ആംവേ ഇന്ത്യയുടെയും ന്യൂട്രിലൈറ്റിന്റെയും ബ്രാന്‍ഡ് അംബാസിഡറായി അമിതാഭ് ബച്ചനെ ആംവേ പ്രഖ്യാപിച്ചു

കൊച്ചി : ആംവേ ഇന്ത്യ, അതിന്റെ ബ്രാന്‍ഡ് അംബാസിഡറായി അമിതാഭ് ബച്ചനെ പ്രഖ്യാപിച്ചു. പങ്കാളിത്തത്തിന്റെ ഭാഗമായി ആംവേ ബ്രാന്‍ഡിന്റെയും ന്യൂട്രിലൈറ്റ് ഉത്പന്നനിരയുടെ ഗുണങ്ങളും ജനങ്ങളിലെത്തിക്കാന്‍ അമിതാഭ് ബച്ചനു കഴിയുമെന്നു ആംവേ അറിയിച്ചു. കൂടുതല്‍ മെച്ചപ്പെട്ടതും ആരോഗ്യകരവുമായ ജീവിതം നയിക്കാന്‍ ജനങ്ങളെ സഹായിക്കുകയെന്ന ആംവേയുടെ ലക്ഷ്യം നേടാന്‍ ഈ കൂട്ടുകെട്ടിനു കഴിയും.  

”സഹസ്രാബ്ദത്തിന്റെ താരമായ ശ്രീ അമിതാഭ് ബച്ചനെ ആംവേ കുടുംബത്തിലേയ്ക്ക് ഒത്തിരി അഭിമാനത്തോടെയും ആദരവോടെയും സ്വാഗതം ചെയ്യുന്നതില്‍ സന്തോഷിക്കുന്നുവെന്നു ആംവേ ഇന്ത്യ സി ഇ ഒ ശ്രീ അന്‍ഷു ബുദ്‌രാജ പറഞ്ഞു. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും പ്രായവിഭാഗങ്ങളിലുമുള്ള ജനങ്ങളില്‍ ഗുണകരമായ വലിയ സ്വാധീനം ഉള്ളയാളാണ് അമിതാഭ് ബച്ചന്‍. ലോകപ്രസിദ്ധി ആര്‍ജിച്ചിട്ടുള്ളയാളായിരുന്നിട്ടും അദ്ദേഹം പുലര്‍ത്തുന്ന എളിമയും പാരമ്പര്യങ്ങളിലും മൂല്യങ്ങളിലുമുള്ള വിശ്വാസവും ആംവേയുടെ സംസ്‌കാരത്തിന്റെ തന്നെ പ്രതിഫലനങ്ങളാണെന്നും അന്‍ഷു ബുദ്‌രാജ പറഞ്ഞു.

”ആംവേയുമായി സഹകരിക്കുന്നത് ഒരു ബഹുമതിയായി കരുതുന്നുവെന്നു അമിതാഭ് ബച്ചന്‍ പറഞ്ഞു. നമ്മുടെ രാജ്യത്തെ സ്ത്രീകളെയും യുവജനങ്ങളെയും ശാക്തീകരിച്ചുകൊണ്ട് അവരുടെ സംരംഭകത്വശേഷിയെ പുറത്തെടുക്കുക എന്നതിനു ബ്രാന്‍ഡ് നല്‍കുന്ന ഊന്നല്‍ പ്രശംസാര്‍ഹവും പ്രചോദനാത്മകവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യത്യസ്ത വിപണികളിലെ ഉപഭോക്താക്കളുടെ മനസ്സുകളിലേയ്ക്കു കൂടുതല്‍ ആഴത്തില്‍ കടന്നു ചെല്ലാന്‍ അദ്ദേഹവുമായുള്ള പങ്കാളിത്തം ഞങ്ങളെ സഹായിക്കുമെന്നു ആംവേ ഇന്ത്യ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ അജയ് ഖന്ന പറഞ്ഞു.

Related posts

Leave a Comment