Connect with us
48 birthday
top banner (1)

Kuwait

ഇന്ത്യൻഅംബാസഡർ കുവൈറ്റ് വാണിജ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി!

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : ബഹു. ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് വാണിജ്യ മന്ത്രി ബഹു. മുഹമ്മദ് ഒത് മാൻ അൽ ഐബാനുമായി കൂടിക്കാഴ്ച നടത്തി. വർദ്ധിച്ചുവരുന്ന ഉഭയകക്ഷി വ്യാപാരത്തെ സംബന്ധിച്ചും അത് അത് കൂടുതൽ വൈവിധ്യവൽക്കരണത്തിനുള്ള സാധ്യതകളെക്കുറിച്ചും അദ്ദേഹം മന്ത്രിയെ ധരിപ്പിച്ചു. സാമ്പത്തിക വർഷത്തിന്റെ കഴിഞ്ഞ പാദത്തിൽ കുവൈറ്റിൽ നിന്നുള്ള ഏറ്റവും വലിയ ഇറക്കുമതിക്കാരായിരുന്നു ഇന്ത്യ എന്നത് പ്രത്യേകം പ്രസ്താവ്യമാണ് .

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

പൽപ്പഗം – 24 ഫ്ലയർ പ്രകാശനം ചെയ്തു

Published

on

കുവൈറ്റ് സിറ്റി : പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റിൻ്റെ പതിനാറാം വാർഷികത്തോടനുബന്ധിച്ച പൽപ്പഗം-24 ൻ്റെ ഫ്ലയർ പ്രകാശനം ചെയ്തു. ഡിസംബർ 6 ന് വൈകുന്നേരം 5:30 മുതൽ മൈതാന്‍ ഹവല്ലി അമേരിക്കൻ ഇൻറർനാഷണൽ സ്കൂളിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടി വൻ വിജയമാക്കി തീർക്കുന്നതിനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. പൽപ്പഗം-24 ൻ്റെ ഫ്ലയർ കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തു. ലോക പ്രശസ്ത ഇന്ത്യൻ ബാൻഡ് ൻ്റെ മുഴുവൻ കലാകാരന്മാരെയും ഒരേ സ്റ്റേജിൽ അണിനിരത്തി കുവൈറ്റിൽ ആദ്യമായി അവതരിപ്പിക്കുന്ന ഭാഷയും സംസ്കാരവും സമന്വയിപ്പിക്കുന്ന അനശ്വര സംഗീതം, അതിർത്തികൾ കടന്ന് അതിർവരമ്പുകളില്ലാത്ത ആവേശത്തിരമാലകൾ സൃഷ്ടിക്കാൻ പൽപ്പഗം – 24 സാക്ഷിയാകും.

Advertisement
inner ad

കുവൈറ്റിൽ കഴിഞ്ഞ 16 വർഷങ്ങളായി കലാ സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായി നില കൊള്ളുന്ന പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റിൻ്റെ പ്രവർത്തനങ്ങളിൽ പൊൻതൂവലായി മാറുവാൻ പോകുന്ന ഈ സംഗീത സന്ധ്യ വിജയിപ്പിക്കുന്നതിനു വേണ്ടി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി പൽപ്പഗം – 24 കൺവീനർ പ്രേംരാജ് ജോയിന്റ് കൺവീനർ ശിവദാസ് വാഴയിൽ എന്നിവർ ഫ്ലായർ പ്രകാശന ചടങ്ങിൽ അറിയിച്ചു.

Continue Reading

Kuwait

പ്രൗഢ ഗംഭീരമായി നാഫോ ഗ്ലോബൽ 20-ാം വാർഷികം

Published

on

.
കുവൈറ്റ് സിറ്റി : കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കുവൈറ്റിലെ സാമൂഹിക സേവനത്തിൻ്റെയും സാംസ്കാരിക ഐക്യത്തിൻ്റെയും പ്രതീകമായ നാഫോ ഗ്ലോബൽ കുവൈറ്റ് 20-ാം വാർഷിക പരിപാടിയായ “മേഘം”, മൈദാൻ ഹവല്ലിയിലെ അമേരിക്കൻ ഇൻ്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നവംബർ ഒന്നാം തീയതി അതിഗംഭീരമായി ആഘോഷിച്ചു. പ്രശസ്ത പിന്നണി ഗായകനും സംഗീതസംവിധായകനുമായ ജോബ് കുര്യൻ്റെയും പ്രശസ്ത പിന്നണി ഗായിക അനില രാജീവിൻ്റെയും മിന്നുന്ന സംഗീത പ്രകടനമായിരുന്നു സായാഹ്നത്തിൻ്റെ പ്രത്യേകത. 1200-ലധികം ആളുകൾക്ക് അവിസ്മരണീയമായ ഒരു അനുഭവം സൃഷ്ടിച്ചുകൊണ്ട് അവരുടെ മധുര സ്വരവും ആകർഷകമായ സ്റ്റേജ് സാന്നിധ്യവും സദസ്സിനെ ആകർഷിച്ചു. ഈ ഗംഭീരമായ തത്സമയ സംഗീതനിശ മുഴുവൻ ആഘോഷത്തിനും പ്രത്യേക മിഴിവേകി. നാഫോ ഗ്ലോബൽ കുവൈറ്റ് ജനറൽ സെക്രട്ടറി അനീഷ് നായർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് നവീൻ സി പി നഫോ ഗ്ലോബലിന്റെ സാമുഖ്യപ്രതിബദ്ധതയുടെ പ്രാധാന്യത്തെ കുറിച്ച് പ്രഭാഷണമധ്യേ പരാമർശിക്കുകയുണ്ടായി. നാഫോ അഡൈ്വസറി ബോർഡ് ചീഫ് വിജയൻ നായർ, ട്രഷറർ ഉണ്ണിക്കൃഷ്ണ കുറുപ്പ്, ലേഡീസ് വിങ് ചീഫ് കോർഡിനേറ്റർ സുനിത വിജയകൃഷ്ണൻ എന്നിവരെയും ആഘോഷത്തിലേക്ക് സ്വാഗതം ചെയ്തു.

വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നാല് പ്രമുഖ വ്യക്തികളെ ബിസിനസ് അവാർഡ്‌കൾ നൽകി ആദരിച്ചു. സംരംഭകത്വ അവാർഡ് റോയൽ സീഗൾ ഗ്രൂപ്പ് ചെയർമാൻ സുനിൽ പറക്കപാടത്ത്, എ കു ഗ്ലോബൽ ഡയറക്ടർ സുനിൽ മേനോൻ എന്നിവരെ അവരുടെ വൈവിധ്യങ്ങളായ വ്യവസായത്തിനും നേതൃത്വ മികവിനുമായി അവാർഡ് നൽകി ആദരിച്ചു. വ്യവസായ മേഖലയിലെ കോർപ്പറേറ്റ് മികവിന് നൽകിയ അസാധാരണ സംഭാവനകൾക്ക് ജസീറ എയർവേയ്സിലെ ഡെപ്യൂട്ടി സിഇഒയും സിഎഫ്ഒയുമായ കൃഷ്ണൻ ബാലകൃഷ്ണനും അൽ റഷീദ് ഗ്രൂപ്പിലെ സിഎഫ്ഒ പ്രദീപ് മേനോനും കോർപ്പറേറ്റ് ഐക്കൺ അവാർഡിനരഹരായി. വൈദ്യുതി ജല മന്ത്രാലയത്തിലെ ഉപദേഷ്ടാവും കുവൈറ്റ് മുനിസിപ്പാലിറ്റി അംഗവുമായ ഫഹദ് അൽ അറാദിയായിരുന്നു പരിപാടിയുടെ വിശിഷ്ടാതിഥി. സാംസ്കാരിക സമ്മേളനത്തിന്റെയും സംഗീതനിശയുടെയും തുടക്കം ഭദ്രദീപം തെളിച്ച് ഫഹദ് അൽ അറാദി ഉദ്ഘാടനം ചെയ്തു. കുവൈറ്റിലെ രാജകുടുംബാംഗമായ ഷൈഖ ഇൻതിസാർ അൽ മുഹമ്മദ് അൽ സബാഹിൻ്റെ ആശംസ സഹപ്രവർത്തകനായ ബദർ ബരാക്കിലൂടെ തദവസരത്തിൽ അറിയിക്കുകയുണ്ടായി.


നാഫോയുടെ 20 വർഷത്തെ ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഒരു സ്മരണിക മറ്റ് സ്പോൺസർമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഫീനിക്സ് ഗ്രൂപ്പിൻ്റെ സി ഒ ഒ നിഷാ സുനിൽ പ്രകാശനം ചെയ്തു. സമൂഹത്തിൽ കഷ്ട്ടതയനുഭവിക്കുന്ന നിർഭാഗ്യവാന്മാർക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ നൽകുന്ന നാഫോയുടെ ക്ഷേമ സംരംഭമായ നഫോ ഗ്ലോബൽ സ്നേഹസ്പർശം പദ്ധതി വാർഷിക പരിപാടിയിൽ ശ്രദ്ധേയമായി. നഫോ ഗ്ലോബൽ സ്നേഹ സ്പർശത്തിൻ്റെ മാനുഷിക സഹായത്തിലും വിദ്യാഭ്യാസത്തിലും സ്വാധീനം ചെലുത്തുന്ന 20 പ്രോജക്റ്റുകളെക്കുറിച്ചുള്ള അറിവ് ഒരു വിഷ്വൽ അവതരണത്തിലൂടെ ചടങ്ങിൽ പങ്കെടുത്തവർക്ക് അവതരിപ്പിക്കുകയുണ്ടായി. ഈ സംരംഭങ്ങളിലെ സമർപ്പണത്തിനും നേതൃത്വത്തിനും സ്നേഹ സ്പർശം ചെയർമാൻ വിജയകുമാർ മേനോനെ ചടങ്ങിൽ പൊന്നാട നൽകി ആദരിച്ചു. സാംസ്കാരിക പൈതൃകത്തോടുള്ള സംഘടനയുടെ പ്രതിബദ്ധതയെ അടിവരയിടുന്നതിന്റെ ഭാഗമായി രോഹിത് ശ്യാമിൻ്റെ നേതൃത്വത്തിൽ നാഫോയുടെ ബാലികാ ബാലന്മാർ നടത്തിയ നാഫോ സിംഫണി ഗണേശ സ്തുതി അവതരിപ്പിക്കുകയും കേരള പിറവി ദിനത്തോടനുബന്ധിച്ചു് ഒരു ശ്രുതിമധുരമായ ഗാനം ആലപിക്കുകയും ചെയ്തു. അഭ്യുദയകാംക്ഷികളോടും നാഫോയുടെ സ്പോൺസർമാരുടെയും അർപ്പണബോധമുള്ള അംഗങ്ങളുടെയും വിലമതിക്കാനാകാത്ത പിന്തുണക്ക് പ്രോഗ്രാം കൺവീനർ രാകേഷ് ഉണ്ണിത്താൻ നന്ദി പ്രകാശിപ്പിച്ചു

