പശുക്കൾക്ക് ആംബുലൻസ് സേവനം ആരംഭിക്കാനൊരുങ്ങി ഉത്തർപ്രദേശ്

അടിയന്തിര ചികിത്സ ആവശ്യമുള്ള പശുക്കൾക്ക് ആംബുലൻസ് സേവനം തുടങ്ങാൻ ഉത്തർപ്രദേശ്. ഇതിന്റെ ഭാഗമായി എമർജൻസി സർവീസ് നമ്പറിന് സമാനമായി, ഗുരുതരമായ അസുഖമുള്ള പശുക്കൾക്കായി അതിവേഗ ചികിത്സ ഉറപ്പാക്കാനാകുമെന്ന് സംസ്ഥാന ക്ഷീര വികസനം, മൃഗസംരക്ഷണ, ഫിഷറീസ് മന്ത്രി ലക്ഷ്മി നാരായൺ ചൗധരി പറഞ്ഞു. ഇന്ത്യയിലാദ്യമായി യുപി സർക്കാരാണ് ഇത്തരത്തിലൊരു പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നെന്നും ലക്ഷ്മി നാരായൺ ചൗധരി അവകാശപ്പെട്ടു.

112 എമർജൻസി സർവീസ് നമ്പറിന് സമാനമായി, ഗുരുതര അസുഖമുള്ള പശുക്കളുടെ ചികിത്സയ്ക്ക് ഈ പുതിയ സേവനത്തിലൂടെ വഴിതെളിയും. 515ആംബുലൻസുകളാണ് പദ്ധതിക്കായി സജ്ജമാക്കിയിരിക്കുന്നത്. സേവനം ആവശ്യപ്പെട്ട് വിളിക്കുന്നവർക്ക് 15 മുതൽ 20 മിനിറ്റിനുള്ളിൽ വെറ്ററിനറി ഡോക്ടറും രണ്ട് സഹായികളും ഉൾപ്പെടുന്ന ആംബുലൻസ സർവ്വീസ് ലഭ്യമാകും.അതേസമയം ഉയർന്ന ഗുണമേന്മയുള്ള ബീജവും ഭ്രൂണ മാറ്റിവയ്ക്കൽ സാങ്കേതികവിദ്യയും സൗജന്യമായി നൽകുന്നതോടെ സംസ്ഥാനത്തിന്റെ ബ്രീഡ് ഇംപ്രൂവ്മെന്റ് പ്രോഗ്രാമിന് പദ്ധതി മുതൽക്കൂട്ടാകും. കുറഞ്ഞ പാൽ തരുന്ന പശുക്കൾ ഇതിലൂടെ ഉയർന്ന ഗുണമേന്മയുള്ള പാൽ നൽകുന്നതിന് സാഹചര്യമൊരുങ്ങുമെന്നുംമന്ത്രി പറഞ്ഞു.ഡിസംബർ മുതലാണ് പദ്ധതി ആരംഭിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പരാതികൾ സ്വീകരിക്കുന്നതിന് ലഖ്നൗവിൽ ഒരു കോൾ സെന്ററിന് രൂപം നൽകും. മഥുര ഉൾപ്പെടെ സംസ്ഥാനത്തെ എട്ട് ജില്ലകളിൽ പൈലറ്റ് പ്രോജക്ടായാണ് പദ്ധതി ആവിഷ്‌ക്കരിക്കുന്നതെന്നും ചൗധരി കൂട്ടിച്ചേർത്തു.

Related posts

Leave a Comment