

on

ബംഗാൾ : മാൾഡയിൽ 11 വയസ്സുകാരി ക്രൂരമായി തലയറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൂന്ന് ദിവസം മുൻപ് കാണാതെയായ പെൺകുട്ടിയുടെ മൃതദേഹമാണ് തലയറുത്ത നിലയിൽ കണ്ടെത്തിയത്. ആംബസാറിൻ്റെ ഗോഡൗണിൽ നിന്നും ആണ് 11 വയസുകാരിയായ സൃഷ്ടി കേശരിയുടെ മൃതദേഹവും ഛേദിക്കപ്പെട്ട തലയും കണ്ടെടുത്തത്.

Advertisement
VKSHNM NWS KWT 1000 x 180 PX-01

കൊലപാതകത്തിൽ 11 വയസ്സുകാരിയുടെ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു എന്നാണ് പുറത്തു വരുന്ന വിവരം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതിയായ അമ്മാവൻ ജനുവരി 29 ന് വൈകുന്നേരം കുട്ടിയെ ബൈക്കിൽ കൊണ്ടുപോകുകയും കുട്ടിയുടെ പിതാവിനോടുള്ള പഴയ വിരോധം കാരണം കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് മടങ്ങിയെത്തി ഇയാൾ കാണാതായ പെൺകുട്ടിയെ തിരയുന്ന സംഘത്തിൽ ചേരുക പോലും ചെയ്തു.
മരിച്ച കുട്ടിയുടെ പിതാവ് മനോജ് കെശ്രീ അന്ന് രാത്രി പോലീസിൽ പരാതി നൽകുകയും പ്രദേശത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
അതേസമയം രോക്ഷാകുലരായ നാട്ടുകാർ പ്രതിയുടെ വീട് അടിച്ചു തകർത്തു. പിന്നീട് ജനക്കൂട്ടം രത്ബാരി മോറിൽ എത്തി ദേശീയപാത ഉപരോധിച്ചു. ഒരു മണിക്കൂറിന് ശേഷമാണ് പോലീസിന് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

crime

മദ്യപാനത്തിനിടയിലെ തർക്കം: ജ്യേഷ്ഠൻ അനുജനെ വെടിവച്ചു കൊന്നു

Published

on


കാസർക്കോട്: മധ്യ ലഹരിയിൽ ജ്യേഷ്ഠൻ അനുജനെ വെടിവച്ചു കൊന്നു . കുറ്റിക്കോല്‍ നൂഞ്ഞങ്ങാനത്താണ് സംഭവം. അശോകൻ (45) ആണ് മരിച്ചത്. ജ്യേഷ്ഠൻ ബാലകൃഷ്ണന്റെ ബേഡകം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി മദ്യാപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ നാടൻ തോക്ക് ഉപയോഗിച്ച്‌ ബാലകൃഷ്ണൻ വെടിയുതിർക്കുകയായിരുന്നു.
തുടയ്ക്കു മുകളിൽ വെടിയേറ്റ അശോകൻ തുടർന്ന് മരിക്കുകയായിരുന്നു. സമാനമായ രീതിയിൽ തർക്കങ്ങൾ മുൻപും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അശോകന്റെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

Continue Reading

crime

സിദ്ധാർത്ഥന്റെ മരണം; കടുത്ത പ്രതിഷേധവുമായി കോൺഗ്രസ്

Published

on

മാനന്തവാടി : എസ്‌.എഫ്.ഐ പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് പൂക്കോട് വെറ്റിനറി സർവകലാശാലയിൽ ജീവനൊടുക്കിയ ജെ. എസ്‌ സിദ്ധാർത്ഥന്റെ നീതിക്കുവേണ്ടി പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്. സർവകലാശാലയുടെ പ്രവേശ കവാടത്തിൽ വെച്ച് പോലീസ് മാർച്ച് തടഞ്ഞതോടെ ബാരിക്കേഡ് തള്ളിമാറ്റാൻ പ്രവർത്തകർ ശ്രമിക്കുകയും തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയും ചെയ്‌തു .

Advertisement
VKSHNM NWS KWT 1000 x 180 PX-01

തുടർന്ന് പ്രവർത്തകർ കൂടി ബാരിക്കേഡിന് പുറത്തു നിന്ന് പ്രതിക്ഷേധിച്ചു.
കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിഎയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ ടി. സിദ്ദിഖ്, ഐ. സി ബാലകൃഷ്ണൻ തുടങ്ങിയ മുതിർന്ന നേതാക്കൾ മാർച്ചിന് നേതൃത്വം നൽകി. സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതിക്ഷേധിച്ചു ചാണ്ടി ഉമ്മൻ എംഎൽഎ പൂക്കോട് ഉപവാസ സമരം ആരംഭിച്ചു.

Continue Reading

crime

സിദ്ധാർത്ഥൻ്റെ മരണം: 6 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

Published

on

കൽപ്പറ്റ : പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണത്തിൽ റാഗിംങിലുണ്ടായ ആറു വിദ്യാർത്ഥികളെ കൂടി സസ്‌പെൻഡ് ചെയ്തു. അഭിഷേക്. എസ്,(കോളേജ് യൂണിയൻ സെക്രട്ടറി), ബിൽഗേറ്റ് ജോഷ്വാ, ആകാശ്. ഡി, രഹൻ ബിനോയ്,ശ്രീഹരി ആർ.ഡി, ഡോൺസ് ഡായി എന്നിവരെയാണ് ഏറ്റവുമൊടുവിൽ സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ മാസം 22ന് 12 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇന്നലെ പൊലീസിൽ കീഴടങ്ങിയ എസ്എഫ്ഐ നേതാക്കളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇപ്പോൾ പ്രതിച്ചേർത്ത 18 പേരെയും സസ്പെന്റ് ചെയ്തു. കോളേജ് യൂണിയൻ പ്രസിഡൻ്റ് കെ.അരുൺ, യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ എന്നിവരാണ് ഇന്നലെ രാത്രി കൽപ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങിയത്. ഒളിവിലുള്ള ആറുപേർക്കായി തെരച്ചിൽ പുരോഗമിക്കുന്നു . പ്രതികൾക്ക് എതിരെ മർദനം, ആയുധം ഉപയോഗിക്കൽ, തടഞ്ഞുവയ്ക്കൽ, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured