അമേരിക്കന്‍ പൗരന്മാരെ ഒഴിപ്പിച്ചതിന് ശേഷം മാത്രം അഫ്ഗാനിൽ നിന്നും പിന്മാറ്റം ; ജോ ബൈഡൻ

വാഷിങ്ടണ്‍: അമേരിക്കന്‍ പൗരന്മാരെ അഫ്ഗാനില്‍ നിന്ന് പൂര്‍ണമായും ഒഴിപ്പിക്കുന്നതിന് വേണ്ടി സൈനികപിന്മാറ്റം വൈകിപ്പിക്കുമെന്ന് ജോ ബൈഡന്‍ .ആയിരത്തലധികം യുഎസ് പട്ടാളക്കാരെ ഓഗസ്റ്റ് 31ന് സൈനികപിന്മാറ്റം മുന്നില്‍ കണ്ട് അമേരിക്ക അഫ്ഗാനിസ്താനിലേക്ക് അയച്ചിരുന്നു.
അഫ്ഗാനിന്റെ ഏതെങ്കിലും ഭാഗങ്ങളില്‍ അമേരിക്കന്‍ പൗരന്മാര്‍ കുടുങ്ങിയിട്ടുണ്ടെങ്കില്‍ അവരെ ഒഴിപ്പിക്കുന്നതിന് അമേരിക്കന്‍ സേന രാജ്യത്തുണ്ടാകുമെന്ന് ജോ ബൈഡന്‍ പറഞ്ഞു. യുഎസിലെ പല നിയമവിദഗ്ധരും അഫ്ഗാനില്‍ നിന്നുള്ള സൈനിക പിന്മാറ്റം നീട്ടണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് പരിഗണിക്കാതെയായിരുന്നു ബൈഡന്റെ നീക്കം. കാബൂളില്‍ കലാപസമാനമായ സാഹചര്യം രൂപപ്പെട്ടതിനും, നിരവധി പേര്‍ രാജ്യം വിടാന്‍ പരക്കം പായുന്നതിനിടെ സൈനികപിന്മാറ്റം നടത്തുന്നതിനെതിരെയും ബൈഡനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ശക്തമായിരുന്നു.
നിലവില്‍ യുഎസ് സൈന്യത്തിന്റെ നിയന്ത്രണത്തിന്റെ ഹമീദ് കര്‍സായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആറായിരത്തോളം അമേരിക്കന്‍ പൗരന്മാരേയും അഫ്ഗാന്‍കാരേയും യുഎസ് സേന പാര്‍പ്പിച്ചിട്ടുണ്ട്. കാബൂളില്‍ നിന്ന് ഒഴിപ്പിച്ച യുഎസ് എംബസിയും ഇവിടെയാണ് താത്കാലികമായി പ്രവര്‍ത്തിക്കുന്നത്.

Related posts

Leave a Comment