Business
അമിത് കുമാറിന്റെ ‘ഏകെ’ പ്രകാശനം ചെയ്തു

കൊച്ചി : ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റായ അമിത് കുമാർ എഴുതിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ നോവൽ ‘ഏകെ’ യുടെ പ്രകാശനം ബാങ്കിന്റെ എംഡിയും സി ഇ ഒയുമായ ശ്യാം ശ്രീനിവാസൻ ബാങ്കിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസറായ എംവിഎസ് മൂർത്തിക്കു നൽകി നിർവഹിക്കുന്നു. ലോഗോസ് ബുക്സ് ആണു പ്രസാധകർ. ആനുകാലികങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും കഥകളും ബാങ്കിങ് സംബന്ധമായ കുറിപ്പുകളുമെഴുതുന്ന അമിത് കുമാറിന്റെ അഞ്ചാമത്തെ കൃതിയാണ് ഏകെ.
Business
മിറെ അസറ്റ് ഫ്ളക്സി ക്യാപ് എന്‍.എഫ്.ഒ: രാജ്യത്തെ വളര്‍ച്ച നേട്ടമാക്കാന്‍ അവസരം

മുംബൈ: രാജ്യത്തെ അതിവേഗം വളരുന്ന ഫണ്ട് ഹൗസുകളിലൊന്നായ മിറെ അസറ്റ് മ്യൂച്വല്‍ ഫണ്ട് ഫ്ള്ക്സി ക്യാപ് ഫണ്ട് അവതരിപ്പിച്ചു. ഫെബ്രുവരി 3 മുതല്‍ 17 വരെ എന്‍.എഫ്.ഒയ്ക്കായി അപേക്ഷിക്കാം. ലാര്‍ജ് ക്യാപ്, മിഡ്ക്യാപ്, സ്മോള്‍ ക്യാപ് എന്നിങ്ങനെ വിവിധ വിപണി മൂല്യമുള്ള കമ്പനികളില്‍ ഫണ്ട് നിക്ഷേപം നടത്തും. വിശാലമായ നിക്ഷേപ ചക്രവാളമാണ് അതുകൊണ്ടുതന്നെ ഫണ്ടിന് ഉള്ളത്.
വ്രീജേഷ് കസേറയാണ് ഫണ്ട് മാനേജ് ചെയ്യുന്നത്. 5,000 രൂപയാണ് ചുരുങ്ങിയ നിക്ഷേപം. ഒരു രൂപയുടെ ഗുണിതങ്ങളായി അധിക നിക്ഷേപം നടത്താം. ഫണ്ടിന്റെ അടിസ്ഥാന സൂചിക നിഫ്റ്റി 50 ടിആര്‍ഐ ആയിരിക്കും.
സവിശേഷതകള്‍:
- ലാര്‍ജ് ക്യാപ്, മിഡ്ക്യാപ്, സ്മോള്‍ ക്യാപ് എന്നിങ്ങനെ വിവിധ സെക്ടറുകളിലെ എല്ലാ വിപണി മൂല്യമുള്ള ഓഹരികളിലും നിക്ഷേപിക്കാനുള്ള അവസരം.
- വളര്‍ച്ചാ, മൂല്യാധിഷ്ഠിത ഓഹരികളുടെ മിശ്രിതം.
- ഇന്ത്യയുടെ വളര്‍ച്ചയോടൊപ്പമുള്ള നിക്ഷേപ സാധ്യത.
- നിക്ഷേപ ആശയങ്ങള്‍, സെക്ടറുകള്‍, പരിധികള്‍, റിസ്ക് എന്നിവയുടെ വൈവിധ്യവത്കരണം.
അഞ്ചുവര്‍ഷമോ അതില്കൂടുതല് കാലയളവോ നിക്ഷേപം തുടരാന്‍ താല്പര്യപ്പെടുന്നവര്ക്കും മികച്ച വൈവിധ്യവത്കൃത പോര്‍ട്ട്ഫോളിയോ സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും അനുയോജ്യം.