Advertisement
inner ad
Continue Reading

Kuwait

കുവൈറ്റിൽ 60 കഴിഞ്ഞ ബിരുദമില്ലാത്ത വിദഗ്ധർക്ക്‌ അനുകൂല നടപടികൾ വന്നേക്കും

Published

on

കുവൈറ്റ് സിറ്റി : മൂന്ന് വർഷത്തെ നിയന്ത്രണങ്ങൾക്ക് ശേഷം യൂണിവേഴ്‌സിറ്റി ബിരുദം ഇല്ലാത്ത 60 വയസ്സിന് മുകളിലുള്ള പ്രവാസി തൊഴിലാളികൾക്ക് അനുകൂലമായി നിയമങ്ങൾ ലഘൂകരിക്കുന്നത് കുവൈറ്റ് പരിഗണിക്കുന്നു. 60 വയസ്സിന് മുകളിലുള്ള യൂണിവേഴ്‌സിറ്റി ബിരുദം ഇല്ലാത്തവർക്ക്‌ തൊഴിൽ വിസ നിഷേധിക്കുന്നതിന് ഇടയാക്കിയിരുന്നു തീരുമാനം പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുനഃപരിശോധിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ സാഹചര്യത്തിൽ ഏതാണ്ട് 850 ലേറെ കുവൈറ്റ് ദിനാർ ഓരോ വർഷവും കെട്ടി വെച്ച് ആണ് അത്തരക്കാർ വിസ നടപടികൾ പൂർത്തിയാക്കികൊണ്ടിരുന്നത്. അമിതമായ വിസ ചിലവുകൾ താങ്ങാനാവാതെ ഇതേ കാറ്റഗറിയിലുള്ള നിരവധി വിദഗ്ധ തൊഴിലാളികൾ രാജ്ജ്യം വിട്ടതോടെ വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയിരുന്ന വിദഗ തൊഴിലാളികളുടെ ക്ഷാമം പരക്കെ അനുഭവപ്പെട്ടിരുന്നു. പാചകക്കാർ, തയ്യൽ തൊഴിലാളികൾ , മറ്റു മേഖലകളിലെ വിദഗ്ധ ടെക്‌നീഷ്യന്മാർ തുടങ്ങിയവരുടെ അഭാവം ലേബർ മാർക്കറ്റിൽ പ്രതിഫലിച്ചിരുന്നു .

ലേബർ മാർക്കറ്റിലെ ഇത്തരം പ്രസന്ധികൾ പരിഹരിക്കുന്നതിന് പ്രതിരോധ ആഭ്യന്തര മന്ത്രാലയങ്ങളുടെ ചുമതലയുള്ള ഒന്നാം ഉപ പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് ന്റെ മേൽനോട്ടത്തിൽ കടുത്ത തിരുത്തൽ നടപടികൾ സ്വീകരിച്ചു വരികയായിരുന്നു. അതിന്റെ ഭാഗമായി ഡൊമസ്റ്റിക് വിസ തൊഴിൽ വിസയിലേക്കു മാറ്റുന്നതിനും മന്ത്രാലയങ്ങളുടെ കരാർ ജോലിക്കു വന്നവർക്കു സ്വകാര്യ മേഖലയിലേക്ക് ട്രാൻസ്ഫർ അനുവദിക്കുന്നതിനും ഈയിടെ നടപടികൾ കൈക്കൊണ്ടിരുന്നു. നിരവധി പ്രവാസികൾ ഇത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്തിയിരുന്നതായി ചൂണ്ടി ഗണിക്കപ്പെടുന്നു.

Advertisement
inner ad
Continue Reading

Featured