സാമന്തയും നാഗചൈതന്യയും വിവാഹ മോചനത്തിലേക്കോ ?

മലയാളികൾ ഉൾപ്പടെ വമ്പൻ ആരാധകർ ഉള്ള തെന്നിന്ത്യൻ താരം ആണ് സാമന്ത. 2017 ൽ ആണ് സാമന്തയും നാഗ ചൈതന്യയും വിവാഹം കഴിച്ചത്. എന്നാൽ ഇരുവരും വിവാഹ മോചനത്തിനുള്ള തയ്യാറെടുപ്പിലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തമിഴിലും തെലുങ്കിലും തിളങ്ങി നിൽക്കുന്ന സാമന്ത വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ്. തെലുങ്ക് താരമായ നാഗ ചൈതന്യ നാഗാർജുനയുടെ മകൻ കൂടിയാണ്. സാമന്ത രുത് പ്രഭു എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേര് എന്നാൽ വിവാഹം കഴിഞ്ഞതോടെ അക്കിനേനി കുടുംബത്തിന്റെ ഭാഗമായി മാറിയ സാമന്ത തന്റെ പേരും മാറ്റം വരുത്തിയിരുന്നു. തെലുങ്ക് ക്രിസ്ത്യൻ കുടുംബത്തിൽ ആണ് സാമന്തയുടെ ജനനം. മലയാളി ആണ് സാമന്തയുടെ അമ്മ. തെലുങ്ക് ഹിന്ദു ക്രിസ്ത്യൻ ആചാരങ്ങൾ പ്രകാരം ഇരുവരുടെയും വിവാഹം ഗോവയിൽ വെച്ചായിരുന്നു നടന്നത്. വിവാഹ ശേഷം സാമന്ത അക്കിനേനി എന്ന് താരം സോഷ്യൽ മീഡിയയിൽ മുഴുവൻ പേരിൽ മാറ്റം വരുത്തിയിരുന്നു. ഇപ്പോൾ തെലുങ്ക് ഓൺലൈൻ മാധ്യമങ്ങൾ ആണ് ഇവരും വിവാഹ മോചനം നേടാൻ ഒരുങ്ങുന്നു എന്ന് വാർത്ത പുറത്തു വിട്ടത്. ചില തെളിവുകൾ സഹിതം ആയിരുന്നു വാർത്തകൾ പുറത്ത് വന്നത്. സാമന്ത അക്കിനേനി എന്ന പേര് മാറ്റി സാമന്ത രുത് പ്രഭു എന്ന് ആക്കിയതോടെയാണ് സോഷ്യൽ മീഡിയ ഈ വിഷയം ഏറ്റെടുത്തത്.

Related posts

Leave a Comment