‘ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ പങ്കാളിയാകുന്നതിന്റെ പ്രയോജനം ലഭിക്കാന്‍ ഫണ്ടിലെ നിക്ഷേപം ഉപകരിക്കും. വളര്‍ച്ചാ സാധ്യതയുള്ള മേഖലകളിലെ വിലകുറഞ്ഞതും മുന്നേറ്റ സാധ്യതയുള്ളതുമായ ഓഹരികള്‍ തിരഞ്ഞെടുത്താകും നിക്ഷേപം നടത്തുക’ മിറെ അസെറ്റ് ഇന്‍വെസ്റ്റ്മെന്റ് മാനേജേഴ്സിന്റെ ഫണ്ട് മാനേജര്‍ വ്രീജേഷ് കസേറ പറഞ്ഞു.
‘മൂലധന വിപണിയില്‍നിന്ന് ദീര്‍ഘകാലയളവില്‍ മികച്ച നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ നിക്ഷേപകരുടെ റിസ്കിന് അനുസരിച്ച് നേട്ടമുണ്ടാക്കുന്ന നിക്ഷേപ രീതിയിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. രാജ്യത്തെ സാമ്പത്തിക സൂചകങ്ങള്‍ മികച്ച നിലയിലാണ്. അതോടൊപ്പം വികസനത്തിന്റെ ഭാഗമായി വിവിധ മേഖലകളിലെ പദ്ധതികളില്‍ വന്‍തുക മുടക്കുന്ന സാഹചര്യത്തിലാണ് ഫണ്ടിന്റെ നിക്ഷേപം. ഭാവിയില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ മിറെ അസെറ്റ് ഫള്ക്സി ക്യാപിന് ഇത് ഗുണകരമാകും’-മിറെ അസെറ്റ് ഇന്‍വെസ്റ്റുമെന്റ് മാനേജേഴ്സ്(ഇന്ത്യ)സി.ഇ.ഒ സ്വരൂപ് മൊഹന്തി പറഞ്ഞു.
വിപണി സാഹചര്യം പരിഗണിക്കുമ്പോള്‍ റിസ്കിന് ഉയര്‍ന്ന റിട്ടേണ്‍ എന്ന ലക്ഷ്യം ഫലപ്രാപ്തിയിലെത്തിക്കാന്‍ ഫണ്ടിന് കഴിയും. ദീര്‍ഘകാലയളവ് ലക്ഷ്യമിട്ടുള്ള പോര്‍ട്ട്ഫോളിയോയില്‍ ഒഴിവാക്കാന്‍ കഴിയാത്തതാണ് മിറെ അസറ്റ് ഫെക്ളക്സി ക്യാപ് ഫണ്ട് എന്നും ഞങ്ങള്‍ വിശ്വസിക്കുന്നു-മൊഹന്തി കൂട്ടിച്ചേര്‍ത്തു.
Business
പി.ജി.ഐ.എം ഇന്ത്യ ക്രിസില്‍ ഐ.ബി.എക്സ് ഗില്‍റ്റ് ഫണ്ട് ന്യൂ ഫണ്ട് ഓഫര്‍ ഇന്നു മുതല്‍

സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്ന, മെച്യൂരിറ്റി കാലാവധിവരെ തുടരുന്ന ഫണ്ട്.
പി.ജി.ഐ.എം ക്രിസില്‍ ഐ.ബി.എക്സ് ഗില്‍റ്റ് ഇന്‍ഡക്സ്-ഏപ്രില്‍ 2028 ഫണ്ട് എന്ന പേരിലുള്ള ഫണ്ടില്‍ 2023 ഫെബ്രുവരി രണ്ടു മുതല്‍ 2023 ഫെബ്രുവരി 16വരെ എന്‍.എഫ്.ഒ നിക്ഷേപം നടത്താം.
