അമ്മച്ചി പ്ലാവ്- മാറനല്ലൂർ സുധി എഴുതിയ കവിത വായിക്കാം

മാറനല്ലൂർ സുധി (കവി )

അമ്മച്ചിപ്ളാവ്

മുത്തശ്ശിയാമെൻെറ മൂത്തശ്ശിപ്ളാവിനെ
മുത്തംകൊടുക്കാൻകൊതിയ്ക്കയായി
തായ്ത്തടിയാകെയുംപൊള്ളയായ്നില്പതാ
ചുറ്റുംകല്ലുകൾപാകിബലപ്പെടൂത്തി

ചില്ലയോയില്ലയിലകളുമെങ്ങുമേ
വൻപോടുമായ്നില്ക്കുന്നുമുന്നിൽ
പോയകാലത്തിൻചരിത്രപേടകം
നാടിൻെറഗർവ്വൂപോലായിമാറി

എട്ടുവീട്ടിൽപിള്ളമാർ,വാളുമായ്
മാർത്താണ്ഡവർമ്മയെകൊല്ലാൻ
അഗ്നിശരംപോൽപിന്നിലൂടെത്തവേ
രാജൻപോടിനകത്തന്നൊളിച്ചു

രാജസിംഹാസനമേറ്റൊരാമന്നനെ
അമ്മയെപോലന്നുകാത്തു
അന്നുതൊട്ട”മ്മ”ചരിത്രവുമായി
അമ്മച്ചിപ്ളാവെന്നുപേരുവന്നു

നേർമ്മയോടൊഴുകുംനദിയുടെ
പേരോ,നെയ്യാറ്റിൻക്കരയായി
കൃഷ്ണശ്ശിലയിലുയർന്നുന്നൂയർന്നങ്ങനെ
കാർവർണ്ണനായവിടൊരാലയവും

ഭക്തിതന്നത്തറായ്കാലചരിത്രത്തിൽ
പേരുംപെരുമയുംനേടി
ദേവനുപിന്നിലായമ്മയെകണ്ടവർ
ഉണ്ണികണ്ണനുമുന്നിൽതൊഴുതുനിന്നു

പണ്ടുപണ്ടൂള്ളപറവകളൊക്കെയും
വൻപ്ളാവിൻെറചില്ലയിൽകൂടൊരുക്കി
ചക്കപഴൂത്തൂമധുരംകൊതി
ച്ചവ
കൊത്തിപ്പെറുക്കിരസിച്ചകാലം

തെന്നലിലാടുമിലകളിൽനിന്നുമായ്
കുളിരിന്നലകൾനിറഞ്ഞകാലം
വേട്ടയാടുന്നവർകാൽനടയാത്രികർ
കൂട്ടമായെത്തിത്തണലിൽ,തളർന്നിരുന്നു

ഇന്നവയൊക്കെയുംകാണാത്തൊരോർമ്മയായ്
ഒാർത്തിരിക്കാനോസമയമില്ല
കാലചക്രത്തിൽകതിരുകളൊക്കെയും
കാണാത്തമസ്സിന്നറയിലായി

Related posts

Leave a Comment