Connect with us
48 birthday
top banner (1)

Kuwait

റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യ – കുവൈറ്റ് സമൂഹത്തിന് ആശംസകൾ നേർന്ന് ഇന്ത്യൻ അംബാസഡർ!

കൃഷ്ണൻ കടലുണ്ടി

Published

on


കുവൈറ്റ് സിറ്റി : റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യ – കുവൈറ്റ് സമൂഹത്തിന് ആശംസകൾ നേർന്ന് ബഹു: ഇന്ത്യൻ അംബാസഡർ ശ്രീ ആദർശ് സ്വൈക. “75-ാമത് റിപ്പബ്ലിക് ദിനത്തിൽ കുവൈത്തിലെ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ആശംസകൾ നേരുന്നു. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ഉറ്റ ബന്ധം പ്രതിബദ്ധതയോടെ പുലർത്തിയ കുവൈറ്റ് ഭരണകൂടത്തിനും, ജനങ്ങൾക്കും നന്ദി അറിയിക്കുന്നു . കുവൈറ്റ് മായുള്ള ദീർഘവും സമയബന്ധിതവുമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധമാ ണ്. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ 75-ാം വർഷമാണിത്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ലിഖിത ഭരണഘടന ആവശ്യമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിനായി കാലക്രമേണ പരിസ്കരിച്ച ഒരു ജീവനുള്ള രേഖയാണ്. ഭരണഘടന ഇന്ത്യയെ ഒരു പരമാധികാര – സോഷ്യലിസ്റ്റ് – മതേതര- ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും പൗരന്മാർക്ക് നീതിയും സമത്വവും സ്വാതന്ത്ര്യവും ഉറപ്പുനൽകുകയും ചെയ്യുന്നു.

ഇന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ നാം നമ്മുടെ നേട്ടങ്ങളിൽ അഭിമാനിക്കുന്നു. ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക നയങ്ങളുടെ മൂലക്കല്ലാണ് തുല്യമായ വികസനം. ബഹുസ്വരത, നാനാത്വത്തിൽ ഏകത്വം എന്നിവയാണ് ഇന്ത്യൻ സമൂഹത്തിന്റെ പരമ്പരാഗത ധാർമ്മികത. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഇന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ യാണെന്ന് . അടുത്ത രണ്ട് വർഷങ്ങളിൽ ഇത് മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ യായി മാറും. ‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്’ എന്ന ആശയത്തോടെയാണ് ഇന്ത്യ മുന്നേറുന്നത്. വ്യാപാര സൗഹൃദ പരിഷ്കാരങ്ങളും നയങ്ങളും രാജ്യത്തിന്റെ സാധ്യതകൾ തുറന്നു കാണിക്കുന്നതിനുള്ള അവസരമായി. ശാസ്ത്ര രംഗങ്ങളിലെ മുന്നേറ്റം ആഗോളതലത്തിൽ നൂതന സാങ്കേതിക വിദ്യയുടെ മുൻനിര കേന്ദ്രങ്ങളിൽ ഒന്നായി ഉയർത്തപ്പെട്ടു.

Advertisement
inner ad

ലോകോത്തര ഉൽപ്പാദനവും ഉൽപ്പാദന ശേഷിയും മൂലം ‘ഫാർമസി ഓഫ് ദി വേൾഡ്’ ആയി ഇന്ത്യ അറിയപ്പെടുന്നു. ആരോഗ്യ – ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രതിരോധശേഷിയുള്ളതും വിശ്വസനീയവുമായ വിതരണ ശൃംഖല വഴി കാലത്തിന്റെ വെല്ലുവിളികളെ നേരിടുന്നതിനു സജ്ജമാണ് . ലോകസമാധാനത്തിനും സമൃദ്ധിക്കും ഇന്ത്യ പ്രധാന പങ്ക് വഹിക്കുന്നു. വളർന്നുവരുന്ന ഒരു വലിയ ശക്തിയെന്ന നിലയിൽ ഇന്ത്യക്കു ആഗോള ഉത്തരവാദിത്തങ്ങളുമുണ്ട് . വിജയകരവും അഭിലണീയവുമായ നില ജി 20 രാജ്ജ്യങ്ങൾക്കിടയിൽ കൈവരിച്ചു. വിവിധ ബോധവൽക്കരണ പരിപാടികളിലൂടെ തിനയുടെവർദ്ധിച്ച ഉപയോഗത്തിനുള്ള പ്രേരണക്ക്ഇന്ത്യ നേതൃത്വം നൽ കുകയുണ്ടായി. അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായ പോരാട്ടം, കാലാവസ്ഥാ വ്യതിയാനം, ഊർജ – ഭക്ഷ്യ-സുരക്ഷ ഉൾപ്പെടെയുള്ള ബഹുരാഷ്ട്ര സ്ഥാപനങ്ങളുടെ പരിഷ്‌ക്കരണം എന്നീ വിഷയങ്ങളിൽ ഇന്ത്യ എപ്പോഴും മുൻകൈ എടുത്തിട്ടുണ്ട്.