2027 സെപ്റ്റംബറിനും 2028 ഏപ്രിലിനും ഇടയില്‍ കാലാവധിയെത്തുന്ന സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിച്ച് മികച്ച ആദായം നേടുക ലക്ഷ്യം.
മുംബൈ: ഇന്ത്യയിലെ അതിവേഗ വളര്‍ച്ചയുള്ള എ.എം.സികളൊന്നായ പി.ജി.ഐ.എം ഇന്ത്യ മ്യൂച്വല്‍ ഫണ്ട് സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്ന ഇന്‍ഡക്സ് ഫണ്ട് പുറത്തിറക്കുന്നു.
പി.ജി.ഐ.എം ഇന്ത്യ ക്രിസില്‍ ഐ.ബി.എക്സ് ഗില്‍റ്റ്-ഏപ്രില്‍ 2028 എന്ന പേരില്‍ പുറത്തിറക്കുന്ന ഫണ്ട്, ക്രിസില്‍ ഐ.ബി.എക്സ് ഇന്‍ഡക്സ്-ഏപ്രില്‍ 2028 എന്ന അടിസ്ഥാന സൂചികയെ പ്രതിനിധീകരിച്ച് മികച്ച ആദായം നിക്ഷേപകന് നല്കാന് ലക്ഷ്യമിടുന്നു.
2028 ഏപ്രില്‍ അഞ്ചിന് കാലാവധിയെത്തുന്ന ഫണ്ട് സര്‍ക്കാര്‍ സെക്യൂരിറ്റകളില് 98ശതമാനവും ട്രഷറി ബില്ലില്‍ രണ്ട് ശതമാനവുമായിരിക്കും നിക്ഷേപം നടത്തുക. 2027 സെപ്റ്റംബര്‍ ആറിനും 2028 ഏപ്രില്‍ അഞ്ചിനും ഇടയിയില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന സര്‍ക്കാര്‍ സെക്യൂരിറ്റികളിലാണ് ഫണ്ടിന്റെ നിക്ഷേപം. ആറു മാസംകൂടുമ്പോള്‍ സൂചിക അവലോകനം ചെയ്ത് പുനഃക്രമീകരണം നടത്തും.
2013 ഫെബ്രുവരി രണ്ടു മുതല്‍ 16വരെയാണ് ന്യൂ ഫണ്ട് ഓഫറില്‍ നിക്ഷേപം നടത്താന്‍ കഴിയുക. പി.ജി.ഐ.എം ഇന്ത്യ മ്യൂച്വല്‍ ഫണ്ട് ഫിക്സ്ഡ് ഇന്‍കം വിഭാഗം മേധാവി പുനീത് പാല് ആണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. ഭൂപേഷ് കല്യാണി സഹ ഫണ്ട് മാനേജരായിരിക്കും.
‘ പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തില്‍ ആര്.ബി.ഐ ഉള്‍പ്പടെയുള്ള കേന്ദ്ര ബാങ്കുകള്‍ നിരക്ക് വര്‍ധന മന്ദഗതിയിലാക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കുന്ന സെക്യൂരിറ്റികളില്‍ ദീര്‍ഘകാലത്തേയ്ക്ക് ഇപ്പോള്‍ നിക്ഷേപിക്കുന്നത് ഭാവിയില്‍ മികച്ച ആദായം ലഭിക്കാന്‍ ഉപകരിക്കും. ഭാവിയില്‍ സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ ആദായം കുറയുമ്പോള്‍ നിലവിലുള്ളവയ്ക്ക് മികച്ച മ്യൂല്യം ലഭിക്കുകയും അത് കൂടുതല്‍ നേട്ടമുണ്ടാക്കന്‍ സഹായിക്കുകയും ചെയ്യും. നിലവിലെ പലിശ നിരക്കില്‍ നിന്ന് നേട്ടമുണ്ടാക്കാനുള്ള സാധ്യതയാണ് ഇതിലൂടെ പി.ജി.ഐ.എം ഇന്ത്യ ക്രിസില്‍ ഐ.ബി.എക്സ് ഗില്‍റ്റ് ഫണ്ട് മുന്നോട്ടുവെയ്ക്കുന്നത്. ടാര്‍ഗറ്റ് മെച്യൂരിറ്റി ഫണ്ടുകളില്‍ കോര്‍പറേറ്റ് കടപ്പത്രങ്ങളില്‍ ഉള്‍പ്പടെ നിക്ഷേപിക്കാന്‍ അനുവദിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍നിന്ന് മികച്ച ആദായം ലഭിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെയാണ് സര്‍ക്കാര്‍ സെക്യൂരിറ്റികളിലെ നിക്ഷേപത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പി.ജി.ഐ.എം ഇന്ത്യ മ്യൂച്വല്‍ ഫണ്ടിന്റെ ഫിക്സ്ഡ് ഇന്‍കം വിഭാഗം മേധാവി പുനീത് പാല് പറഞ്ഞു.
