Connect with us
top banner (3)

News

ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ ചങ്ങനാശേരി;വാർഷിക പൊതു സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും

Avatar

Published

on

ചങ്ങനാശ്ശേരി:ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ ജനറൽ ബോഡി മീറ്റിംഗ് ഇന്നലെ വൈകുന്നേരം 5:30 നു ചങ്ങനാശേരി മേരിമൗണ്ട് റോമൻ കാത്തോലിക്ക ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു . പ്രസിഡണ്ടായി അലക്സ് ജോർജ് ലോബോ,സെക്രട്ടറി ആയി ബെനഡിക്ട് മെയിൻ, വൈസ് പ്രസിഡൻ്റ്മാരായി സേവിയർ ലോബോ, ജൂഡ്സൺ ഫെർണാണ്ടസ് എന്നിവരെയും , ജോയിൻ്റ് സെക്രട്ടറി മാരായി ജോമോൻ ലോബോ,ഹെലൻ ജോസ് എന്നിവരെയും, ട്രഷറർ ആയി അഗസ്റ്റിൻ ലോബോ എന്നിവരെയും തിരഞ്ഞെടുത്തു.എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയി ബെർണാഡ് ലോബോ, ആൻ മേരി ബെർണാഡ് ലോബോ, മേരി ഷിനൽ ബെനഡിക്ട് മെയിൻ,ജോൺ ലോബോ,ജോൺ ജി ലോബോ,മാർട്ടിൻ ഡിക്രൂസ്,ജോൺസൺ പി ലോബോ, എലിസബത്ത് റൊസാരിയോ എന്നിവരെ തിരഞ്ഞെടുത്തു.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

National

കോൺ​ഗ്രസ് എംഎൽഎ പി എൻ പാട്ടീൽ അന്തരിച്ചു

Published

on

കാർവീർ: മഹാരാഷ്ട്രയിലെ മുതിർന്ന കോൺ​ഗ്രസ് നേതാവും എംഎൽഎയുമായ പി, എൻ പാട്ടീൽ അന്തരിച്ചു. അപകടത്തെ തുടർന്നാണ് മരണപ്പെട്ടത്. അത്യാഹിത വിഭാ​ഗത്തിൽ ചികിത്സയിലായിരുന്നു അ​ദ്ദേഹത്തിൻ്റെ നില ബു​ധനാഴ്ച്ച രാവിലെയോടെ വീണ്ടും വഷളാവുകയായിരുന്നു. കോലാപൂർ ജില്ലയിലെ കോൺ​ഗ്രസ് പ്രസിഡൻ്റ് കൂടിയായിരുന്നു അ​ദ്ദേഹം.

Continue Reading

Death

വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ നൽകിയില്ല: കടലില്‍ ചാടി 14 കാരി മരിച്ചു

Published

on

കൊല്ലം: കടലില്‍ ഇറങ്ങിയ വിദ്യാര്‍ഥിനി മരിച്ചു. വെണ്‍കുളം സ്വദേശിനിയായ പതിനാലുകാരിയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒപ്പമുണ്ടായിരുന്ന മറ്റൊരുകുട്ടിക്കായി തിരച്ചില്‍ നടത്തുകയാണ്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. വെണ്‍കുളം സ്വദേശിനിയായ പതിനാലുകാരിയുടെ മൃതദേഹമാണ് കരയില്‍ അടിഞ്ഞത്. മറ്റേ കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്.വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതിൽ തുടർന്ന് പിണങ്ങിയിറങ്ങിയതാണ് കാരണമെന്നാണ് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്.രണ്ട് കുട്ടികള്‍ കടലിലേക്ക് ഇറങ്ങിപ്പോകുന്നതാണ് നാട്ടുകാര്‍ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

Continue Reading

Kerala

ഈ വർഷം തന്നെ ഐടി പാർക്കിൽ മദ്യം; തീരുമാനം പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്ന്

Published

on

തിരുവനന്തപുരം: ഐടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള സർക്കാർ നിർദേശങ്ങൾ നിയമസഭാ സബ്ജക്ട് കമ്മിറ്റി ചില ഭേദ​ഗതികളോടെ അംഗീകരിച്ചു തിരിച്ചയച്ചു. ലൈസൻസ് നൽകുന്നതിനായി പുതിയ നിർദേശങ്ങൾ സബ്ജക്‌ട് കമ്മിറ്റി മുന്നോട്ടുവച്ചിട്ടുണ്ട്. എക്‌സൈസ്‌ നിയമവകുപ്പുകള്‍ ചർച്ച നടത്തിയ ശേഷം പുതിയ ചട്ടങ്ങൾ പുറത്തിറക്കും.

അംഗീകാരം ലഭിച്ചതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം
പിന്‍വലിച്ചശേഷം മദ്യ വിതരണം ആരംഭിക്കും. ഭാവിയില്‍ പാര്‍ക്കുകളില്‍ വെവ്വേറെ ലൈസന്‍സ് നല്‍കേണ്ടി വരുമെന്ന പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ മറികടന്നാണ് നിയമസഭ സമിതിയുടെ തീരുമാനം. ഐടി പാര്‍ക്കുകളില്‍ മദ്യം വിതരണം ചെയ്യുന്നതിന് എഫ്‌എല്‍ 4 സി എന്ന പേരില്‍ പുതിയ ലൈസന്‍സ് നല്‍കാനാണു തീരുമാനം. ലൈസന്‍സ് ഫീസ് 20 ലക്ഷം ആയിരിക്കും. പ്രവര്‍ത്തന സമയം രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ്. ഐ ടി പാര്‍ക്ക് നേരിട്ടോ, പ്രമോട്ടര്‍ പറയുന്ന കമ്പനിക്കോ നടത്തിപ്പിന് അനുമതിനൽകും.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured