അമ്മക്കിളിക്കൂട്: 46 -ാമത് വീടിന്റെ താക്കോൽ നൽകി

ആലുവ: സ്വന്തമായി സ്ഥലമുണ്ടായിട്ടും സാമ്പത്തിക ബുദ്ധിമുട്ടുമൂലം അടച്ചുറപ്പില്ലാത്ത കുരകളിലും, വാടക വീടുകളിലും കഴിയുന്ന ആലുവ നിയോജക മണ്ഡലത്തിലെ വിധവകളായ അമ്മമാർക്കും അവരുടെ മക്കൾക്കും സുരക്ഷിത ഭവനം ഒരുക്കുവാൻ അൻവർ സാദത്ത് എം.എൽ.എ നടപ്പിലാക്കുന്ന അമ്മക്കിളിക്കൂട് പദ്ധതിയിൽ വിധവയും രണ്ടു കുട്ടികളുടെ മാതാവുമായ ഷജിന റസാക്കിനുവേണ്ടി എടത്തല പഞ്ചായത്ത് 6-ാം വാർഡിൽ രോഹിത് മണിയും സതേൺ പൈവുഡ് എം.ഡി ഹംസ മുക്കടയും സംയുക്തമായി സ്പോൺസർ ചെയ്തു നിർമ്മാണം പൂർത്തിയായ പദ്ധതിയിലെ 46-ാമത് ഭവനത്തിന്റെ താക്കോൽ ദാനം സുപ്രസിദ്ധ ടി.വി അവതാരക ( സ്റ്റാർ മാജിക്) ലക്ഷമി നക്ഷത്ര നിർവ്വഹിച്ചു.

അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, വാർഡുമെമ്പർ ഫെസീന സ്വാഗതം പറയുകയും, സതേൺ പ്ലൈവുഡ് എം.ഡി ഹംസ മുക്കട, വൈസ് പ്രസിഡന്റ് എം.എ അബ്ദുൾ ഖാദർ, ജില്ലാ പഞ്ചായത്ത് മെമ്പർ റൈജ അമീർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആബിദ് ഷെരീഫ്, എടത്തല സൊസൈറ്റി പ്രസിഡന്റ് ഷംസുദ്ദീൻ എന്നിവർ ആശംസകൾ പറയുകയും മുൻ വാർഡ് മെമ്പർ സി.എം അഷ്റഫ് നന്ദി പറയുകയും ചെയ്തു. കൂടാതെ മറ്റു സാമൂഹിക നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഈ പദ്ധതിയിൽ പൂർത്തിയായ 45 ഭവനങ്ങൾ കൈമാറുകയും മറ്റു ഭവനങ്ങളുടെ നിർമ്മാണം വിവിധ പഞ്ചായത്തുകളിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. 6.12 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിൽ 510 ചതുരശ്ര അടിയിലാണ് ഭവനങ്ങൾ നിർമ്മിക്കുന്നത്. സ്പോൺസർമാരെ ലഭിക്കുന്ന മുറക്ക് ബാക്കിയുള്ള അപേക്ഷകൾ പരിഗണിക്കുന്നതാണ് എന്ന് എം.എൽ.എ പറഞ്ഞു.

Related posts

Leave a Comment