5,000 രൂപയാണ് കുറഞ്ഞ നിക്ഷേപം. 1,000 രൂപയുടെ ഗുണിതങ്ങളായി കൂടുതല്‍ നിക്ഷേപം നടത്താന്‍ അവസരമുണ്ട്.
സര്‍ക്കാര്‍ സെക്യൂരിറ്റികളിലെ 100% നിക്ഷേപം എന്തുകൊണ്ട്?
*വരും മാസങ്ങളില്‍ പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തില്‍ ആദായത്തില്‍ സ്ഥിരത കൈവരും.
*സ്റ്റേറ്റ് ഡെവലപ്മെന്റ് ലോണ്‍, ട്രിപ്പിള്‍ എ റേറ്റങ് ഉള്ള പൊതുമേഖല കടപ്പത്രങ്ങള്‍ എന്നിവയുടെ വ്യാപനം അവയുടെ ശരാശരിക്ക് താഴെയാണ്. ഇത് സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ക്ക് അനുകൂലമാണ്.
*ആഗോള-പ്രാദേശിക തലത്തില്‍ പണപ്പെരുപ്പം ഉടനെ കുറയാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ ഉയര്‍ന്ന ആദായം ലഭിക്കും.
ആര്‍ക്കൊക്കെ അനുയോജ്യം:
*പദ്ധതിയുടെ കാലാവധിക്ക് അനുസൃതമായി ദീര്‍ഘകാല നിക്ഷേപ ലക്ഷ്യമുള്ളവര്‍.
*പോര്‍ട്ട്ഫോളിയോയില്‍ ഉയര്‍ന്ന പണലഭ്യത ലക്ഷ്യമിടുന്നവര്‍.
*നികുതിക്ക് അനുസൃതമായി ന്യായമായ വരുമാനം തേടുന്നവര്‍.
*റിസ്ക് കുറഞ്ഞ ഗുണമേന്മയുള്ള പോര്‍ട്ട്ഫോളിയോ അന്വേഷിക്കുന്നവര്‍.
മറ്റ് വിശദാംശങ്ങള്‍:
*സ്കീമിന്റെ പേര്: പി.ജി.ഐ.എം ഇന്ത്യ ക്രിസില്‍ ഐ.ബി.എക്സ് ഗില്‍റ്റ് ഇന്‍ഡക്സ്-ഏപ്രില്‍ 2028 ഫണ്ട്.
*സ്കീം വിഭാഗം: ഇന്‍ഡക്സ് ഫണ്ട്
*എന്‍.എഫ്.ഒ ആരംഭിക്കുന്ന തിയതി: 2023 ഫെബ്രുവരി 2.
*എന്‍.എഫ്.ഒ അവസാനിക്കുന്ന തിയതി: 2023 ഫെബ്രുവരി 16.
