സവർക്കർക്ക് ‘വീർ ‘എന്ന പേർ നൽകിയത് രാജ്യത്തെ 131 കോടി ജനങ്ങൾ ; അദ്ദേഹത്തിന്റെ ദേശസ്നേഹം ചോദ്യം ചെയ്യുന്നത് വേദനയുണ്ടാക്കുന്നു , സവർക്കറെ വീണ്ടും വെള്ളപൂശി – അമിത്ഷാ

സവർക്കറെ സംഘപരിവാർ വെള്ളപൂശാൻ തുടങ്ങിയിട്ട് നാളേറെയായി. അക്കൂട്ടത്തിൽ ഇപ്പോ വിവാദത്തിൽ ആയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനകൾ . സവർക്കർക്ക് ‘വീർ’ എന്ന പേര് നൽകിയത് ഒരു സർക്കാരുമല്ല മറിച്ച്‌ അദ്ദേഹത്തിന്റെ ദേശസ്നേഹവും ധീരതയും കണ്ട് രാജ്യത്തെ 131 കോടി ജനങ്ങൾ നൽകിയ പേരാണതെന്നും ,ആന്തമാൻ ജയിൽ ശ്രീകോവിൽ ആക്കിയ ആളാണ് സവർക്കർ എന്നും അമിത് ഷാ പറഞ്ഞു . സവർക്കറുടെ ദേശ സ്നേഹത്തെ ചോദ്യം ചെയ്യുന്നത് വേദനയുണ്ടാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .ആന്തമാൻ ജയിൽ നടത്തിയ സന്നർശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം .

എന്നാൽ സവർക്കറുടെ ചരിത്രം ലോകത്തിനു നല്ലത് പോലെ അറിയാവുന്നത് ആണെന്നും അത് എത്ര തന്നെ വെള്ള പൂശാൻ ശ്രമിച്ചാലും സംഘപരിവാറിന് അത് സാധിക്കില്ലെന്നും പറഞ്ഞു നിരവധിപേരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിരിക്കുന്നത് .

ത്രിദിന സന്നർശന പരിപാടിയുമായി അന്തമാനിലെത്തിയതാണ് അമിത് ഷാ .ഇന്ന് വൈകീട്ട് മൂന്നിനാണ് പോർട്ട് ബ്ലെയറിലെ സവർക്കർ രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. നാഷനൽ മെമ്മോറിയൽ സെല്ലുലാർ ജയിൽ സന്ദർശിച്ച അദ്ദേഹം രക്തസാക്ഷി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി.

Related posts

Leave a Comment