കേരളമൊട്ടാകെ 300ൽ അധികം സ്ക്രീനുകളിൽ റിലീസ് ചെയ്യാനൊരുങ്ങി അല്ലുവിന്റെ പുഷ്പ

അല്ലു അർജുൻ, ഫഹദ് ഫാസിൽ, രാഷ്മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുകുമാർ സംവിധാനം ചെയുന്ന “പുഷ്പ”
തെലുങ്ക് ,ഹിന്ദി ,തമിഴ് ,കന്നഡ മലയാളം ഭാഷകളിലായി ഡിസംബർ പതിനേഴിന് റിലീസ് ചെയ്യും. കേരളമൊട്ടാകെ 300-ൽ അധികം സ്ക്രീനുകളാണ് പുഷ്പക്ക് വേണ്ടി ഇതിനോടകം ചാർട്ട് ചെയ്യ്തിരിക്കുന്നത്.ആര്യ, ആര്യ 2 എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സുകുമാർ – അല്ലു അർജുൻ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്.

ശ്രീമന്തടു, ജനതാ ഗാരേജ്, രംഗസ്ഥലം, അങ്ങ് വൈകുണ്ഠപുരത്ത്‌ തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. ദേവി ശ്രീ പ്രസാദ് തന്നെയാണ് ഈ ചിത്രത്തിന്റെയും സംഗീതം ഒരുക്കുന്നത് . കേരളത്തിന്റെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്ത ഏക അന്യഭാഷാ നായകൻ കൂടിയാണ് അല്ലു അർജുൻ.
മഹാപ്രളയം കേരളത്തെ കീഴടക്കിയപ്പോഴും ഇതുപോലെ അല്ലു അർജുൻ സഹായഹസ്തം നീട്ടിയിരുന്നു.ജഗപതി ബാബു ,പ്രകാശ് രാജ്, ധനഞ്ജയ് ,സുനിൽ വർമ്മ, അനസൂയ ഭരദ്വാജ് ,ഹരീഷ് ഉത്തമൻ ,വെണ്ണില കിഷോർ, ശ്രീറ്റ് എന്നിവരോടൊപ്പം സാമാന്ത റൂത്ത് പ്രഭു അതിഥിതാരമായും ഈ സിനിമയിൽ അഭിനയിക്കുന്നു.

രചന സുകുമാറും, ഛായാഗ്രഹണം മിറോസ്ലാവോ ക്യൂബ ബ്രോക്സും ,എഡിറ്റിംഗ് കാർത്തിക ശ്രീനിവാസ് ,റൂബൻ എന്നിവരും നിർവ്വഹിക്കുന്നു.
കേരളത്തിൽ E4 എൻ്റെർടെയിൻമെൻ്റും, തമിഴിൽ ലൈക്ക പ്രൊഡക്ഷൻസും,കർണ്ണാടകയിൽ സ്വാഗത് എൻ്റെർപ്രൈസും, നോർത്ത് ഇന്ത്യയിൽ എ.എ ഫിലിംസും ചിത്രം വിതരണം ചെയ്യുന്നു. 250 കോടി രൂപ മുതൽമുടക്കുള്ള” പുഷ്പ ” നവീൻ യെമനിയും ,വൈ.രവിശങ്കറും ചേർന്നാണ്
നിർമ്മിച്ചിരിക്കുന്നത്.

Related posts

Leave a Comment