*എന്‍.എഫ്.ഒ അലോട്ട്മെന്റ് തിയതി: 2023 ഫെബ്രുവരി 22
*എന്‍.എഫ്.ഒ വീണ്ടും തുറക്കുന്ന തിയതി: 2023 ഫെബ്രുവരി 27
*അടിസ്ഥാന സൂചിക: ക്രിസില്‍ ഐ.ബി.എക്സ് ഗില്‍റ്റ് സൂചിക-ഏപ്രില്‍ 2028.
*എക്സിറ്റ് ലോഡ്: ഇല്ല.
*പ്ലാനുകള്‍: റെഗുലര്‍, ഡയറക്ട്
*ഓപ്ഷനുകള്‍: ഗ്രോത്ത്, ഐ.ഡി.സി.ഡബ്ല്യു-പേ ഔട്ട്, ഐ.ഡി.സി.ഡബ്ല്യു റീഇന്വെസ്റ്റുമെന്റ്.
Business
ഭവന-വാഹന വായ്പകളുടെ തിരിച്ചടവ് കൂടുതൽ ബുദ്ധിമുട്ടും, പലിശ ഉയരും

WEB DESK
ന്യൂഡൽഹി: രാജ്യത്ത് ഭവന-വാഹന വായ്പകളുടെ തിരിച്ചടവ് കൂടുതൽ പ്രതിസന്ധിയിലാക്കി പലിശ നിരക്ക് ഇനിയും ഉയരുമെന്ന് സാമ്പത്തിക സർവേ. നാണ്യപ്പെരുപ്പം നടപ്പ് സാമ്പത്തിക വർഷം 6.8 ശതമാനമാണ്. ഇത് നിക്ഷേപത്തെ ബാധിക്കില്ല. പക്ഷേ, പലിശ നിരക്കുകൾ ഇനിയും കൂടും. ആഗോള വിപണിയിൽ രൂപയുടെ വില ഇനിയും ഇടിയും. ഒരു ഡോളറിന് 83 രൂപ വരെ ഉയർന്ന ഡോളർ ഇനിയും ശക്തമാകും. കയറ്റുമതി കൂടുന്നില്ലെങ്കിൽ സാമ്പത്തിക മാന്ദ്യം സംഭവിക്കാമെന്നും സർവേയിലുണ്ട്. രൂപ ഡോളറിനോട് ഇനിയും ദുർബലമായേക്കുമെന്ന സൂചനയാണ് ഇതിലൂടെ ധനമന്ത്രി വ്യക്തമാക്കുന്നത്.
കൊവിഡ് വാക്സിനേഷനടക്കം രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തിരിച്ചുവരാൻ സഹായിച്ചുവെന്ന് സാമ്പത്തിക സർവേ പറയുന്നു. കൊവിഡിനെ തുടർന്നുള്ള പ്രതിസന്ധി രാജ്യം മറികടന്നു. ധനകമ്മി നടപ്പ് വർഷം 6.4 ശതമാനമാണ്. സേവന മേഖലയിൽ വളർച്ച 9.1 ശതമാനമായി ഉയർന്നിട്ടുണ്ട്. എന്നാൽ വ്യവസായ രംഗത്ത് കനത്ത ആഘാതമാണ് ഉണ്ടായത്. 10.3 ശതമാനത്തിൽ നിന്നും വളർച്ച 4.2 ശതമാനമായി കുറഞ്ഞു. കാർഷിക രംഗത്തും നേരിയ പുരോഗതിയുണ്ടെന്ന് സർവെ പറയുന്നു.
2023 -24ൽ രാജ്യം 6 മുതൽ 6.8 ശതമാനം വരെ വളർച്ച ഇന്ത്യനേടുമെന്ന് സാമ്പത്തിക സർവെ റിപ്പോർട്ട്. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ റിപ്പോർട്ട് സഭയിൽ വെച്ചു.
-
Business2 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured2 weeks ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured2 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured3 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured2 months ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi3 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login