Connect with us
48 birthday
top banner (1)

Death

ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Avatar

Published

on

ആലുവ : ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
. ആലുവ ചുണങ്ങംവേലി കെ പി ജിമ്മിലെ ട്രെയിനർ സാബിത്ത് (35) ആണ് കൊല്ലപ്പെട്ടത്.

Advertisement
inner ad

വി കെ സി ബാറിന് സമീപമുളള വഴിയിലെ വാടക വീടിൻ്റ മുന്നിലാണ് വേട്ടേറ്റ നിലയിൽ കണ്ടെത്തിയത്.

പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement
inner ad

ഇയാളോടൊപ്പം വീട്ടിൽ താമസിച്ചിരുന്നവർ പുലർച്ചെ എഴുന്നേറ്റപ്പോഴാണ് സംഭവം അറിയുന്നത്.
വയറിനും തലയ്ക്കുമാണ് വെട്ടേറ്റിരിക്കുന്നത്.

Advertisement
inner ad

Death

ട്രെയിനില്‍ നിന്നു വീണ് യുവതി മരിച്ചു

Published

on

കോഴിക്കോട്; വടകര ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജിന് സമീപമാണ് വീണത്. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് സ്വദേശി ജിന്‍സി(26) യാണ് മരിച്ചത്. കണ്ണൂരില്‍ നിന്നും അച്ഛനും അമ്മയ്ക്കുമൊപ്പം കണ്ണൂര്‍-ആലപ്പുഴ എക്സ്പ്രസില്‍ വീട്ടിലേക്ക് വരുന്നതിനിടെ പുലര്‍ച്ചെ 6 ഓടെയാണ് അപകടം.ഇരിങ്ങല്‍ ഗേറ്റിന് സമീപം ട്രെയിന്‍ എത്തിയപ്പോള്‍ ശുചിമുറിയില്‍ പോകാനായി സീറ്റില്‍ നിന്നും എഴുന്നേറ്റ് പോവുകയായിരുന്നു. ഇതിനിടെയാണ് ട്രെയിനില്‍ നിന്നും വീണത്. പയ്യോളി പൊലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം വടകര ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അച്ഛന്റെയും അമ്മയുടെയും കൂടെ കണ്ണൂരിലെ സുഹൃത്തിനെ സന്ദര്‍ശിച്ചു തിരികെ വീട്ടിലേക്കു വരുമ്പോഴായിരുന്നു അപകടമുണ്ടായത്. അമ്മ ഗിരിജ. സഹോദരി ലിന്‍സി.

Advertisement
inner ad
Continue Reading

Death

ഓര്‍ത്തഡോക്‌സ് – യാക്കോബായ സഭാ പള്ളിത്തര്‍ക്കം ഇന്ന് സുപ്രിം കോടതിയിൽ

Published

on

ന്യൂഡൽഹി:യാക്കോബായ സഭയുടെ കൈവശമുള്ള ആറ് പള്ളികള്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നൽകിയ അപ്പീലാണ് പരിഗണിക്കുക.

Advertisement
inner ad

കലക്ടര്‍മാര്‍ പള്ളികള്‍ ഏറ്റെടുത്ത് സീല്‍ ചെയ്യണമെന്ന ഉത്തരവ് തല്‍ക്കാലം സ്റ്റേ ചെയ്യണമെന്നും ഏറ്റെടുക്കലിന് സാവകാശം വേണമെന്നും ആവശ്യപ്പെട്ടാണ് അപ്പീൽ.

ഹൈക്കോടതി വിധിക്കെതിരെ യാക്കോബായ സഭയും അപ്പീല്‍ നല്‍കിയിട്ടുണ്ട്. തങ്ങളുടെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ തടസവാദഹർജിയും നൽകിയിരുന്നു.

Advertisement
inner ad

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഹൈക്കോടതി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. സഭാതര്‍ക്കം നിലനില്‍ക്കുന്ന പള്ളികള്‍ ഏറ്റെടുക്കണമെന്ന സുപ്രിം കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യ ഹരജികള്‍ പരിഗണിച്ചായിരുന്നു ഹൈക്കോടതി തീരുമാനം.

സുപ്രിംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ യാക്കോബായ സഭയ്ക്കു കീഴിലെ ആറ് പള്ളികള്‍ ഏറ്റെടുക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ പള്ളികള്‍ ഏറ്റെടുക്കാന്‍ ഹൈക്കോടതി നേരത്തേ പാലക്കാട്, എറണാകുളം കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവിനെതിരെ സര്‍ക്കാരും യാക്കോബായ സഭാംഗങ്ങളും നല്‍കിയ അപ്പീലുകള്‍ നല്‍കിയെങ്കിലും ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു.

Advertisement
inner ad

പള്ളികള്‍ ഏറ്റെടുക്കാന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും ക്രമസമാധാന പ്രശ്‌നം പറഞ്ഞ് നടപടിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയലക്ഷ്യക്കുറ്റ നടപടികള്‍ ആരംഭിക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ തീരുമാനം. കേസുകളില്‍ കുറ്റം ചുമത്തുന്ന നടപടികള്‍ക്കായി എതിര്‍കക്ഷികളോടു നേരിട്ടു ഹാജരാകാനാണ് കോടതി നിര്‍ദേശിച്ചത്.

Advertisement
inner ad
Continue Reading

Death

ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Published

on


പരപ്പനങ്ങാടി: വീട്ടിലെ ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് പാലത്തിങ്ങല്‍ സ്വദേശി മരിച്ചു. പരേതനായ പാലത്തിങ്ങല്‍ വലിയപീടിയേക്കല്‍ മൂസക്കുട്ടി മകന്‍ ഹബീബ് റഹ്മാന്‍(49) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ വീട്ടില്‍ നിന്നാണ് സംഭവം.

ഫ്രിഡ്ജിന്റെ പ്ലഗ്ഗില്‍ നിന്ന് ഷോക്കേറ്റെതാണെന്ന് കരുതുന്നു. നിലത്ത് വീണു കിടക്കുകയായിരുന്ന ഹബീബിനെ ഉടന്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisement
inner ad
Continue Reading

Featured