Connect with us
48 birthday
top banner (1)

Alappuzha

കൃഷ്ണൻ കടലുണ്ടി

Published

on

ആലപ്പുഴ : ബുധനാഴ്ച കുവൈറ്റിൽ അന്തരിച്ച ശ്രിമതി അമ്പിളി ദിലി (54) യുടെ ഭൗതിക ദേഹം വ്യാഴാഴ്ച ജസീറ എയർവേസ് വിമാനത്തിൽ കൊച്ചിയിലെത്തിച്ച് സ്വദേശമായ ആലപ്പുഴയ്ക്ക് കൊണ്ടുപോയി . വെള്ളിയാഴ്ച പുലർച്ചയോടെ ആലപ്പുഴ തത്തംപള്ളി ബിജുനിവാസിൽ എത്തിച്ച ഭൗതിക ദേഹം പൊതു ദർശനത്തിനു വെച്ചു. തുടർന്ന് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അന്ത്യ കർമ്മങ്ങൾക്ക് ശേഷം മൂന്നു മണിയോടെ ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തിൽ അടക്കം ചെയ്തു.

ആലപ്പുഴ എം പി എം ആരിഫ്, എം എൽ എ മാരായ പി പി ചിത്തരഞ്ജൻ, എഛ് സലാം, എം ശുകൂർ എക്സ് എം എൽ എ, കെ പി സി സി ഉന്നതാധികാര സമിതി അംഗം എം ലിജു, നഗര സഭാ കൗൺസിലർ സജേഷ് ചാക്കുപറമ്പിൽ തുടങ്ങി ഒട്ടേറെ നേതാക്കൾ ബിജു നിവാസിലെത്തി ഭർത്താവ് വി ദിലി (കുവൈറ്റ്), മക്കൾ ദീപക് ദിലി (കുവൈറ്റ്), ദീപിക ദിലി (യുകെ), മരുമകൾപാർവതി, കൊച്ചുമകൻ ആരവ്, സഹോദരൻ ബിജു ബി, സഹോദരി ബിജി എസ് എന്നിവരടങ്ങുന്ന കുടുംബത്തെ ആശ്വസിപ്പിച്ചു. Adv. R ഉണ്ണികൃഷ്ണൻ (RSP ആലപ്പുഴ ജില്ലാ സെക്രട്ടറി ) ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ നേതാക്കളായ ബാബു പനമ്പള്ളി, ബാബു തലവടി, അജി ഈപ്പൻ എടത്വ, അലക്സ് വള്ളക്കാലിൽ, അഷറഫ് മണ്ണാഞ്ചേരി, ലിസ്സൻ ബാബു, ഇന്ദിര ചന്ദ്രബാബു എന്നിവരടക്കം നിരവധി ആളുകൾ പങ്കെടുത്തു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ സഹോദരന്‍ ബൈക്കപകടത്തില്‍ മരിച്ചു

Published

on

ഹരിപ്പാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ സഹോദരന്‍ ബൈക്കപകടത്തില്‍ മരിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹരികൃഷ്ണന്റ സഹോദരന്‍ ഉണ്ണികൃഷ്ണനാണ് (29) മരിച്ചത്.ഞായറാഴ്ച രാത്രി 11 മണിയോടെ പള്ളിപ്പാട് വലിയവീട് ജംഗ്ഷന് സമീപമായിരുന്നു അപകടം.ഉണ്ണികൃഷ്ണന്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം തെറ്റി മരത്തില്‍ ഇടിക്കുകയായിരുന്നു. ഏറെ നേരം വഴിയരികില്‍ കിടന്നതിനെ തുടര്‍ന്ന് രക്തം വാര്‍ന്നാണ് മരിച്ചത്. ശനിയാഴ്ചയാണ് ഉണ്ണികൃഷ്ണന്‍ ഗള്‍ഫില്‍ നിന്നും ലീവിന് നാട്ടിലെത്തിയത്. ഹരിപ്പാട് പള്ളിപ്പാട് നടുവട്ടം ഹരി ഭവനത്തില്‍ സോമശേഖരപിള്ള-ഗീത ദമ്പതികളുടെ മകനാണ് കെ.എസ്. ഉണ്ണികൃഷ്ണന്‍. ഭാര്യ: ഐശ്വര്യ.

Continue Reading

Alappuzha

വസ്ത്ര വ്യാപാര സ്ഥാപനം നടത്തുന്ന യുവതി സ്വന്തം കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍

Published

on

ചേര്‍ത്തല: എക്‌സറേ കവലയ്ക്ക് സമീപത്തുള്ള ലാദെല്ല എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉടമ രാജിയെയാണ് കടയ്ക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. തണ്ണീര്‍മുക്കം ഇരുപത്തൊന്നാം വാര്‍ഡില്‍ റാം മഹേഷിന്റെ ഭാര്യയാണ്. കുടുംബവഴക്കിനെ തുടര്‍ന്ന് ഇന്നലെ രാത്രി രാജി തുണിക്കടയിലെത്തി ജീവനൊടുക്കിയതാണെന്നാണ് സൂചന.

ബാംഗ്ലൂരില്‍ വിദ്യാര്‍ത്ഥിയായ മീര ഏക മകളാണ്. യുവതി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് മഹേഷ് നടത്തിയ തിരച്ചിലിലാണ് കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ രാജിയെ കണ്ടെത്തിയത്. പൊലീസ് എത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Alappuzha

കായംകുളത്ത് മകന്‍ അമ്മയെ മര്‍ദിച്ച് കൊന്നു

Published

on

ആലപ്പുഴ: കായംകുളത്ത് മകന്‍ അമ്മയെ മര്‍ദിച്ചു കൊന്നു. പുതുപ്പള്ളി സ്വദേശി ശാന്തമ്മയാണ് (72) മരിച്ചത്. മകന്‍ ബ്രഹ്മദേവനെ (43) പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രിയാണ് അടിയേറ്റ ശാന്തമ്മയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അവിടെവച്ച് ശാന്തമ്മ മരിച്ചു. തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിച്ചപ്പോള്‍ തലയ്ക്കടിയേറ്റാണ് വയോധിക മരിച്ചതെന്ന് ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചു.

Continue Reading

Featured