കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് കോൺഗ്രസ് കമ്മിറ്റി ഒരുക്കിയ ആംബുലൻസ് നാടിന് സമർപ്പിച്ചു.

കൂട്ടാലിട :കോൺഗ്രസ് കോട്ടൂർ മണ്ഡലം കമ്മിറ്റി നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ഒരുക്കിയ ആംബുലൻസ് സർവ്വീസ് കൂട്ടാലിട അങ്ങാടിയിൽ വെച്ച്  കോഴിക്കോട് എം .പി  എം കെ രാഘവൻ നാടിന് സമർപ്പിച്ചു .മണ്ഡലം പ്രസിഡണ്ട് അബൂബക്കർ കെ കെ അദ്ധ്യക്ഷത വഹിച്ചു.ഡി.സി .സി മെമ്പർമാരായ പി.മുരളീധരൻ നമ്പൂതിരി,സി.എച്ച് സുരേന്ദ്രൻ, വാർഡ് മെമ്പർ ഇ. അരവിന്ദാക്ഷൻ,ഹസ്സൻകോയ മാസ്റ്റർ,ടി കെ ചന്ദ്രൻ,അശോകൻ മാസ്റ്റർ,രജീഷ് കൂട്ടാലിട,ഷീജ ,ശശി പാലോളി എന്നിവർ സംസാരിച്ചുകോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ പരിപാടിയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഒരുക്കിയ ഫേസ്ബുക്ക് ലൈവിലൂടെയും നിരവധി ആളുകൾ  ചടങ്ങിൽ പങ്കുചേർന്നു

Related posts

Leave a Comment