കുറുപ്പിനൊപ്പം അല്ലുവിൻ്റെ പുഷ്പ്പയും

അല്ലു അർജുൻ്റെ ഏറ്റവും പുതുതായി പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രമാണ് പുഷ്പ ഡിസംബർ പതിനേഴിനാണ് ചിത്രം തീയ്യറ്ററുകളിൽ റിലീസിനെത്തുന്നത്. ചിത്രത്തിന്റെ പ്രമോഷൻ്റെ ഭാഗമായി വൻ പരിപാടികളാണ് പുഷ്പ ടീം കേരളത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പ് എന്ന ചിത്രം നവംബർ 12ന് റിലീസിന് എത്തുകയാണ്. കേരളത്തിലുടനീളം 450-ൽപ്പരം സ്ക്രീനുകളിലാണ് റിലീസ് ചെയ്യുന്നത്. അതേസമയം പുഷ്പ ടീം കുറുപ്പ് സിനിമ പ്രദർശിപ്പിക്കുന്ന എല്ലാം സ്ക്രീനുകളിലും പുഷ്പയുടെ ടീസറും കുറുപ്പിന്റെ ഇടവേളകളിൽ കാണിക്കാനൊരുങ്ങിരിക്കുകയാണ് ഇതൊടെ പുഷ്പയുടെ കേരളത്തിലെ പ്രമോഷൻ പരിപാടികൾക് തുടക്കം കുറിക്കാൻ പോവുകയാണ് പുഷ്പ ടീം.. സുകുമാറാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഫഹദ് ഫാസിൽ പ്രതിനായകനായി എത്തുന്ന ചിത്രത്തിൽ രാഷ്മിക മന്ദാനയാണ് അല്ലുവിൻ്റെ നായികയാവുന്നത് മലയാളിയായ രാഹുൽ മാധവും ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ എത്തുന്നുണ്ട്
മൈത്രി മൂവി മേക്കേഴ്സ്,മൂട്ടം സെട്ടി മീഡിയ എന്നീ ബാനറുകളിൽ നവീൻ യെർണേനി,വൈരവി ശങ്കർ എന്നിവരാണ് നിർമാണം ഛായാഗ്രഹണം മിറോസ്ലാവ് കൂബ ബ്രോറോസെക്. എഡിറ്റിങ് കാർത്തിക് ശ്രീനിവാസ്. സംഗീതം ദേവി ശ്രീ പ്രസാദ്. രണ്ടു ഭാഗങ്ങളിലായാണ് പുഷ്പ പുറത്തിറങ്ങുന്നത് ആദ്യ ഭാഗം ഈ.ഫോർ എൻ്റെർടെമെൻൻ്റെ ഡിസംബർ 17ന് കേരളത്തിൽ റിലീസിന് എത്തിക്കും

Related posts

Leave a Comment