Connect with us
48 birthday
top banner (1)

National

അസഫാക് ആലം മുൻപും പോക്സോ കേസിൽ പ്രതി

Avatar

Published

on

കൊച്ചി: ആലുവയിൽ അഞ്ചു വയസ്സുകാരി അതിക്രൂര ബലാത്സം​ഗത്തിനിരയായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ പുറത്ത്. കേസിലെ പ്രതി അസഫാക് ആലം നേരത്തെയും പീഡനക്കേസിൽ പ്രതിയാണ്. 10 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഇയാൾ ജയിലിലായിരുന്നു. 2018 ൽ ഇയാളെ ​ഗാസിപൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡൽഹിയിൽ ഒരു മാസം തടവിൽ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

National

ഗംഗാനദിയില്‍ ഗുരുതര പ്ലാസ്റ്റിക് മലിനീകരണമെന്ന് ഗവേഷകര്‍

Published

on


ഡെറാഡൂണ്‍: ഉത്ഭവ സ്ഥാനത്തിനോടടുത്തുള്ള ഗംഗാ നദിയുടെ മേല്‍പ്പരപ്പില്‍ പോലും ഗുരുതരമായ മൈക്രോപ്ലാസ്റ്റിക് മലിനീകരണം കണ്ടെത്തി ഗവേഷകര്‍. നദിയുടെ സര്‍വവ്യാപിയായ നാശത്തിന്റെ അവസ്ഥ വെളിവാക്കുന്നതാണ് പുതിയ തെളിവുകള്‍. ദേവപ്രയാഗിനും ഹരിദ്വാറിനും ഇടയിലെ ഭാഗത്തു നിന്നുള്ള സാമ്പിളുകളില്‍പോലും വലിയതോതില്‍ പ്ലാസ്റ്റിക് കണികകള്‍ ഉള്ളതായി സ്ഥിരീകരിച്ചു.

ഫിലിമുകള്‍, ശകലങ്ങള്‍ തുടങ്ങിയവ കണ്ടെത്തിയതായി ഡെറാഡൂണിലെ ഗവേഷകര്‍ രേഖപ്പെടുത്തി.

Advertisement
inner ad

ജലത്തിലെ ശരാശരി മൈക്രോപ്ലാസ്റ്റിക് സാന്ദ്രത ദേവപ്രയാഗില്‍ ലിറ്ററിന് 325 കണികകളും ഋഷികേശില്‍ 822 കണികകളും ഹരിദ്വാറില്‍ ലിറ്ററിന് 1,300 കണികകളുമാണ്. മൂന്ന് പട്ടണങ്ങള്‍ക്കിടയിലുള്ള 19 സ്ഥലങ്ങളില്‍ നിന്നുള്ള എല്ലാ ജല സാമ്പിളുകളിലും മൈക്രോപ്ലാസ്റ്റിക് സാന്ദ്രത ലിറ്ററിന് 175 കണികകളില്‍ കൂടുതലാണ്. ദേവപ്രയാഗിന് സമീപമുള്ള ആദ്യ രണ്ട് സൈറ്റുകളില്‍ മാത്രം 150ന് താഴെയുള്ള വിഭാഗത്തിലാണ്. എന്നാല്‍, മറ്റെല്ലാ സൈറ്റുകളിലും അപകടകരമായ വിഭാഗത്തില്‍ 1,200 കവിഞ്ഞു.

വെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക്‌സിന്റെ തരങ്ങളില്‍ പോളിത്തിലീന്‍, പോളിമൈഡ്, പോളിസ്‌റ്റൈറൈന്‍, പോളി വിനൈല്‍ ക്ലോറൈഡ്, പോളിത്തിലീന്‍ ടെറെഫ്താലേറ്റ്, പോളിപ്രൊഫൈലിന്‍, പോളികാര്‍ബണേറ്റ് എന്നിവ ലാബ് വിശകലനത്തില്‍ കണ്ടെത്തി.

Advertisement
inner ad

ടൂറിസം, സാഹസിക ക്യാമ്പുകള്‍, തീര്‍ത്ഥാടനം, ഗംഗ ആരംഭിക്കുന്നിടത്ത് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ മോശം പരിപാലനം എന്നിവയുടെ പ്രത്യാഘാതങ്ങളാണ് തങ്ങള്‍ കണ്ടതെന്നും പഠനത്തിന് മേല്‍നോട്ടം വഹിച്ച ഡെറാഡൂണിലെ ഡൂണ്‍ സര്‍വകലാശാലയിലെ പരിസ്ഥിതി ശാസ്ത്ര-പ്രകൃതിവിഭവ പ്രഫസര്‍ സുരേന്ദ്ര സുതാര്‍ പറഞ്ഞു.

