വാലന്റൈൻസ് ദിന പ്രത്യേക ഓഫറുകളുമായി ആമസോൺ. ഇൻ

തിരുവനന്തപുരം: വാലന്റൈൻസ് ദിനം പ്രമാണിച്ച് വൈവിദ്ധ്യമാർന്ന ഓഫറുകൾ പ്രഖ്യാപിച്ച് ആമസോൺ.ഇൻ. ചോക്ലേറ്റ്സ്, പൂക്കൾ, ഗിഫ്റ്റ് സെറ്റുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ഫാഷൻ, സൗന്ദര്യ വസ്തുക്കൾ, ആമസോൺ ഉപകരണങ്ങൾ, സ്മാ‍‍ർട്ട് ഫോൺ തുടങ്ങി ഒട്ടുമിക്ക ഉൽപന്നങ്ങളിലും വമ്പിച്ച ഓഫറുകളാണുളാണ് ആമസോണിന്റെ വാലന്റൈൻസ് ഡേ സ്റ്റോറിലുള്ളത്.

സ്റ്റിച്ച് നെസ്റ്റിന്റെ കപ്പിൾ പ്രിന്റഡ് ക്യാൻവാസ് കുഷ്യൻ കവറിന് 239 രൂപ മാത്രമാണ് വില. ആ‍ർക്കെഡിയ സെറാമിക് പെ‍ർഫക്ട് പെയ‍ർ കോഫി മഗ് 440 രൂപയ്ക്കും ഹഗ് എൻ ഫീലിന്റെ ടെ‍ഡി ബെയ‍‍ർ 999 രൂപയ്ക്കും സ്വന്തമാക്കാം. ഗെയ്മിംഗിനോട് ഏറെ താൽപര്യമുള്ളായാളാണെങ്കിൽ യോജിച്ച സമ്മാനം തന്നെ നൽകാം. എച്ച്പി യുടെ വിക്ടസ് എഎംഡി റൈസൺ ഗെയിമിംഗ് ലാപ്ടോപ് ഇപ്പോൾ 64,510 രൂപയ്ക്ക് ലഭിക്കും. അസ്യൂസിന്റെ TUF ഗെയിമിംഗ് ലാപ്ടോപിന് 60,999 രൂപ നൽകിയാൽ മതി. ഡ്യൂയൽസെൻസിന്റെ വയർലസ് കൺട്രോളറിനും വില കുറഞ്ഞു. ആമസോണിൽ ഇപ്പോൾ 5,799 രൂപ മാത്രമാണ് വില.

പേഴ്സണൽ കെയർ ഉത്പന്നങ്ങളിലുമുണ്ട് ഓഫറുകൾ. ഡൈസൺ എയർ റാപ് ഹെയർ സ്റ്റൈലറിന് 42,900 രൂപയും വേഗാ ത്രീ ഇൻ വൺ ക്ലൻസർ ആന്റ് മസാജർ 2,099 രൂപയ്ക്കും ലഭിക്കും. ബോംബേ ഷേവിംഗ് കമ്പനി സിക്സ് ഇൻ വൺ മെൻസ് ഗ്രൂമിംഗ് കിറ്റിന് വെറും 925 രൂപ നൽകിയാൽ മതി. ഫാഷൻ സൗന്ദര്യ വസ്തുക്കൾ വാലന്റൈൻ സമ്മാനമായി നൽകാൻ ആഗ്രഹിക്കുന്നവരും നിരാശപ്പെടേണ്ടി വരില്ല. സെവൻ ഫാഷൻ അനലോഗ് ലേഡീസ് വാച്ച് 1,499 രൂപയ്ക്കും ക്ലാര സിൽവ‍ർ വൈറ്റ് ഗോൾഡ് പ്ലേറ്റഡ് ചെയിൻ നെക്ലൈസ് 1,419 രൂപയ്ക്കും വാങ്ങാം. യെല്ലോ ചെയിംസിന്റെ കപ്പിൾ ബാന്റ് മോതിരത്തിന് 449 രൂപ മാത്രമാണ് വില. സ്ത്രീകൾക്കുള്ള ആസ്കിന്റെ വെസ്റ്റേൺ വസ്ത്രങ്ങൾ 449 രൂപയ്ക്കും അലൻ സോളി മെൻസ് ജാക്റ്റ് 1,199 രൂപയ്ക്കും സ്വന്തമാക്കാം.

പ്രിയപ്പെട്ടവ‍ർക്ക് സ്മാ‍ർട്ട് ഫോൺ സമ്മാനിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ പറ്റിയ സമയം വാലന്റൈൻസ് ദിനമാണെന്ന് ആമസോണിലെ ഓഫറുകൾ സാക്ഷ്യപ്പെടുത്തുന്നു. സാംസ്ങ്ങ് ഗാലക്സി എം52, 29,999 രൂപയ്ക്കും ഷവോമി 11ടി പ്രോ 5ജി 39,999 രൂപയ്ക്കും ഇപ്പോൾ ലഭിക്കും. വൺ പ്ലസിന്റെ സ്മാ‍ർട്ട് ബാന്റിന് 1,599 രൂപയും ഓപ്പോ എൻകോ വയ‍ർലെസ് ബ്ലൂടൂത്ത് ഇയർ ബഡ്സിന് 1,499 രൂപയും മാത്രമാണ് വില. MCAFEE ആന്റി വൈറസിനാകട്ടെ 625 രൂപ നൽകിയാൽ മതി.

പാ‍ർട്ടി പ്രോപ്സിന്റെ പിങ്ക് ഗോൾഡൺ വൈറ്റ് നിറങ്ങളിലുള്ള 51 ലാറ്റക്സ് റബർ ബലൂണുകളുടെ പാക്കറ്റ് വെറും 189 രൂപയ്ക്ക് വാങ്ങാം. 24 എണ്ണമുള്ള ഫെറേറോ ചോക്ലേറ്റിന്റെ പാക്കറ്റിനു 895 രൂപ മാത്രമാണ് വില. ആമസോൺ ഉപകരണങ്ങൾക്കും വമ്പിച്ച വിലക്കുറവാണുള്ളത്. ടെൻത് ജെനറേഷൻ കിന്റലിന് ഇപ്പോൾ വില 7,999 രൂപ മാത്രമാണ്. തേർഡ് ജനറേഷൻ എകോ ഡോട് 3,499 രൂപയ്ക്കും തേർഡ് ജനറേഷൻ ഫയർ ടിവി സ്റ്റിക് 3,999 രൂപയ്ക്കും നിങ്ങളുടെ കൈകളിലെത്തും.

ഇനി എന്ത് സമ്മാനം നൽകുമെന്ന ആശയക്കുഴപ്പത്തിലുള്ളവരും നിരാശപ്പെടേണ്ടി വരില്ല. പ്രിയപ്പെട്ടവർക്ക് ഇഷ്ടമുള്ളത് വാങ്ങാൻ അവസരമൊരുക്കുന്നതാകട്ടെ നിങ്ങളുടെ വാലന്റൈൻസ് സമ്മാനം. അതിനായി മൂന്ന് തരം ആമസോൺ പേ ഗിഫ്റ്റ് കാർഡുകളാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. ടുഗെദർ ഫോർ എവർ പേ ഗിഫ്റ്റ് കാർഡ്, ഹാപ്പി വാലന്റൈസ് ഡേ പേ ഗിഫ്റ്റ് കാർഡ്, ഫോർ മൈ സ്പെഷ്യൽ സംവൺ ഗിഫ്റ്റ് കാർഡ് എന്നിവയാണവ.

Related posts

Leave a Comment