Kuwait
ഇന്ത്യൻ അംബാസിഡർ കുവൈറ്റ് വൈദ്യുതി-ജല വകുപ്പ് മന്ത്രി ഡോ. ജാസിം മുഹമ്മദ് അബ്ദുല്ല അൽ ഒസ്താദിനെ സന്ദർശിച്ചു
കുവൈറ്റ്ബ സിറ്റി : ബഹു. ഇന്ത്യൻ അംബാസിഡർ ഡോ: ആദർശ് സ്വൈക ബഹു. കുവൈറ്റ് വൈദ്യുതി-ജല വകുപ്പ് മന്ത്രി ഡോ. ജാസിം മുഹമ്മദ് അബ്ദുല്ല അൽ ഒസ്താദിനെ ഇന്ന് സന്ദർശിച്ചു. പുനരുപയോഗ ഊർജം, കൃഷി എന്നീ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിന്റെസാധ്യതയടക്കം ചര്ച്ചാവിധേയമായതായി ഇന്ത്യൻ എംബസി യുടെ വാർത്ത കുറിപ്പിൽ പറഞ്ഞു. ഏറ്റവും വലിയ പുനരുപയോഗ ഊർജ പദ്ധതികളിലൊന്നാണ് ഇന്ത്യനടപ്പിലാക്കുന്നത്.
Kuwait
പ്രൊഫ. ജോർജ് മാത്യുവിനെ തിരുവല്ല പ്രവാസി അസോസിയേഷൻ ആദരിച്ചു.
കുവൈറ്റ് സിറ്റി : ഹൃസ്വ സന്ദർശനത്തിനു എത്തിയ മാർത്തോമാ കോളേജ് അധ്യാപകനും, കേരളത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തകനുമായ പ്രൊഫ. ഡോ ജോർജ് മാത്യുവിനെ കുവൈറ്റ് തിരുവല്ല പ്രവാസി അസോസിയേഷൻ ആദരിച്ചു.പ്രസിഡന്റ് ജെയിംസ് വി കൊട്ടാരം അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രഷറർ ബൈജു ജോസ്, റെജി കോരുത്, ഷിജു ഓതറ, തോമസ് പള്ളിക്കൽ, സന്തോഷ് വർഗീസ്, ബിനു ജോസഫ് എന്നിവർ പ്രസംഗിച്ചു. റെജി കെ തോമസ്, ടിൻസി മേപ്രാൽ, ഷാജി തിരുവല്ല, ബെന്നി ജോസ്, ലിനു, ജിജി എന്നിവർ നേതൃത്വം നൽകി. പ്രസിഡന്റ് ജെയിംസ് വി കൊട്ടാരം പ്രൊഫ ഡോ. ജോർജ് മാത്യുവിനെ പൊന്നാട അണിയിച്ചു. സമൂഹത്തിൽ പ്രവാസികളുടെ പങ്ക് എന്ന വിഷയത്തിൽ പ്രൊ. ഡോ ജോർജ് മാത്യു ക്ലാസ്സ് എടുക്കുകയുണ്ടായി. തിരുവല്ല പ്രവാസി അസോസിയേഷൻ നൽകിയ സ്വീകരണത്തിന് അദ്ദേഹം നന്ദി അറിയിച്ചു.
Kuwait
ക്രെസന്റ് സെന്റർ കുവൈത്ത് പത്താം വാർഷിക ജനറൽ ബോഡി
കുവൈത്ത് സിറ്റി : ക്രെസന്റ് സെന്റർ കുവൈത്ത് പത്താം വാർഷിക ജനറൽ ബോഡി യോഗം ഫർവാനിയ ഷെഫ് നൗഷാദ് റെസ്റ്റോറന്റ് ഹാളിൽ നടന്നു. രക്ഷാധികാരി സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷരീഫ് ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി ഷഫീഖ് വി.എ പ്രവർത്തന റിപ്പോർട്ടും ഇല്യാസ് പാഴൂർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ക്രെസന്റ് സേവിങ്സ് സ്കീം റിപ്പോർട്ട് ഫൈസൽ എഎമ്മും, ഫ്യുച്ചർ ഇൻവെസ്റ്റ്‌മെന്റ് റിപ്പോർട്ട് ഷാഹുൽ ബേപ്പൂരും അവതരിപ്പിച്ചു. പരിപാടിയിൽ നിക്ഷേപ പദ്ധതിയിലൂടെ ലഭിച്ച ലാഭവിഹിതം വിതരണം ചെയ്തു. നിക്ഷേപ പദ്ധതി ഒന്നിന്റെ ലാഭവിഹിതം രക്ഷാധികാരി മുസ്തഫ കാരി മിസ്ഹബിന് നൽകിയും നിക്ഷേപ പദ്ധതി രണ്ടിന്റെ ലാഭവിഹിതം നിക്ഷേപ പദ്ധതി ചെയർമാൻ കോയ വളപ്പിൽ അഷ്‌റഫ് മണക്കടവനു നൽകിയും ഉദ്ഘാടനം നിർവഹിച്ചു. പത്താം വാർഷികത്തിന്റെ ഭാഗമായി പതിമൂന്ന് ഗ്രൂപ്പ് ലീഡർമാരെയും ക്രെസന്റ് ഉംറ സംഘത്തിന്റെ അമീർ ആയി സേവനം ചെയ്ത ഉമ്മർകുട്ടി കെ.