കവി റഫീക്ക് അഹമ്മദിന്‌ പിന്തുണയുമായി പൂർവ്വ വിദ്യാർത്ഥികൾ

സിൽവർലൈൻ പദ്ധതിക്ക് എതിരെ കവിത രചിച്ച കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിന്‌ നേരെയുണ്ടായ സൈബർ ആക്രമണത്തിനെതിരെ റഫീക്ക് അഹമ്മദിന് പിന്തുണയുമായി കവി പഠിച്ചിരുന്ന ഗുരുവായൂർ ശ്രീക്രഷ്ണ കോളേജിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ രംഗത്തെത്തി.

മനുഷ്യഗന്ധിയായ കവിതകളെഴുതുന്ന കവിയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം പൊറുപ്പിക്കാനാവില്ലന്ന് പൂർവ്വ വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.പ്രതിബദ്ധതയുള്ള കവികളെ നിശ്ശബ്ദരാക്കാൻ വേണ്ടി സാമൂഹികമാധ്യമങ്ങളിലൂടെ കവിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്ക് എതിരെ നേരിട്ട് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൂട്ടുകാർ മുഖ്യമന്ത്രിക്ക് പരാതി നൽകി..

പരിപാടി സി സാദിഖ്അലി ഉദ്ഘാടനം ചെയ്തു.എൻ എ നൗഷാദ് അധ്യക്ഷത വഹിച്ചു. അഷ്‌കർ അറക്കൽ, ശ്രീകൃഷ്ണ കോളേജ് മുൻ യൂണിയൻ ചെയർമാൻ ജയ്സൺ ചാക്കോ, ലുഖ്മാൻ മന്ദലാംകുന്ന്,ഒ ആർ അനുരാധ്, ഹാൻസൻ ആന്റോ, ഷിബു കെ കെ എന്നിവർ സംസാരിച്ചു

Related posts

Leave a Comment