ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങി അമേരിക്കയും ; 220 അടി ഉയരമുള്ള യുഎസ്- ഇന്ത്യൻ പതാക വഹിച്ചുകൊണ്ടുള്ള വിമാനം പ്രദർശിപ്പിക്കും


വാഷിംഗ്‌ടൺ : ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങി അമേരിക്കൻ നഗരമായ ബോസ്റ്റണും. 220 അടി ഉയരമുള്ള യുഎസ്- ഇന്ത്യൻ പതാക വഹിച്ചുകൊണ്ടുള്ള വിമാനം പ്രദർശിപ്പിക്കും. രണ്ട് ദിവസം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടിയ്‌ക്കാണ് പദ്ധതിയിട്ടിരിക്കുന്നത്. മസാച്യുസെറ്റ്സ് ഗവർണർ ചാർളി ബേക്കർ 75-ാം വർഷത്തെ സ്വാതന്ത്ര്യദിനം ‘ഇന്ത്യൻ ദിനമായി ‘പ്രഖ്യാപിച്ചു. ഓഗസ്റ്റ് 15 ന് മസാച്യുസെറ്റ്സിലെ ബോസ്റ്റണിലെ ഇന്ത്യാ സ്ട്രീറ്റിലും ഓഗസ്റ്റ് 14 ന് റോഡ് ഐലൻഡിലെ സ്റ്റേറ്റ് ഹൗസിലും ദിനാചരണം നടക്കും.

Related posts

Leave a Comment