ഇന്ത്യൻ സമൂഹത്തിന്റെ ഹൃദയം കവർന്ന് അമ്പസിഡർ സിബി ജോർജ്ജ് ഭാരതീയ സംസ്കൃതിയുടെ ഹൃദയം പകർന്ന് ശ്രീമതി ജോയ്‌സി സിബി

കുവൈറ്റ്‌ സിറ്റി :കുവൈറ്റിൽ സ്ഥാനപതിയായി ചുമതല ഏറ്റ് ഒരു വർഷം പൂർത്തീകരിക്കുന്നതിനിടെ ജനോപകാരപ്രദമായ നിരവധി നടപടികൾ കൈക്കൊണ്ട ബഹുമാന്യ അംബാസിഡർ സിബി ജോർജ്ജ് ഇന്ത്യൻ സമൂഹത്തിന്റെ അളവറ്റ പ്രസംശക്ക് പത്രമായിക്കൊണ്ടിരിക്കുന്നു. സ്വതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ച്  ‘ആസാദി ക അമൃത്മഹോത്സവ് ‘ ന്റെ ഭാഗമായി  ആവിഷ്കരിച്ച വിവിധ പരിപാടികൾ കൂടിയായപ്പോൾ  സമൂഹത്തിന്റെ പ്രശംസ ആതിരറ്റു. ഇവിടത്തെ ഇന്ത്യൻ പൗരന്മാരുടെ ക്ഷേമവും സൽകീർത്തിയും മുൻനിർത്തി എംബസ്സിയിൽ നിരവധി നടപടികളാണ് സ്വീകരിച്ചു വരുന്നത്. സമൂഹത്തിന് പുഴുക്കുത്ത് ഉണ്ടാക്കിയവരെയും അഴിമതി ക്കാരെയും അകറ്റി നിർത്തി. എംബസ്സിയുടെ പേരിൽ മുതലെടുക്കാൻ ആരെയും അനുവദിക്കുന്നില്ല. അത്തരക്കാർക്ക് മുൻകാലങ്ങളിൽ നൽകിയ  ‘എംബസ്സി പാസ്സ്’ കൾ നിർത്തലാക്കി. ഇക്കഴിഞ്ഞ ദിവസം നടന്ന ഓപ്പൺ ഹൌസിൽ പ്രഖ്യാപിച്ച നഴ്‌സ് മരുടെ റിക്രുട്ടിങ് നിയന്ത്രണങ്ങളും പരക്കെ സ്വാഗതം ചെയ്യപ്പെടുകയാണ്. സർക്കാർ നിശ്ചയിച്ചതിനേക്കാൾ ഒരു രൂപ പോലും ഏജൻസി കൾക്ക് അധികം നല്കരുതെന്നാണ് നിഷ്കര്ഷിച്ചിരിക്കുന്നത്.
അതിനിടെ കഴിഞ്ഞ പതിനൊന്ന് ദിവസമായി ഹവല്ലിയിലെ കുവൈറ്റ്‌ ആർട്സ് അസ്സോസിയേഷൻ ഹാളിൽ നടന്നു വന്ന ചിത്ര പ്രദർശനത്തിൽ കുവൈറ്റി പൗര മുഖ്യരും നയതന്ത്ര പ്രതിനിധികളും ഇന്ത്യൻ സമൂഹവും ഉൾപ്പെടെ നൂറു കണക്കിന് പേരെ ആകർഷിച്ചു.’കലതീതമായ ഇന്ത്യ’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ബഹു: അംബാസ്സിഡരുടെ പത്നി ശ്രീമതി ജോയ്‌സി സിബി എണ്ണഛായയിൽ രചിച്ച നൽപ്പതിലേറെ ചിത്രങ്ങൾ.  ഭാരതീയ സാംസ്‌കാരിക പൈതൃകത്തിന്റെ ഹൃദയ തുടിപ്പായ  ചിത്രങ്ങൾ കാണികൾക്ക് പുതിയ അനുഭവമായി മാറി. ആവിഷ്‌കാരത്തിലും രചനാ ചാതുരിയിലും ഒന്നിനൊന്നു മെച്ചപ്പെട്ട ചിത്രങ്ങൾ.  ഈ ദിവസങ്ങളിലത്രയും വിവിധ നർത്തന കലാരൂപങ്ങളും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് നിറഞ്ഞ സദസ്സിൽ അരങ്ങേരുകയുണ്ടായി.   വിവിധ വിഷയങ്ങളിൽ അവഗാഡമുള്ള കുവൈറ്റി സാംസ്‌കാരിക പ്രവർത്തകരുടെ സാന്നിധ്യവും കൂടിയായപ്പോൾ അത് ഇരു രാജ്ജ്യങ്ങൾക്കും ഇടയിലെ സാംസ്‌കാരിക വിനിമയമായി മാറി.
മാന്തിമാരും നയതന്ത്ര പ്രതിനിധി കളുമായവിശിഷ്ട വ്യക്തികൾ ബഹു: സ്ഥാനാപതി സിബി ജോർജ്ജിനെയും ശ്രീമതി സിബി ജോർജ്ജിനെയും സന്ദർശിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു.  ഇൻഡ്യൻ സമൂഹത്തിലെ സംഘടനാ പ്രതിനിധികളുടെയും പ്രമുഖവ്യക്തികളുടെയും അഭിനന്ദന പ്രവാഹം തുടരുകയാണ് . 

Related posts

Leave a Comment