മൂവർണക്കടലായി ആലുവ ; പ്രതിപക്ഷ നേതാവ് നയിച്ച ജനജാഗരൺ അഭിയാൻ പദയാത്ര ഏറ്റെടുത്ത് ജനങ്ങൾ

ആലുവ : പ്രതിപക്ഷനേതാവ് വി ഡി സതീശൻ നയിച്ച ജനജാഗരൺ അഭിയാൻ പദയാത്ര ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ആലുവ ചൂണ്ടി ജംഗ്ഷനിൽ നിന്നും മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പ്രതിപക്ഷനേതാവ് വി ഡി സതീശന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.കുഴിവേലിപ്പടി റോഡിൽ നടന്ന സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം എൽ എ ഉദ്ഘാടനം ചെയ്തു.ആയിരക്കണക്കിന് പ്രവർത്തകർ യാത്രയുടെ ഭാഗമായി.

കേന്ദ്രസർക്കാരിന് കുട പിടിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും ഇരു കൂട്ടർക്കുമെതിരെയുള്ള പോരാട്ടമാണ് കോൺഗ്രസ്‌ ഏറ്റെടുത്തിരിക്കുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ വി എം സുധീരൻ പറഞ്ഞു. കോൺഗ്രസ് ആണ് രാജ്യം ഭരിച്ചിരുന്നതെങ്കിൽ നിലവിൽ ഇത്രത്തോളം വില നൽകി ഇന്ധനവും മറ്റ് അവശ്യവസ്തുക്കളും വാങ്ങേണ്ട ഗതികേട് ഇന്ത്യൻ ജനതയ്ക്ക് ഉണ്ടാകുമായിരുന്നില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫിപറമ്പിൽ എംഎൽഎ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. എറണാകുളം ജില്ലയിലെ കോൺഗ്രസിന്റെ കരുത്ത് വിളിച്ചോതുന്ന തരത്തിലുള്ള കൂറ്റൻ റാലിയാണ് നടന്നത്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എംഎൽഎമാരായ അൻവർ സാദത്ത്,റോജി എം ജോൺ, എൽദോസ് കുന്നപ്പള്ളി, ടി ജെ വിനോദ്, കെപിസിസി-ഡി സി സി ഭാരവാഹികൾ, പോഷക സംഘടനാ നേതാക്കൾ തുടങ്ങിയവർ പദയാത്രയ്ക്ക് നേതൃത്വം നൽകി.

Related posts

Leave a Comment