സിപിഎമ്മുമായി ഇടഞ്ഞുതന്നെ ; ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: രാഷ്ട്രീയ ചരിത്രരചനയിലായതിനാല്‍ ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ സാധിക്കില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്. ഖാദി ബോര്‍ഡിന്റെ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് നിന്ന് ശോഭനാ ജോര്‍ജ് രാജിവച്ച ഒഴിവിലേക്കാണ് ചെറിയാന്‍ ഫിലിപ്പിനെ സര്‍ക്കാര്‍ നിയമിച്ചത്. എന്നാല്‍ പുസ്തക രചനയോടൊപ്പം ഖാദി വില്പനയും നടത്തുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

അടിയൊഴുക്കുകള്‍ എന്ന ആധുനിക രാഷ്ട്രീയ ചരിത്രരചനയില്‍ വ്യാപൃതനായതിനാല്‍ ഖാദി ബോര്‍ഡ് സ്ഥാനം ഏറ്രെടുക്കില്ലെന്ന് അദ്ദേഹം കുറിച്ചു.

40 വര്‍ഷം മുമ്ബ് പ്രസിദ്ധീകരിച്ച കാല്‍ നൂറ്റാണ്ട് എന്ന ഗ്രന്ഥത്തിന്‍്റെ പിന്തുടര്‍ച്ചയായ ചരിത്രം എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ തിരക്കുമൂലം സാധിച്ചില്ല.കഥ, കവിത എന്നതുപോലെ ചരിത്രം ഭാവനയില്‍ രചിക്കാനാവില്ല. വസ്തുതകള്‍ ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും വിപുലമായ ഗവേഷണം ആവശ്യമാണ്. ഖാദി വില്‍പനയും ചരിത്രരചനയും ഒരുമിച്ചു നടത്താന്‍ പ്രയാസമാണെന്ന് ചെറിയാന്‍ ഫിലിപ്പ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.അദ്ദേഹം ഇങ്ങനെ പറയുന്നുണ്ടെങ്കിലും സിപിഎം നേതൃത്വവുമായി കുറെ കാലങ്ങളായി ഇടഞ്ഞു നിൽക്കുന്നതുകൊണ്ട് അതിന്റെ ഭാഗമായാണ് സ്ഥാനം ഏറ്റെടുത്തതെന്ന് പറയപ്പെടുന്നു.

Related posts

Leave a Comment