തീവ്ര വാദികളെ കണ്ടെത്താൻ പിണറായി പോലീസിന് അമിത് ഷാ യുടെ ശാഖാ പരിശീലനം ; ഇത് കേരളമാണ് , പ്രതിഷേധാഗ്നി ആളിപ്പടരും

തീവ്രവാദികളെ തീരുമാനിക്കാൻ കേരളാ പോലീസിന് അമിത് ഷായുടെ ആഭ്യന്തര ട്രെയിനിംഗ്.ഭരിക്കുന്ന പാർട്ടിക്കെതിരെ ജനാധിപത്യ സമര രീതി പ്രയോഗിക്കുന്ന കർഷകർ ഉൾപ്പെടെ ഉളളവർ തീവ്രവാദികൾ ആണെന്നും അങ്ങനെ വരുത്തി തീർക്കുന്നതുമായ രീതി സംഘപരിവാർ പരീക്ഷിച്ച് വിജയിപ്പിച്ചതാണ്. അത് മാതൃകയാക്കി പിണറായി സർക്കാരും ആ പാത പിന്തുടരുന്നു എന്ന് മാത്രം. ആലുവയിലെ പോലീസ് ഏമാൻ്റെ നീതികേടിനെതിരെ പ്രതികരിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ തീവ്രവാദ ബന്ധം കല്പിച്ച് കൊടുത്തത് അമിത് ഷായുടെ പുതിയ പാഠ്യപദ്ധതി കേരളാ പോലീസിൻ്റെ ട്രെയിനിങ്ങിന് ഉൾപ്പെടുത്തിയതിൻ്റെ ഭാഗമാണ്.കാലാകാലങ്ങളിൽ ഭരിക്കുന്ന പാർട്ടിയുടെ ഭരണ വൈകല്യങ്ങൾക്ക് എതിരെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നത് പ്രതിപക്ഷ കടമയാണ്. നെഹ്റു മുതൽ മൻമോഹൻ സിംഗ് വരെയുള്ള പ്രധാനമന്ത്രിമാർ പാർലമെൻ്റിന്റെ അകത്തും പുറത്തും പ്രതിപക്ഷ പ്രതിക്ഷേധം നേരിട്ടവർ ആണ്. ഇങ്ങു കേരളത്തിലെ ഇഎംഎസ് മുതൽ ഉമ്മൻ ചാണ്ടി വരെയുള്ള മുഖ്യമന്ത്രിമാരും പ്രതിക്ഷേധ സമരങ്ങളിൽ അസ്വസ്ഥത പ്രകടിപ്പിക്കാൻ ശ്രമിച്ചവർ അല്ല.ഒരു പടി കൂടി കടന്ന് മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിയെ കണ്ണൂരിലെ സിപിഐഎം പ്രതിഷേധക്കാർ കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമിക്കുക വരെ ചെയ്തത് കേരളം മറക്കാൻ സമയമായില്ല.അന്ന് പോലീസിനെ കൊണ്ട് പ്രതിക്ഷേധ സമരത്തെ അടിച്ചമർത്താൻ ഉമ്മൻ ചാണ്ടി ശ്രമിച്ചില്ല.ഒരു ഹർത്താലും ഉണ്ടായില്ലെന്ന് മാത്രമല്ല ആർക്കെതിരെയും ഒരാരോപണവും ഉന്നയിച്ചില്ല.
പക്ഷേ പിണറായി സർക്കാരിൻ്റെ പോലീസ് സർക്കാരിനെയോ മന്ത്രിമാരെയോ പോലീസിനെയോ വിമർശിച്ചാൽ ഉടൻ പിടിച്ച് തീവ്രവാദി ആക്കികളയും.


