Connect with us
inner ad

Cinema

തെലുങ്കിലും പ്രേക്ഷകഹൃദയങ്ങൾ കൈക്കലാക്കി ‘പ്രേമലു’; അമൽ ഡേവിസിനെ പ്രശംസിച്ച് എസ് എസ് രാജമൗലി

Avatar

Published

on

‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്ത ‘പ്രേമലു’ ബ്ലോക്ക്ബസ്റ്ററടിച്ച് പ്രദർശനം തുടർന്നുകൊണ്ടിരിക്കുന്ന അവസരത്തിൽ ചിത്രത്തിന്റെ തെലുങ്ക് റീമീക്ക് ഒരുങ്ങുന്നു എന്ന വാർത്ത സന്തോഷത്തോടെയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അമൽ ഡേവിസിനെ അവതരിപ്പിച്ച സംഗീത് പ്രതാപ് വലിയ രീതിയിലുള്ള പ്രശംസകളാണ് പ്രേക്ഷകരിൽ ഏറ്റുവാങ്ങുന്നത്. ഇപ്പോഴിതാ സൂപ്പർഹിറ്റ് സംവിധായകൻ എസ് എസ് രാജമൗലിയെ നേരിൽ കണ്ട സന്തോഷം താരം പങ്കുവെച്ചിരിക്കുയാണ്. ഇത്രയും ആവേശകരമായ പ്രതികരണം ‘പ്രേമലു’വിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും തെലുങ്കിൽ എന്റെ കഥാപാത്രത്തിന്റെ പേര് ‘അമൂൽ ബേബി’ എന്നാണെന്നും സംഗീത് പറഞ്ഞു. രാജമൗലി സാറിന്റെ അങ്കിൾ അദ്ദേഹത്തെ അമൂൽ എന്നാണ് വിളിച്ചിരുന്നതെന്നും പ്രേമലുവിലെ ഓരോ കഥാപാത്രങ്ങളെക്കുറിച്ചും തമാശകളെക്കുറിച്ചും സർ സ്റ്റേജിൽ വിശദമായി സംസാരിച്ചത് വല്ലാത്തൊരു അനുഭവമായിരുന്നു എന്നും സംഗീത് കൂട്ടിച്ചേർത്തു.

എസ് എസ് രാജമൗലിയുടെ വാക്കുകൾ, “അമൽ എന്ന താരം വളരെ നന്നായി അഭിനയിച്ചു. എൻ്റെ ചെല്ലപ്പേര് അമുൽ എന്നാണ്. ആ രീതിയിൽ അമലുമായി എനിക്കൊരു കണക്ഷനുണ്ട്. കോളജിൽ പഠിക്കുന്ന സമയത്ത് നമുക്കെല്ലാം ഉറപ്പായും അമലിനെപ്പോലെ ഒരു സുഹൃത്ത് ഉണ്ടാകും. ആ കഥാപാത്രത്തെ അമൽ വളരെ നന്നായി പ്രതിഫലിപ്പിച്ചു.”

Advertisement
VKSHNM NWS KWT 1000 x 180 PX-01

‘4 ഇയേഴ്‌സ്’, ‘ലിറ്റിൽ മിസ്സ് റാവുത്തർ’, ‘പത്രോസിന്റെ പടപ്പുകൾ’ എന്നീ സിനിമകളുടെ എഡിറ്ററായും നിരവധി സിനിമകളിൽ സ്പോട് എഡിറ്ററായും പ്രവർത്തിച്ച വ്യക്തിയാണ് സംഗീത് പ്രതാപ്. സംഗീത് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ‘പ്രേമലു’വിലാണ് എങ്കിലും സംഗീത് ആദ്യമായ് അഭിനയിക്കുന്ന സിനിമ ‘പ്രേമലു’ അല്ല. ഗിരീഷ് എ ഡിയുടെ തന്നെ ‘സൂപ്പർ ശരണ്യ’യിൽ സോനാരെയുടെ കസിനായ് എത്തിയതും സംഗീതാണ്. വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’ത്തിലും സുപ്രധാനമായൊരു കഥാപാത്രത്തെ സംഗീത് പ്രതാപ് അവതരിപ്പിച്ചിട്ടുണ്ട്.

