നാഗാലാൻഡിൽ 14 ഗ്രാമീണരെ സൈന്യം വെടിവച്ചുകൊന്ന സംഭവത്തെ ന്യായീകരിച്ച് അമിത് ഷാ

ഡൽഹി : നാഗാലാൻഡിൽ 14 ഗ്രാമീണരെ സൈന്യം വെടിവച്ചുകൊന്ന സംഭവത്തെ ന്യായീകരിച്ച് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയിൽ. ആത്മരക്ഷാർഥമാണ് സൈന്യം ഗ്രാമീണർക്ക് നേരെ വെടിയുതിർത്തതെന്നാണ് അമിത് ഷായുടെ വിശദീകരണം. സംഭവത്തിൽ സൈന്യം ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ ഒഴിവാക്കാൻ എല്ലാ ഏജൻസികൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.സംഭവം വിശദമായി അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.

Related posts

Leave a Comment