Election updates
കൈപ്പിടിയിലൊതുങ്ങി അമേഠി; സ്മൃതി ഇറാനി തോൽവിയിലേക്ക്

കോൺഗ്രസ് നേതാവ് കിഷോരി ലാൽ 60,000 വോട്ടിന് മുന്നിൽ
ലക്നൗ : ലോകസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട് അമേഠിയിലെ ബിജെപി സ്ഥാനാർഥി സ്മൃതി ഇറാനി. സിറ്റിംഗ് എംപിയും കേന്ദ്ര മന്ത്രിമായ സ്മൃതി ഇറാനി വൻ തോൽവിയിലേക്കാണ് നീങ്ങുന്നത്.രാജ്യം മുഴുവൻ ഉറ്റുനോക്കിയ പോരാട്ടത്തിൽ 60000 അധികം വോട്ടിന് സ്മൃതി ഇറാനി പിന്നിലാണ്. കോൺഗ്രസ് സ്ഥാനാർഥി കിഷോർ ലാൽ ആണ് ലീഡ് ചെയ്യുന്നത്. ബി.എസ്.പിയുടെ നാനെ സിങ് ചൗഹാനാണ് മൂന്നാം സ്ഥാനത്തുള്ളത്.
2019 തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ അട്ടിമറിച്ചായിരുന്നു സ്‌മൃതി സീറ്റ് പിടിച്ചത്. 55,120 വോട്ടിൻറെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. 4.13 ലക്ഷം വോട്ടായിരുന്നു ആ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി നേടിയത്.
1981 മുതൽ കോൺഗ്രസ് തുടർച്ചയായി വിജയിച്ച മണ്ഡലമായിരുന്നു അമേഠി. സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയും മാറി മാറി മത്സരിച്ച അമേത്തിയിൽ 1998ലാണ് ആദ്യമായി ഒരു ബിജെപി സ്ഥാനാർഥി വിജയിച്ചത്. പിന്നീട് 1999ൽ നടന്ന തിരഞ്ഞെടുപ്പ് മുതൽ അമേഠിയിൽ കോൺഗ്രസ് ആധിപത്യം പുലർത്തുകയായിരുന്നു. 2014ലെ ബിജെപി തരംഗത്തിൽ പോലും അമേഠി കോൺഗ്രസിനെ കൈവിട്ടില്ല. 2014ൽ രാഹുൽ ഗാന്ധി സ്മൃതി ഇറാനിയോട് ഒരുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എന്നാൽ 2019ൽ കാര്യങ്ങൾ മാറിമറിഞ്ഞു. രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി സ്‌മൃതി വീണ്ടും അമേഠിയുടെ എംപിയായി. മണ്ഡലം വീണ്ടും കോൺഗ്രസിൻ്റെ കൈപിടിക്കുമെന്ന തരത്തിലാണ് നിലവിലെ ഫലസൂചനകൾ.
Election updates
കേരള കലാമണ്ഡലത്തിലെ ആദ്യത്തെ മലയാളി ഭരതനാട്യ അധ്യാപകനായി ആര്‍.എല്‍.വി. രാമകൃഷ്ണൻ

കലാമണ്ഡലത്തിലെ ആദ്യത്തെ മലയാളി ഭരതനാട്യ അധ്യാപകനായി ആര്‍.എല്‍.വി. രാമകൃഷ്ണന്‍ ചുമതലയേറ്റു.ഭരതനാട്യം വിഭാഗം അസി. പ്രൊഫസറായിട്ടാണ് അദ്ദേഹം ജോലിയില്‍ പ്രവേശിച്ചത്.വലിയ അഭിമാനവും സന്തോഷവുമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
1996-മുതല്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജില്‍ മോഹിനിയാട്ട കളരിയില്‍ പഠിച്ച ആര്‍.എല്‍.വി. രാമകൃഷ്ണന്‍ നാല് വര്‍ഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. എം.ജി. യൂണിവേഴ്സിറ്റിയില്‍നിന്ന് എംഎ മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസ്സായി. കേരള കലാമണ്ഡലത്തില്‍ നിന്ന് പെര്‍ഫോമിങ്ങ് ആര്‍ട്സില്‍ എംഫില്‍ ടോപ്പ് സ്‌കോറര്‍ ആയിരുന്ന രാമകൃഷ്ണന്‍ കലാമണ്ഡലത്തില്‍ നിന്നുതന്നെയാണ് പി.എച്ച്.ഡി. പൂര്‍ത്തിയാക്കിയത്. നെറ്റ് യോഗ്യത നേടിയിട്ടുണ്ട്.
Election updates
പരാജയം ഉറപ്പായതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി വീട്ടിലേയ്ക്ക് മടങ്ങി

കല്‍പ്പറ്റ: ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനിടെ വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സത്യന്‍ മൊകേരി വീട്ടിലേക്ക് മടങ്ങി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം കുതിക്കുന്നതിനിടെയാണ് മൊകേരിയുടെ മടക്കം.
പരാജയം ഉറപ്പായതോടെ വോട്ടെണ്ണല്‍ പകുതിയാകും മുമ്പാണ് സത്യന്‍ മൊകേരി വീട്ടിലേക്ക് മടങ്ങിയത്. നിലവില്‍ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം മൂന്നു ലക്ഷത്തോടടുക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം മറികടക്കുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്ന
Election updates
എതിരാളികളെ ബഹുദൂരം പിന്നിലാക്കി പ്രിയങ്ക ഗാന്ധി തേരോട്ടം തുടരുന്നു;ലീഡ് മൂന്നു ലക്ഷം കടന്നു

വയനാട്: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി മൂന്നു ലക്ഷം വോട്ടുകള്‍ക്കു മുന്നില്‍. വോട്ടെണ്ണല്‍ തുടങ്ങി മൂന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ തന്നെ എതിരാളികളെ ബഹുദൂരം പിന്നിലാക്കി പ്രിയങ്ക കുതിക്കുകയാണ്.
കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി നേടിയ ഭൂരിപക്ഷം സഹോദരി അനായാസം മറികടക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. 3,64,111 വോട്ടുകള്‍ക്കാണ് രാഹുല്‍ അന്ന് ജയിച്ചത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുലിന് 4,31,770 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിരുന്നു. പ്രിയങ്കക്ക് അഞ്ചു ലക്ഷത്തിന്റെ ഭൂരിപക്ഷം നേടികൊടുക്കുമെന്നായിരുന്നു തുടക്കം മുതലെ യു.ഡി.എഫ് നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്.
-
Kerala3 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News3 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram2 weeks ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login