Advertisement
VKSHNM NWS KWT 1000 x 180 PX-01

Cinema

യുവനടൻ സുജിത്ത് രാജേന്ദ്രൻ വാഹനാപകടത്തിൽ മരിച്ചു

Published

on

യുവനടനും ഗായകനുമായ സുജിത്ത് രാജേന്ദ്രൻ (32) വാഹനാപകടത്തിൽ മരിച്ചു. ആലുവ-പറവൂർ റോഡ് സെറ്റിൽമെന്റ് സ്‌കൂളിന് മുന്നിൽ വെച്ചായിരുന്നു അപകടം. ആലുവ– പറവൂർ റോഡ് സെറ്റിൽമെന്റ് സ്കൂളിനു മുന്നിൽ വച്ച് മാർച്ച് 26നാണ് അപകടമുണ്ടായത്. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് തോന്ന്യക്കാവ് ശ്മശാനത്തിൽ നടക്കും.

‘കിനാവള്ളി’ എന്ന ചിത്രത്തിലൂടെയാണ് സുജിത്ത് സിനിമ രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. ഈ സിനിമയിൽ ഗാനമാലപിച്ചതും സുജിത്താണ്. സണ്ണി ലിയോണി താരമാകുന്ന മലയാള ചിത്രം രംഗീല, മാരത്തോൺ എന്നീ ചിത്രങ്ങളിലും സുജിത് സാനിധ്യം അറിയിച്ചിട്ടുണ്ട്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Cinema

‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിച്ച് ഇടുക്കി രൂപത

Published

on

വിശ്വാസോത്സവത്തിന്‍റെ ഭാഗമായി ”ദ കേരള സ്റ്റോറി” പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. ഏപ്രിൽ നാലാം തീയതിയാണ് രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സിനിമ പ്രദര്‍ശനം നടത്തിയത്.
പ്രണയ ബോധവത്ക്കരണത്തിന്‍റെ ഭാഗമായിട്ടാണ് കുട്ടികൾക്കായി സിനിമ പ്രദര്‍ശിപ്പിച്ചതെന്ന് രൂപത അധികൃതര്‍ പറഞ്ഞു.

കനത്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് വിവാദ സിനിമ ‘ദ കേരള സ്റ്റോറി’ കഴിഞ്ഞ ദിവസം ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തത്. ചിത്രം ദൂരദര്‍ശനില്‍ പ്രദർശിപ്പിക്കുന്നതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ രംഗത്തെത്തിയിരുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Cinema

മലയാളത്തിലെ അതിവേഗ 100 കോടി സ്വന്തമാക്കി ‘ആടുജീവിതം’

Published

on

ആഗോള തലത്തില്‍ 100 കോടി സ്വന്തമാക്കി ആടുജീവിതം. അതിവേഗത്തില്‍ 100 കോടി കളക്ഷന്‍ നേടുന്ന മലയാള സിനിമയായി ആടുജീവിതം മാറി. പൃഥ്വിരാജാണ് ഫേസ്ബുക്കിലൂടെ നൂറ് കോടി സ്വന്തമാക്കിയ വിവരം പുറത്തുവിട്ടത്.

അതിവേഗ 50 കോടി കളക്ഷന്‍ നേടിയ മലയാള സിനിമ എന്ന നേട്ടവും ആടുജീവിതത്തിന്റെ പേരിലാണ്. കരിയറിലെ നൂറ് കോടി ക്ലബിലെത്തുന്ന ആദ്യ പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം. റിലീസ് ചെയ്ത് 9 ദിവസം കൊണ്ടാണ് ആടുജീവിതം 100 കോടി ക്ലബിലെത്തുന്നത്. ഈ വര്‍ഷം നൂറ് കോടി ക്ലബിലെത്തുന്ന മൂന്നാമത്തെ മലയാള ചിത്രംകൂടിയാണ് ആടുജീവിതം.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured