ആലപ്പുഴയിലും ആംബുലന്‍സ് അപകടം, കോവിഡ് രോഗി മരിച്ചു

ആലപ്പുഴ:കോവിഡ് രോഗിയെയും കൊണ്ട് ആശുപത്രിയിലേക്കു പോവുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ചു. മൂന്നു പേര്‍ക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരം. ദേശീയപാതയില്‍ എരമല്ലൂരിൽ ഇന്നു പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കൊല്ലം തിരുമുല്ലാവാരം സ്വദേശി ഷീല പി പിള്ള (65) ആണ് മരിച്ചത്. കൊല്ലത്ത് നിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് അപകടം. ഷീലയുടെ മകൻ ഡോ മഞ്ജുനാഥ്, ഇദ്ദേഹത്തിന്റെ ഭാര്യ ദേവിക എന്നിവരും ആംബുലൻസിലുണ്ടായിരുന്നു. എല്ലാവർക്കും പരിക്കേറ്റിട്ടുണ്ട്. ഡ്രൈവർ സന്തോഷിന്‍റെ നില ഗുരുതരമാണ്. ഇന്നലെ കൊല്ലത്തിനു സമീപം ഉയനല്ലൂരിലും സമാനമായ അപകടമുണ്ടായി. കോവിഡ് രോഗിയെയുമായി വന്ന ആംബുലന്‍സ് കാറിലിടിച്ച് രണ്ടു പേര്‍ മരിച്ചു. ഇന്നലെ രാത്രിയായിരുന്നു അപകടം.

Related posts

Leave a Comment