കൊച്ചി: പീഡനാരോപണത്തിൻറെ പശ്ചാത്തലത്തിൽ നടനും നിർമാതാവുമായ വിജയ് ബാബുവിൽ നിന്നും താരസംഘടനയായ അമ്മ വിശദീകരണം തേടി. തുടർ നടപടി ചർച്ച ചെയ്യാൻ അമ്മയുടെ എക്സിക്യുട്ടീവ് യോഗം ഞായറാഴ്ച ചേരും. വിജയ് ബാബുവിൻറെ വിശദീകരണം യോഗത്തിൽ ചർച്ച ചെയ്യും. അതേസമയം, താരസംഘടനയുടെ എക്സിക്യൂട്ട് അംഗം കൂടിയായ ആരോപണ വിധേയനെതിരെ “അമ്മ’ നടപടി വൈകുന്നതിലും ആക്ഷേപമുണ്ട്. നടനെതിരേ കൂടുതൽ പരാതികൾ ഉയരുന്ന സാഹചര്യത്തിൽ നടപടി വേഗത്തിലാക്കി മഖം രക്ഷിക്കാനും അമ്മ ആലോചിക്കുന്നു. നാളെത്തന്നെ തീരുമാനമുണ്ടാകാനാണു സാധ്യത. അതേ സമയം, വിദേശത്തുള്ള വിദജയ് ബാബുവിനെ കേരളത്തിലെത്തിച്ച കേസ് നടപടികൾ പൂർത്തിയാക്കാനുള്ള ശ്രമം പൊലീസും നടത്തുന്നുണ്ട്.
വിജയ ബാബുവിനോട് താരസംഘടന വിശദീകരണം തേടും, ഞായറാഴ്ച നിർണായക യോഗം