കുവൈറ്റുമായുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ജീവനുള്ള പാലമായി ഇവിടുത്തെ ഊർജ്ജസ്വലരായ ഇന്ത്യൻ സമൂഹം തുടരുന്നു.ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിന് എംബസി ഉയർന്ന മുൻഗണന നൽകുന്നു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് സംഭാവന ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് എംബസിയുമായി സഹകരിക്കുന്ന അസോസിയേഷ നുകൾ, വിദഗ്ധ സമിതികൾ, സാംസ്കാരിക ഗ്രൂപ്പുകൾ, ഉന്നത വ്യക്തിത്വങ്ങൾ എന്നിവരോട് ഞാൻ നന്ദി പറയുന്നു.കുവൈറ്റിലെ എല്ലാ സുഹൃത്തുക്കൾക്കും തുടർച്ചയായ വിജയത്തിനും സന്തോഷത്തിനും നല്ല ആരോഗ്യത്തിനും വേണ്ടി ഞാൻ ആശംസകൾ അറിയിക്കുന്നു.” ബഹു അംബാസിഡർ തുടർന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

കെഎംസിസി പാലക്കാട്‌ ജില്ലാ സമൂഹ വിവാഹ ബ്രൗഷർ പ്രകാശനവും ഫുട്ബാൾ മേള കൂപ്പൺ ഉൽഘടനവും ചെയ്തു

Published

on

കുവൈത്ത് കെഎംസിസി പാലക്കാട്‌ ജില്ലാ കമ്മിറ്റി ഒരുക്കം 2024 2025 സമൂഹ വിവാഹം ബ്രൗഷർ പ്രകാശനവും.2ാം മത് ഉബൈദ് ചങ്ങലീരി മെമോറിയൽ ട്രോഫിക്കും, സിപി സൈദലവി (നാഫി) മെമോറിയൽ റണ്ണർ അപ്പ് ട്രോഫി ക്കും വേണ്ടിയുള്ള ഫുഡ്‌ ബോൾ മേള സീസൺ 2. റാഫിൾ കൂപ്പൺ വിതരണോൽഘാടനവും നടന്നു. കുവൈറ്റ് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ ഖാരിക്ക് നൽകിക്കൊണ്ടു ഉദ്‌ഘാടനം നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് അഷറഫ് അപ്പക്കാടൻ, സെക്രട്ടറി ബഷീർ തെങ്കര, ട്രഷർ അബ്ദുറസാഖ് കുമരനെല്ലൂർ, വൈസ് പ്രസിഡന്റ് മാരായ ഷിഹാബ് പൂവക്കോട്, മമ്മുണ്ണി, സെക്രട്ടറിമാരായ നിസാർ പുളിക്കൽ, സൈദലവി വിളയൂർ, സുലൈമാൻ പിലാത്തറ, ജില്ലാ സ്പോർട്സ് കൺവീനർ അൻസാർ കെ. വി., വിവിധ മണ്ടലം ഭരവഹികളായ ബഷീർ വജിദാൻ, വീരാൻ കൊപ്പം, നാസർ പറമ്പിൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Continue Reading

Kuwait

തിരുവനന്തപുരം സ്വദേശി യുവാവ് കുവൈറ്റിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു.