സുതാറിനു പുറമെ ഗവേഷക പണ്ഡിതരായ മനീഷ് ചൗധരി, സുമന്‍ റാവത്ത് എന്നിവര്‍ ചേര്‍ന്ന് ഫീല്‍ഡ് സര്‍വേകള്‍ നടത്തുകയും മൂന്ന് പട്ടണങ്ങളിലെയും നദീതീരത്തുള്ള നിരവധി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലങ്ങളും വിനോദ പ്രവര്‍ത്തനങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിലെ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും മലിനജല ശുദ്ധീകരണ ഔട്ട്ലെറ്റ് പോയിന്റുകളും നിരീക്ഷിക്കുകയും ചെയ്തു. ‘സയന്‍സ് ഓഫ് ദ ടോട്ടല്‍ എന്‍വയോണ്‍മെന്റ്’ എന്ന ഗവേഷണ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ തങ്ങളുടെ കണ്ടെത്തലുകള്‍ പ്രസിദ്ധ?പ്പെടുത്തി. ‘നദീതീരങ്ങളില്‍ ആത്മീയ ആചാരങ്ങളുടെ ഭാഗമായി കൂട്ടമായി കുളിക്കുന്നത് മഴക്കാലത്തിന് മുമ്പുള്ള കാലത്ത് മൈക്രോപ്ലാസ്റ്റിക് ലോഡിംഗിന് കാരണമാകുന്നു’വെന്നും അവര്‍ എഴുതി.

Advertisement
inner ad

മൂല്യനിര്‍ണയം അസാധാരണമാംവിധം ഉയര്‍ന്ന അപകടസാധ്യത വെളിപ്പെടുത്തിയെന്നും ഇത് നദീതീര ജീവജാലങ്ങള്‍ക്കും മനുഷ്യര്‍ക്കും കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും ഗവേഷകര്‍ പറയുന്നു. മാലിന്യ സംസ്‌കരണവും റീസൈക്ലിങ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും അടിയന്തരമായി സജ്ജീകരിക്കാനും മെച്ചപ്പെടുത്താനും അവര്‍ ആവശ്യപ്പെട്ടു.

ഈ മാസം ആദ്യം, യു.എസിലെ ന്യൂ മെക്‌സിക്കോ സര്‍വകലാശാലയിലെ പരിസ്ഥിതി ആരോഗ്യ ശാസ്ത്രജ്ഞനായ മാത്യു കാമ്പനും സഹപ്രവര്‍ത്തകരും നടത്തിയ പഠനത്തില്‍ മൈക്രോപ്ലാസ്റ്റിക്കുകളും നാനോപ്ലാസ്റ്റിക്കുകളും വൃക്കകളിലോ കരളിലോ ഉള്ളതിനേക്കാള്‍ ഉയര്‍ന്ന അളവില്‍ തലച്ചോറില്‍ അടിഞ്ഞുകൂടുന്നതായി കണ്ടെത്തുകയുണ്ടായി.

Advertisement
inner ad
Continue Reading

Featured

ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിൽ, തിക്കിലും തിരക്കിലും 18 പേർ മരിച്ചു

Published

on

ന്യൂഡൽഹി: ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ചു. മരിച്ചവരിൽ പേരിൽ അഞ്ചു പേര്‍ കുട്ടികളാണ്. ഒമ്പത് സ്ത്രീകളുമുണ്ട്. 50ലധികം പേര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുംഭമേളയ്ക്ക് പോകാനായി ആളുകള്‍ കൂട്ടത്തോടെ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതോടെയാണ് തിക്കും തിരക്കമുണ്ടായത്. പ്രയാഗ് രാജിലേക്ക് പോകുന്നതിനായി ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിൽ നിന്ന് മൂന്ന് ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിൽ ചില ട്രെയിനുകള്‍ വൈകിയതും ട്രാക്ക് മാറിയെത്തുകയും ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റെയില്‍വെ സ്റ്റേഷനിലെ 14,15 പ്ലാറ്റ്‍ഫോമിലാണ് ആളുകൾ കൂട്ടത്തോടെ എത്തിയത്. പരിക്കേറ്റവർ ദില്ലിയിലെ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 10 മണിയോടെയാണ് ദില്ലി റെയിൽവെ സ്റ്റേഷനിൽ അസാധാരണ തിരക്കുണ്ടായത്.അപകടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

Continue Reading

Featured

ജമ്മു കാശ്മീരിൽ സ്‌ഫോടനം; രണ്ട് സെെനികർക്ക് വീരമൃത്യു

Published

on

ശ്രീനഗർ: ജമ്മു കാശ്മീരിലെ അഖ്നൂർ സെക്ടറിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് സെെനികർക്ക് വീരമൃത്യു. ഭീകരർ സ്ഥാപിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ഒരു സെെനികന് പരിക്കേറ്റിട്ടുമുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഖ്നൂർ സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് അടുത്ത് സെെന്യം പട്രോളിംഗ് നടത്തുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. വെെറ്റ് നെെറ്റ് കോർപ്സ് സ്‌ഫോടനം സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥലത്ത് പരിശോധന നടത്തുകയാണെന്നും അധികൃതർ അറിയിച്ചു. ഒരു സെെനിക ഉദ്യോഗസ്ഥനും ഒരു ജവാനുമാണ് വീരമൃത്യു വരിച്ചതെന്നാണ് റിപ്പോർട്ട്.

Advertisement
inner ad
Continue Reading

Featured