അറ്റുപോയ ശരീരഭാഗങ്ങള്‍ തുന്നിചേര്‍ക്കാനുള്ള സംവിധാനം കിംസ് അല്‍ ശിഫയില്‍ :ഇതുവരെ ചെയ്തത് 2500 ഓളം ശസ്ത്രക്രിയകള്‍

അറ്റുപോയ ശരീരഭാഗങ്ങള്‍ തുന്നിചേര്‍ക്കാനുള്ള സംവിധാനം കിംസ് അല്‍ ശിഫയില്‍ :ഇതുവരെ ചെയ്തത് 2500 ഓളം ശസ്ത്രക്രിയകള്‍

പെരിന്തല്‍മണ്ണ: അറ്റ് പോയ ശരീരഭാഗങ്ങള്‍ സര്‍ജ്ജറിയിലൂടെ വിദഗ്ദ്ധമായി തുന്നിച്ചേര്‍ത്ത് ആരോഗ്യ രംഗത്ത് ജില്ലക്ക് തന്നെ അഭിമാനമായി മാറുകയാണ് കിംസ് അല്‍ശിഫ ഹാന്റ് & മൈക്രോവാസ്‌കുലാര്‍ സര്‍ജ്ജറി വിഭാഗം. വിവിധ അപകടങ്ങളില്‍ അറ്റ്‌പോയ കൈവിരലുകള്‍, കൈപ്പത്തി, കാല്, മറ്റ് ശരീരഭാഗങ്ങള്‍, കൈകളിലെ ജന്മനാലുള്ള വൈകല്യങ്ങള്‍ എന്നിവ ചികിത്സിച്ച് ഭേദമാക്കി സ്വജീവിതത്തിലേക്ക് തിരികെ കൊണ്ട് വരിക എന്ന ശ്രമകരമായ ദൗത്യമാണ് ഡോ. അജീഷ് ശങ്കരന്‍, ഡോ. തുഷാര കെ. ആര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് വര്‍ഷക്കാലമായി ഈ വിഭാഗത്തില്‍ വിജയകരമായി നടന്ന്‌കൊണ്ടിരിക്കുന്നത്. ഇതിനോടകം മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍ തമിഴ്‌നാട്ടിലെ നീലഗിരി ജില്ലകളില്‍ നിന്നും അപകടങ്ങള്‍ മൂലവും അശ്രദ്ധകൊണ്ടും പരിക്ക് പറ്റി രണ്ടായിരത്തി അഞ്ഞൂറോളം രോഗികളാണ് ഇവിടെ സര്‍ജ്ജറിക്കായി എത്തി ചേര്‍ന്നത്. സൂക്ഷ്മമായ രക്തധമനികളുടെ വിദഗ്ദ്ധമായ കൂട്ടിച്ചേര്‍ക്കലാണ് മൈക്രോവാസ്‌കുലാര്‍ സര്‍ജ്ജറി. ഒരു മില്ലിമീറ്ററിലും ചെറിയ രക്തധമനികളാണ് മൈക്രോവാസ്‌കുലാര്‍ സര്‍ജ്ജറിയിലൂടെ യോജിപ്പിക്കുന്നത്. അറ്റ്‌പോയ വിരലുകളോ, മറ്റു ശരീരഭാഗങ്ങളോ തിരികെ കൂട്ടിച്ചേര്‍ക്കാനായിട്ടാണ് മൈക്രോവാസ്‌കുലാര്‍ സാങ്കേതിക രീതി ആദ്യമായി പ്രയോജനപ്പെട്ടിരിന്നതെങ്കിലും, ഇപ്പോള്‍ പലതരം പ്രശ്‌നങ്ങള്‍ക്കും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് വരുന്നു. കൈകള്‍ക്കേല്‍ക്കുന്ന വലിയ പരിക്കുകളില്‍ ആഴത്തിലുള്ള മുറിവുകള്‍ പെട്ടന്ന് ഉണങ്ങുന്നതിനായി ശരീരത്തിലെ മറ്റൊരു ഭാഗത്തെ ദശ മാറ്റിവെക്കുന്നത് സാധ്യമാണ്. മുന്‍പൊക്കെ മാസങ്ങള്‍ എടുത്ത് മാറിയിരുന്ന പരിക്കുകള്‍ മൈക്രോവാസ്‌കുലാര്‍ സര്‍ജ്ജറിയിലൂടെ പെട്ടന്ന് തന്നെ മാറ്റിയെടുക്കാവുന്നതാണ്. അറ്റുപ്പോയ ശരീരഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനും ഞരമ്പുകള്‍ക്കേല്‍ക്കുന്ന ക്ഷതംമൂലം കൈകളുടെ സ്വാധീനം നഷ്ടപ്പെടുന്നവ പരിഹരിക്കുന്നതിനും മലപ്പുറം ജില്ലയിലെ തന്നെ ഏക സമ്പൂര്‍ണ്ണ മൈക്രോവാസ്‌കുലാര്‍ സര്‍ജ്ജറി വിഭാഗത്തിന്റെ മുഴുവന്‍ സമയ സേവനങ്ങള്‍ ലഭ്യമാണെന്ന് കിംസ് അല്‍ശിഫ വൈസ് ചെയര്‍മാന്‍ ഡോ. പി. ഉണ്ണീന്‍, യൂണിറ്റ് ഹെഡ് പ്രിയന്‍ കെ. സി, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മുഹമ്മദ് യഹിയ്യ എന്നിവര്‍ അറിയിച്ചു. ഈ വിഭാഗത്തില്‍ നടത്തിയ അപൂര്‍വ്വ സര്‍ജ്ജറികളെ കുറിച്ച് ഡോ. അജീഷ് ശങ്കരന്‍, ഡോ. തുഷാര കെ. ആര്‍, അനസ്‌തെസ്റ്റിസ്റ്റ് ഡോ. മുഹമ്മദ് അബ്ദുള്‍ നാസര്‍, എന്നിവര്‍ ദ്യശ്യങ്ങള്‍ ഉള്‍പ്പടെ പത്രസമ്മേളനത്തില്‍ വിവരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446300919 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Related posts

Leave a Comment