എളുപ്പം തീവ്രവാദി ആക്കുന്നതാണ് കേന്ദ്രം ഭരിക്കുന്ന സംഘപരിവാർ പിന്തുണയോടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാം എന്നാണ് പിണറായിയും ഭരണത്തിന് നേതൃത്വം കൊടുക്കുന്ന സിപിഐഎമ്മും കരുതുന്നതെങ്കിൽ തെറ്റി. ഇത് കേരളം ആണ് സിപിയെ വെട്ടിയ മണിയുടെ നാട്. നന്ദിഗ്രാം ഓർമ്മയില്ലെങ്കിൽ ബുദ്ധദേവ് മറന്നു കാണില്ല. ആലുവയിൽ ഒരു പാവം പെൺകുട്ടിയെ പോലീസ് പിന്തുണയോടെ ഒരു കശ്മലൻ ഇല്ലാതാക്കിയത് ആണ്.അത്തരം നീതുകേടുകൾ ചോദ്യം ചെയ്യപ്പെടുക തന്നെ വേണം.അത് ജനാധിപത്യ വിശ്വാസികൾ ചോദിക്കും. അതിനെ തീവ്രവാദ ബന്ധം പറഞ്ഞ് ഇല്ലാതാക്കി കളയാം എന്നാണ് എങ്കിൽ പിണറായിയോട് വീണ്ടും പറയുന്നു ഇത് കേരളം ആണ് യോഗിയുടെ ഉത്തർ പ്രദേശ് അല്ല.തീവ്രവാദികളെ തീരുമാനിക്കാൻ കേരളാ പോലീസിന് അമിത് ഷായുടെ ആഭ്യന്തര ട്രെയിനിംഗ്.ഭരിക്കുന്ന പാർട്ടിക്കെതിരെ ജനാധിപത്യ സമര രീതി പ്രയോഗിക്കുന്ന കർഷകർ ഉൾപ്പെടെ ഉളളവർ തീവ്രവാദികൾ ആണെന്നും അങ്ങനെ വരുത്തി തീർക്കുന്നതുമായ രീതി സംഘപരിവാർ പരീക്ഷിച്ച് വിജയിപ്പിച്ചതാണ്. അത് മാതൃകയാക്കി പിണറായി സർക്കാരും ആ പാത പിന്തുടരുന്നു എന്ന് മാത്രം. ആലുവയിലെ പോലീസ് ഏമാൻ്റെ നീതികേടിനെതിരെ പ്രതികരിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ തീവ്രവാദ ബന്ധം കല്പിച്ച് കൊടുത്തത് അമിത് ഷായുടെ പുതിയ പാഠ്യപദ്ധതി കേരളാ പോലീസിൻ്റെ ട്രെയിനിങ്ങിന് ഉൾപ്പെടുത്തിയതിൻ്റെ ഭാഗമാണ്.
കാലാകാലങ്ങളിൽ ഭരിക്കുന്ന പാർട്ടിയുടെ ഭരണ വൈകല്യങ്ങൾക്ക് എതിരെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നത് പ്രതിപക്ഷ കടമയാണ്. നെഹ്റു മുതൽ മൻമോഹൻ സിംഗ് വരെയുള്ള പ്രധാനമന്ത്രിമാർ പാർലമെൻ്റിന്റെ അകത്തും പുറത്തും പ്രതിപക്ഷ പ്രതിക്ഷേധം നേരിട്ടവർ ആണ്. ഇങ്ങു കേരളത്തിലെ ഇഎംഎസ് മുതൽ ഉമ്മൻ ചാണ്ടി വരെയുള്ള മുഖ്യമന്ത്രിമാരും പ്രതിക്ഷേധ സമരങ്ങളിൽ അസ്വസ്ഥത പ്രകടിപ്പിക്കാൻ ശ്രമിച്ചവർ അല്ല.ഒരു പടി കൂടി കടന്ന് മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിയെ കണ്ണൂരിലെ സിപിഐഎം പ്രതിഷേധക്കാർ കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമിക്കുക വരെ ചെയ്തത് കേരളം മറക്കാൻ സമയമായില്ല.അന്ന് പോലീസിനെ കൊണ്ട് പ്രതിക്ഷേധ സമരത്തെ അടിച്ചമർത്താൻ ഉമ്മൻ ചാണ്ടി ശ്രമിച്ചില്ല.ഒരു ഹർത്താലും ഉണ്ടായില്ലെന്ന് മാത്രമല്ല ആർക്കെതിരെയും ഒരാരോപണവും ഉന്നയിച്ചില്ല.പക്ഷേ പിണറായി സർക്കാരിൻ്റെ പോലീസ് സർക്കാരിനെയോ മന്ത്രിമാരെയോ പോലീസിനെയോ വിമർശിച്ചാൽ ഉടൻ പിടിച്ച് തീവ്രവാദി ആക്കികളയും.എളുപ്പം തീവ്രവാദി ആക്കുന്നതാണ് കേന്ദ്രം ഭരിക്കുന്ന സംഘപരിവാർ പിന്തുണയോടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാം എന്നാണ് പിണറായിയും ഭരണത്തിന് നേതൃത്വം കൊടുക്കുന്ന സിപിഐഎമ്മും കരുതുന്നതെങ്കിൽ തെറ്റി. ഇത് കേരളം ആണ് സിപിയെ വെട്ടിയ മണിയുടെ നാട്. നന്ദിഗ്രാം ഓർമ്മയില്ലെങ്കിൽ ബുദ്ധദേവ് മറന്നു കാണില്ല. ആലുവയിൽ ഒരു പാവം പെൺകുട്ടിയെ പോലീസ് പിന്തുണയോടെ ഇല്ലാതാക്കിയത് ആണ്.അത്തരം നീതുകേടുകൾ ചോദ്യം ചെയ്യപ്പെടുക തന്നെ വേണം.അത് ജനാധിപത്യ വിശ്വാസികൾ ചോദിക്കും. അതിനെ തീവ്രവാദ ബന്ധം പറഞ്ഞ് ഇല്ലാതാക്കി കളയാം എന്നാണ് എങ്കിൽ പിണറായിയോട് വീണ്ടും പറയുന്നു ഇത് കേരളം ആണ് യോഗിയുടെ ഉത്തർ പ്രദേശ് അല്ല.യോഗിയുടെ ഉത്തർ പ്രദേശിൽ, ബസവരാജിൻ്റെ കർണ്ണാടകത്തിൽ, മോഡിയുടെ സ്വന്തം ഗുജറാത്തിൽ ഒക്കെ നടപ്പാക്കിയ സംഘപരിവാർ പരിശീലന പാഠ്യപദ്ധതി (സമരക്കാരെ തീവ്രവാദികളാക്കുന്ന രീതി) പിണറായി പോലീസ് ഉൾപ്പെടുത്തിയത് എന്ത് അടിസ്ഥാനതിലാണ് എന്ന് വെളിപ്പെടുത്തണം. പിബി എന്നതിന്റെ ചുരുക്കം പരിവാര് ബന്ധു എന്നാണോയെന്ന് സിപിഎം നേതാക്കൾ തുറന്നു പറയണം.

Related posts

Leave a Comment