Connect with us
48 birthday
top banner (1)

Kuwait

ഏവർക്കും പുതുവത്സര ആശംസകൾ നേർന്ന് ഇന്ത്യൻ അംബാസിഡർ!

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : 2024 പുതുവർഷത്തിൽഏവർക്കും പുതുവത്സര ആശംസകൾ നേർന്ന് ബഹു: ഇന്ത്യൻ അംബാസിഡർ ആദർശ് സ്വൈക. കുവൈറ്റി അധികൃതർക്കും ജനങ്ങൾക്കും, പ്രത്യേകിച്ച് കുവൈറ്റിലെ ഊർജ്ജസ്വലവുമായ ഇന്ത്യൻ സമൂഹത്തിനും ഊഷ്മളമായ ആശംസകൾ അറിയിക്കുന്നു. അംബാസിഡർ നൽകിയ പുതു വത്സര സന്ദേശത്തിൽ പറഞ്ഞു. 2024-ന്റെ വരവോടെ, അമീർ ഹിസ് ഹൈനസ് ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെയും പുതിയ ഗവൺമെന്റിന്റെയും ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ കുവൈറ്റ് വികസനത്തിന്റെയും സമൃദ്ധിയുടെയും ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതു വർഷത്തിൽ പുതിയ ഉയരങ്ങളിലെത്തുമെന്നും എനിക്ക് ഉറപ്പുണ്ട്. പുതിയ പ്രതീക്ഷയോടെ ഒരു പുതുവർഷം ആരംഭിക്കുമ്പോൾ, എല്ലാവർക്കും നല്ല ആരോഗ്യവും വിജയവും സന്തോഷവും നേരുന്നു. ബഹു ഇന്ത്യൻ അംബാസിഡർ ആശംസിച്ചു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

ലുലു ലെറ്റ്സ് കണക്ട് അവിശ്വസനീയ സ്മാർട്ട്ഫോൺ പ്രൊമോഷൻ!

Published

on


കുവൈറ്റ് സിറ്റി : ലുലു ഹൈപ്പർമാർക്കറ്റ് മോട്ടറോളയുടെ കീഴിൽ ആവേശകരമായ ‘ലുലു ലെറ്റ്സ് കണക്ട്’ പ്രമോഷൻ ലോഞ്ച് ചെയ്തു. ജൂൺ 13 മുതൽ 22 വരെ ഹൈപ്പർമാർക്കറ്റിലെ എല്ലാ ഔട്ട്‌ലെറ്റുകളിലും മൊബൈൽ ഫോണുകൾക്കും ആക്‌സസറികൾക്കും വൻ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement
inner ad

ഇത് സംബന്ധിച്ച ഔദ്യോഗിക ലോഞ്ച് ജൂൺ 13 ന് ലുലു ഹൈപ്പർമാർക്കറ്റ് എഗൈല ഔട്ട്‌ലെറ്റിൽ നടന്നു. ഉന്നത ലുലു മാനേജ്‌മെൻ്റിനൊപ്പം ജനപ്രിയ സാങ്കേതിക സ്വാധീനം ചെലുത്തുന്നവരുടെയും വ്‌ലോഗർമാരുടെയും സാന്നിധ്യത്താൽനടന്ന ഈ ഇവൻ്റ് ലുലുവും സാങ്കേതിക മേഖലയിലെ പ്രമുഖരും ഒത്തു ചേർന്നു. ഉപഭോക്താക്കൾക്ക് തങ്ങളുടെ സ്മാർട്ട്‌ഫോൺ അനുഭവം അവിശ്വസനീയമായ വിലയിൽ സ്‌മാർട്ട്‌ഫോണുകൾക്കും ആക്‌സസറികൾക്കുമുള്ള അതിശയകരമായ ഡീലുകളും ഡിസ്‌കൗണ്ടുകളും വഴി അപ്‌ഗ്രേഡ് ചെയ്യാനുള്ള അവസരവും ഉണ്ട്. ജനപ്രിയമായ സ്‌മാർട്ട്‌ഫോൺ ഉപകരണങ്ങളിൽ ഉപഭോക്താക്കൾക്ക് മികച്ച വിലയിൽ ലഭ്യമാണ്.

Continue Reading

Kuwait

ലേബർ ക്യാമ്പിലെ അഗ്നിബാധ : ദുഃഖ സാന്ദ്രതയിൽ ഒ.ഐ.സി.സി അനുശോചന യോഗം !

Published

on

കുവൈറ്റ് സിറ്റി: കുവൈറ്റിൽ തൊഴിലാളികളുടെ താമസ സ്ഥലത്ത് ഉണ്ടായ അഗ്നിബാധയിൽ ജീവഹാനി സംഭവിച്ചവർക്ക് വേണ്ടി ഒ.ഐ.സി.സി കുവൈറ്റ് അനുശോചനയോഗം സംഘടിപ്പിച്ചു. ഒ.ഐ.സി.സി നാഷണൽ കമ്മറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങരയുടെ നേതൃത്വത്തിൽ അബ്ബാസിയയിലെ ഒ.ഐ.സി.സി അങ്കണത്തിലാണ് അനുശോചനയാഗം
സംഘടിപ്പിച്ചത്. മെഴുകുതിരി പ്രകാശിപ്പിച്ചുകൊണ്ട് മൗന പ്രാര്ഥനയോട് കൂടിയാണ് യോഗം ആരംഭിച്ചത്. പരിക്കേറ്റ് ഹോസ്പിറ്റലിൽ കഴിയുന്നവർക്ക് എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് വരാൻ കഴിയട്ടെ എന്നും ശ്രീ വർഗീസ് പുതുക്കുളങ്ങര പ്രത്യാശ പ്രകടിപ്പിച്ചു.

