Global
സ്വന്തം സ്വപ്ന സാക്ഷാത്ക്കാരത്തോടൊപ്പം നിർദ്ധനർക്കും തണലേകി ബിനിൽ

കൊല്ലം: കരുനാഗപ്പള്ളി സ്വദേശിയും കോൺഗ്രസ് പ്രവാസി സംഘടനയായ ഇൻകാസിൻ്റെ പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായ ബിനിൽ നിർമ്മിച്ച് നൽകിയ വീടിൻ്റെ താക്കോൽ ദാനം കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ നിർവ്വഹിച്ചു. പ്രവാസിയായ അദ്ദേഹത്തിൻ്റെ വീട് എന്ന സ്വപ്നസാക്ഷാത്ക്കാരത്തോടൊപ്പമാണ് പാവപ്പെട്ട ഒരു വീട്ടമ്മക്ക് വീട് വെച്ചു നൽകുകയും പത്ത് ക്യാൻസർ രോഗികൾക്ക് ധനസഹായം നൽകുകയും ചെയ്തത്. ഐ .എൻ .ടി .യു.സി സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ, ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് കൺവീനർ ഡോ.ഇ പി ജോൺസൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Delhi
അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റിനു നേരെ ഖലിസ്ഥാൻ വാദികളുടെ അതിക്രമം

സാൻഫ്രാൻസിസ്കോ: അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റിനു നേരെയും ഖലിസ്ഥാൻ വാദികളുടെ അതിക്രമം. യുകെയിലെ ഹൈക്കമ്മീഷന് നേരെ നടന്ന അതിക്രമത്തിന് പിന്നാലെയാണ് സംഭവം. അമൃത്പാൽ സിങ്ങിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അക്രമകാരികൾ സാൻ ഫ്രാൻസിസ്കോയിലെ കോൺസുലേറ്റിൽ അതിക്രമം നടത്തിയത്. ഇന്ത്യൻ ദേശീയ പതാക അഴിച്ചുമാറ്റി ഖാലിസ്ഥാൻ പതാക ഉയർത്തിയും കെട്ടിടത്തിന്റെ ചുമരിൽ സ്പ്രേ പെയിൻറ് ഉപയോഗിച്ച് അമൃത് പാലിനെ മോചിപ്പിക്കണമെന്നും ഖലിസ്ഥാൻവാദികൾ എഴുതി. കുറ്റക്കാർക്കെതിരെ കർശനം നടപടി സ്വീകരിക്കണമെന്ന് അമേരിക്കയിലെ ഇന്ത്യൻ പൗരന്മാരുടെ സംഘടനകൾ ആവശ്യപ്പെട്ടു. ഓസ്ട്രേലിയയിലെ പാർലമെന്റിനു പുറത്തും അമൃത്പാലിനായി ഖലിസ്ഥാൻവാദികൾ പ്രതിഷേധ പ്രകടനം നടത്തി.
Kuwait
കെ.ഡി.എൻ.എ. വുമൺസ് ഫോറം പാലിയേറ്റീവ് ക്ലിനിക്കുകൾക്ക് എയർ ബെഡ് കൾ നൽകി !

;
കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) വുമൺസ് ഫോറം അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോട് അനുബന്ധിച്ച് കോഴിക്കോട് ജില്ലയിലെ ശാന്തി പയ്യോളി, ദൃഷ്ടി ചാരിറ്റബിൾ സൊസൈറ്റി പയ്യാനക്കൽ, കെയർ മാത്തോട്ടം എന്നീ പാലിയേറ്റീവ് ക്ലിനിക്കുകളിലെ അവശരായ രോഗികൾക്ക് എയർ ബെഡ് കൾ വിതരണം ചെയ്തു. കെ.ഡി.എൻ.എ വുമൻസ് ഫോറം മുൻ പ്രസിഡന്റ് ഷാഹിന സുബൈറിന്റെ നേതൃത്വത്തിൽ ആണ് എയർ ബെഡ്ഡുകൾ വിതരണം ചെയ്തത് .നാട്ടിലുള്ള കെ. ഡി. എൻ. എ . നേതാക്കളും സന്നിഹിതരായിരുന്നു. കെ.ഡി.എൻ.എ വുമൺസ് ഫോറം ചാരിറ്റി സെക്രട്ടറി ജുനൈദ റൗഫ് വിതരണം കോ ഓർഡിനേറ്റ ചെയ്തു. (ചിത്രം: ആലിക്കോയ (കെയർ മാത്തോട്ടം), ഷാഫി (ദൃഷ്ടി ചാക്കും കടവ് ) എന്നിവർ ഷാഹിന സുബൈർ ൽ നിന്നും എയർ ബെഡ്ഡുകൾ സ്വീകരിക്കുന്നു.)
Britain
അമൃത്പാൽ സിങ്ങിനെ വധിക്കാൻ ശ്രമമെന്ന് ആരോപണം, ഹേബിയസ് കോർപ്പസ് നൽകി

ന്യൂഡൽഹി: വിഘടനവാദി നേതാവും ഖലിസ്ഥാൻ അനുകൂലിയുമായ അമൃത്പാൽ സിങ്ങിനെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കാൻ ശ്രമമെന്ന് ആരോപണം. ഇയാളെ അറസ്റ്റ് ചെയ്തതായി വാരിസ് പഞ്ചാബ് ദേ നിയമോപദേശകൻ. ഷാഹ്കോട്ട് പൊലീസ് സ്റ്റേഷനിലാണ് അമൃത്പാൽ ഉള്ളതെന്നും ഇമാൻ സിങ് ഖാര പറഞ്ഞു. എന്നാൽ അമൃത്പാലിന്റെ അറസ്റ്റ് പഞ്ചാബ് പൊലീസ് ഇതുവരെയും സമ്മതിച്ചിട്ടില്ല. ഇത് വ്യാജ ഏറ്റുമുട്ടലിലൂടെ അമൃത് പാലിനെ വധിക്കാനുള്ള പദ്ധതിയുടെ ഭാഗമാണെന്നാണ് ആരോപണം. അമൃത്പാലിന്റെ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് നൽകി.
പഞ്ചാബിൽ ഇന്ന് കൂടി ഇൻറർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. അമൃത്പാൽ സിംഗിനെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിലായിരുന്നു തീരുമാനം. എസ് എം എസ് സേവനവും വിച്ഛേദിച്ചിട്ടുണ്ട്. സംഘർഷ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ മേഖലകളിൽ വൻ സുരക്ഷ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
-
Business3 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured3 months ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured2 months ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Cinema4 weeks ago
സിനിമ താരം സുബി സുരേഷ് അന്തരിച്ചു
-
Featured2 months ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured3 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
പാർട്ടിക്കു വേണ്ടി കൊലപാതകം ചെയ്തിട്ടുണ്ട്, തിരുത്താൻ CPM അനുവദിച്ചില്ല: ആകാശ് തില്ലങ്കേരി
-
Featured3 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
You must be logged in to post a comment Login