തോപ്പില്‍ ഭാസിയുടെ ഭാര്യ അമ്മിണിയമ്മ അന്തരിച്ചു

ആലപ്പുഴഃ പ്രമുഖ നാടകകൃത്തും സംവിധായകനും ചലച്ചിത്രകാരനുമായിരുന്ന തോപ്പില്‍ഭാസിയുടെ സഹധര്‍മിണി അമ്മിണിയമ്മ (88) അന്തരിച്ചു. പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു വൈകുന്നേരമായിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചകഴിഞ്ഞു രണ്ടിന് വള്ളികുന്നത്തെ വീട്ടുവളപ്പില്‍. ആദ്യകാല കമ്യൂണിസ്റ്റ് നേതാവായിരുന്നു. വള്ളികുന്നത്തും പരസിരത്തും കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിലും സമരങ്ങള്‍ നയിക്കുന്നതിലും നേതൃത്വം നല്‍കി.

സംസ്ഥാന നിയമസഭയുടെ ആദ്യ സ്പീക്കര്‍ ആര്‍. ശങ്കരനാരായണന്‍ തമ്പിയുടെ മൂത്ത സഹോദരി ചെല്ലമ്മ കെട്ടിലമ്മയുടെയും അശ്വതി തിരുനാള്‍ രാമവര്‍മയുടെയും മകളാണ്. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അജയന്‍, സോമന്‍, രാജന്‍, സുരേഷ്, മാല എന്നിവര്‍ മക്കള്‍.

Related posts

Leave a Comment