കെ.പി, തൻസീഹ് എന്നിവരെയും വിംഗ് കൺവീനർമരെയും ആദരിച്ചു. പത്താം വാർഷിക അവലോകനം കോയ വളപ്പിൽ നടത്തി. തുടർന്ന് റിട്ടേണിങ്ങ് ഓഫീസർ ഇസ്മായിൽ വള്ളിയോത്തിന്റെ നേതൃത്വത്തിൽ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സലീം ഹാജി പാലോത്തിൽ, റഷീദ് ഉള്ളിയേരി, അബ്ദുൽ ഗഫൂർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
കമ്മിറ്റി ഭാരവാഹികൾ: രക്ഷാധികാരികൾ സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ, മുസ്തഫ കാരി, പ്രസിഡന്റ് ശരീഫ് ഒതുക്കുങ്ങൽ, വൈസ് പ്രസിഡന്റുമാർ നൗഷാദ് കക്കറിയിൽ, ഷാജഹാൻ പാലാറ സെക്രട്ടറിമാർ അഷ്‌റഫ് മണക്കടവൻ, റയീസ് മോൻ ട്രഷറർ ഇല്യാസ് ബഹസ്സൻ തങ്ങൾ. ക്രെസന്റ് സേവിങ്സ് സ്കീം ചെയർമാൻ സലീം ഹാജി പാലോത്തിൽ, ജനറൽ കൺവീനർ ഫൈസൽ എ.എം, ക്രെസന്റ് ഫ്യുച്ചർ ഇൻവെസ്റ്റ്‌മെന്റ് ചെയർമാൻ കോയ വളപ്പിൽ, ജനറൽ കൺവീനർ ഷാഹുൽ ബേപ്പൂർ, മതകാര്യം ഹാരിസ് തയ്യിൽ, വെബ് & ഐ.ടി ഇല്യാസ് പാഴൂർ, മീഡിയ ആൻഡ് പബ്ലിസിറ്റി മൻസൂർ കുന്നത്തേരി.
Kuwait
ഹസ്സൻകോയക്ക് കോഴിക്കോട് ജില്ലാ അസോസിയേഷൻ സ്വീകരണം നൽകി.
കുവൈത്ത് സിറ്റി : സ്വകാര്യ സന്ദർശത്തിനായി കുവൈറ്റിൽ എത്തിയ കോഴിക്കോട് ജില്ലാ അസോസിയേഷൻ സ്ഥാപക അംഗവും, കുവൈറ്റിലെ മുൻകാല സാമൂഹിക പ്രവർത്തകനുമായ ഹസ്സൻകോയക്ക് കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈറ്റ് സ്വീകരണം നൽകി. അബ്ബാസിയ സംസം ഹാളിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് രാഗേഷ് പറമ്പത്ത് അധ്യക്ഷനായിരുന്നു. രക്ഷാധികാരികളായ ടി.കെ അബ്ദുൽ നജീബ്, പ്രമോദ് ആർ.ബി, ട്രെഷറർ ഹനീഫ് സി, മഹിളാവേദി പ്രസിഡന്റ് ഹസീന അഷ്റഫ്, സെക്രട്ടറി രേഖ ടി.എസ്, അസോസിയേഷൻ വൈസ് പ്രസിഡന്റ് നജീബ് പി.വി, ജോയിന്റ് ട്രെഷറർ അസ് ലം ടി.വി, കാരുണ്യം സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. മറുപടി പ്രസംഗത്തിൽ നാട്ടിൽ അസോസിയേഷൻ നടത്തുന്ന എല്ലാം കാരുണ്യ പ്രവർത്തനങ്ങൾക്കും പിന്തുണ ഉണ്ടാവുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ഓർഗനൈസിംഗ് സെക്രട്ടറി സന്തോഷ് ഒ.എം സ്വാഗതവും നിർവാഹകസമിതി അംഗം മുസ്തഫ മൈത്രി നന്ദിയും പറഞ്ഞു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര് -
News1 month ago
ക്ഷാമബത്ത കേസില് ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്ക്കാര് ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured6 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login