Published

on

കുവൈത്ത് സിറ്റി : കുവൈത്തിൽ വഫ്രയിൽ ഉണ്ടായ വാഹന അപകടത്തെ തുടർന്ന് മലയാളി മരണമടഞ്ഞു, തിരുവനന്തപുരം ജില്ലയിലെ കോട്ടുകാൽ – പുന്നകുളം സ്വദേശി വേലയുധ സധനത്തിൽ, നിതിൻ രാജ് (33) ആണ് മരണമടഞ്ഞത്. ബഹു. കോവളം എം എൽ എ ശ്രീ എം വിൻസെന്റിന്റെ നിരന്തരമുള്ള ഇടപെടലിനെ തുടർന്ന് കാര്യങ്ങൾ വേഗത്തിലാക്കുകയും ഒഐസിസി കെയർ ടീം ന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികക്രമങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞു. നാളെ ഉച്ചക്ക് ശേഷം സബാ മോർച്ച്യുറിയിൽ അന്തിമോപചാരത്തിനു അവസരമുണ്ടായിരിക്കുന്നതാണ് . മൃതദേഹം നാളെ വൈകുന്നേരത്തെ കുവൈറ്റ് എയർ വേസ് വിമാനത്തിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതാണ്.

Continue Reading

Kuwait

പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷികം ശനിയാഴ്ച

Published

on

കുവൈറ്റ് സിറ്റി: പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ഗതാഗത വകുപ്പ് മന്ത്രി ശ്രീ കെ ബി ഗണേഷ് കുമാർ നിർവഹിച്ചു. ചടങ്ങിൽ ലോക കേരള സഭ പ്രതിനിധി ബാബു ഫ്രാൻസീസ്, പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് ബിജു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഷൈജിത് എന്നിവർ പങ്കെടുത്തു. ചാപ്റ്ററിൻ്റെ അഞ്ചാം വാർഷിക പരിപാടികൾ കുവൈറ്റ് സിറ്റിയിലുള്ള കോസ്റ്റ ഡെൽ സോൾ ഹോട്ടലിൽ വെച്ച് 2025 ജനുവരി 25 ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർഷിക പരിപാടി എലൈറ്റ് ടീം അദ്ധ്യക്ഷകൂടിയായ കുവൈറ്റ് ഗുഡ്‌വിൽ അംബാസഡർ ഡോ ഷെയ്ക്ക ഉം റക്കാൻ അൽ സബാ ഉദ്ഘാടനം നിർവ്വഹിക്കും.


വിശിഷ്ട അതിഥിയായി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ടും സുപ്രീം കോടതി എ ഒ ആറുമായ അഡ്വ ജോസ് അബ്രഹാം കൂടാതെ (ഡോ: തലാൽ താക്കി (അറ്റോർണി & മാനേജിംഗ് ഡയറക്ടർ – അൽ ദോസ്തൂർ ലോ ഫേം), ഡോ സബ അൽ മൻസൂർ ( ഡയറക്ടർ പേഷ്യൻ്റ് ഹെൽപ്പിംഗ് ഫണ്ട് സൊസൈറ്റി), ലോയർ ജാബർ അൽ ഫൈലക്കാവി (മവാസീൻ ലോ ഓഫീസ് കൗൺസിലിംഗ് & അറ്റോർണി ഡയറക്ടർ), ഡോ: സുസോവന സുജിത് നായർ (വൈസ് പ്രസിഡന്റ് – ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം), മർസൂഖ് അൽ ബലാവി (ഡയറക്ടർ ഓഫ് ചേംബർ ഓഫ് കൊമേഴ്സ് ), ഷേയ്ക്ക് മുബാറക് ഫഹദ് അൽ ദുവൈജ് അൽ സബാ, ഖാലിദ് അൽ ഹുവൈല, ഷേയ്ക്ക നൗഫ് ബദർ അൽ സബാ, ഷേയ്ക്ക വിസ്സാം അൽ സബാ, ഷേയ്ക്ക ഫാത്തിമ അൽ ഹമൂദ് അൽ സബാ,ഷേയ്ക്ക ധാനാ സബാ ബദർ അൽ സബാ, ഷെയ്ക്ക ഷെയ്ക്ക അബ്ദുള്ള അൽ സബാ , ഷെയ്ക്ക റക്കാൻ ബദർ അൽ സബാ, ഷെയ്ക്ക സൽമാൻ ബദർ അൽ സബാ, ശ്രീമതി സൂസൻ ബാക്കർ , കുവൈറ്റ് സൊസൈറ്റി ഫോർ ഹ്യുമൻ റൈറ്റ്സ് പ്രതിനിധികൾഎന്നിവർക്ക് പുറമെ ഇന്ത്യൻ പ്രവാസി സമൂഹത്തിലേയും കുവൈറ്റിലേയും പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രവാസി ലീഗൽ സെൽ കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു

Advertisement
inner ad
Continue Reading

Featured