തല്ലിയത് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ; തെക്കൻ തല്ല് മികച്ച ഫാമിലി എന്റർടെയ്നർ

എൺപതുകളിൽ നടന്ന ഒരു കഥ അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കുക. അതാണ് ബിജു മേനോനും റോഷൻമാത്യുവും പത്മപ്രിയയും നിമിഷ സജയനും ഒരു തെക്കൻ തല്ല് കേസ് എന്ന ചിത്രത്തിലൂടെ കാഴ്ച വയ്ക്കുന്നത്. ബിജു മേനോന്റെ അമ്മിണി പിള്ളയും റോഷന്റെ പൊടിയനും തമ്മിലുള്ള ഏറ്റുമുട്ടൽ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഓണച്ചിത്രങ്ങളിൽ കുടുബ പ്രേക്ഷകരെ വളരെ രസിപ്പിക്കുന്ന ചിത്രമാണ് ഒരു തെക്കൻ തല്ല് കേസ്. ഓർഡിനറി എന്ന ചിത്രത്തിൽ പാലക്കാടൻ ഭാഷ ട്രൻഡാക്കി മാറ്റിയ ബിജു മേനോൻ ഇതിൽ പഴയ തെക്കൻ സ്ലാങ്ങിൽ പ്രേഷകരുടെ നിറഞ്ഞ ചിരിയാണ് തിയറ്ററിൽ ഉണ്ടാക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോഗ്രാഫിയും ആക്ഷൻ കൊറിയോഗ്രാഫിയും വളരെ മികച്ചതാണെന്നാണ് പ്രേക്ഷക അഭിപ്രായം. നാടൻ തല്ല് തന്നെയാണ് ഇതിലെ ഹൈലൈറ്റ്. റോഷന്റേയും നിമിഷ സജയന്റേയും പ്രണയ രംഗങ്ങളും വളരെ രസകരമായിട്ടാണ് സംവിധായകൻ ശ്രീജിത്ത് ചിത്രീകരിച്ചിരിക്കുന്നത്. E4 എന്റർടെയ്ൻമെന്റ്സും ന്യൂ സൂര്യ ഫിലിംസും ചേർന്ന് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മുകേഷ് .ആർ .മേത്ത , എ.കെ. സുനിൽ , സി.വി. സാരഥി എന്നിവരാണ് നിർമ്മാതാക്കൾ. ഓണച്ചിത്രങ്ങളിൽ കുടുംബ പ്രേക്ഷകർ ഏറെ ഇഷ്ടപെടുന്ന ഒരു ചിത്രം തന്നെയാണ് ഒരു തെക്കൻ തല്ല് കേസ്.

Related posts

Leave a Comment