Advertisement
inner ad

നാഷണൽ കമ്മറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.സ്. പിള്ള, വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ കാട്ടൂർ കളീക്കൽ, ട്രഷറർ രാജീവ് നാടുവിലേമുറി, സെക്രട്ടറിമാരായ സുരേഷ് മാത്തൂർ, നിസ്സാം തിരുവനന്തപുരം, ജോയ് കരവാളൂർ, ജില്ലാ പ്രെസിഡന്റുമാരായ കൃഷ്ണൻ കടലുണ്ടി, വിപിൻ മങ്ങാട്, ഇസ്മായിൽ ഐ.കെ, സുരേന്ദ്രൻ മുങ്ങത്ത് , ജില്ലാ സെക്രട്ടറിമാരായ ഷംസു കുക്കു, സൂരജ് കണ്ണൻ , യൂത്ത് വിങ് പ്രസിഡന്റ് ജോബിൻ ജോസ് തുടങ്ങി വിവിധ ജില്ലയിൽ നിന്ന് നിരവധി ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.

Continue Reading

Kuwait

കുവൈറ്റ് ദുരന്തം: ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് സ്ഥിരീകരിച്ച് കുവൈറ്റ് അഗ്‌നിരക്ഷാ സേന

Published

on


കുവൈറ്റ്: കുവൈറ്റ് മംഗഫ് ലേബര്‍ ക്യാമ്പിലെ തീപിടിത്തം വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണെന്നു സ്ഥിരീകരിച്ച് കുവൈറ്റ്്. ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയില്‍ സൂക്ഷിച്ച പാചകവാതക സിലണ്ടര്‍ ചോര്‍ന്നാണു തീപിടിത്തമുണ്ടായതെന്നു നേരത്തേ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണു ദുരന്ത കാരണമെന്നു കുവൈറ്റ്് അഗ്‌നിരക്ഷാ സേന വ്യക്തമാക്കി.

ദുരന്തസ്ഥലത്തു വിശദമായ പരിശോധനകള്‍ നടത്തിയ ശേഷമാണ് അപകടകാരണം കണ്ടെത്തിയതെന്നു കുവൈത്ത് അഗ്‌നിശമന സേന പ്രസ്താവനയില്‍ അറിയിച്ചു. ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയുള്‍പ്പെടെ പരിശോധിച്ചാണ് അന്തിമ നിഗമനത്തിലെത്തിയത്. ഫ്‌ലാറ്റിനുള്ളില്‍ മുറികള്‍ തിരിക്കാനായി ഉപയോഗിച്ചിരുന്ന സാമഗ്രികള്‍ അതിവേഗം തീ പടരാന്‍ ഇടയാക്കിയതായി ഫയര്‍ഫോഴ്‌സ് കേണല്‍ സയീദ് അല്‍ മൗസാവി പറഞ്ഞു. മുറികള്‍ തമ്മില്‍ വേര്‍തിരിക്കാന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ കത്തിയതു വലിയ തോതില്‍ പുകയുണ്ടാക്കി. ഈ പുക അതിവേഗം മുകള്‍നിലയിലേക്കു പടര്‍ന്നു. ആറുനില കെട്ടിടത്തില്‍ 24 ഫ്‌ലാറ്റുകളിലെ 72 മുറികളിലായി 196 പേരാണു താമസിച്ചിരുന്നത്. ഇതില്‍ 20 പേര്‍ നൈറ്റ് ഡ്യൂട്ടിയിലായതിനാല്‍ സംഭവസമയത്ത് 176 പേര്‍ ക്യാംപിലുണ്ടായിരുന്നു.

Advertisement
inner ad

കെട്ടിടത്തിന്റെ ടെറസിലേക്കുള്ള വാതില്‍ പൂട്ടിയിട്ടിരുന്നതിനാല്‍ രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്ക് അവിടേക്കു കയറാനായില്ല. ഗോവണിപ്പടി വഴി ടെറസിലേത്താന്‍ ശ്രമിച്ചവര്‍ വാതില്‍ തുറക്കാന്‍ കഴിയാതെ കുഴഞ്ഞുവീണതായും ഫയര്‍ഫോഴ്‌സ് അധികൃതര്‍ വ്യക്തമാക്കി. അപകടം ഉണ്ടായ സമയവും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്നാണു നിഗമനം. പുലര്‍ച്ചെ നാലരയോടെ തീ പടരുമ്പോള്‍ ക്യാംപിലുള്ളവരെല്ലാം ഉറക്കത്തിലായിരുന്നു. തീ പടര്‍ന്നതിനു പിന്നാലെ അതിവേഗം വ്യാപിച്ച പുകയാണു മരണസംഖ്യ വര്‍ധിപ്പിച്ചത്. പൊള്ളലേറ്റു മരിച്ചതു 2 പേര്‍ മാത്രമാണ്; ബാക്കി 47 പേരും മരിച്ചതു പുക ശ്വസിച്ചാണെന്നു എന്‍ബിടിസി കമ്പനി പ്രതിനിധി പറഞ്ഞു.

Advertisement
inner ad
Continue Reading

Featured