അല്ലു അർജുന്റെ ‘പുഷ്പ’ ചിത്രീകരണം പുനരാരംഭിച്ചു

ഹൈദരാബാദ്: അല്ലു അർജുൻ ചിത്രം ‘പുഷ്പ’ യുടെ ചിതിരീകരണം പുനരാരംഭിച്ചു. കോവിഡ് കണക്കുകൾ കുറഞ്ഞതോടെ തെലങ്കാന സർക്കാർ സിനിമ ചിത്രീകരണത്തിന് അനുമതി നൽകിയതോടെയാണ് ചിത്രീകരണം പുനരാരംഭിച്ചത്. ഇതേതുടർന്ന് അല്ലു അർജുനും, ഫഹദ് ഫാസിലും മുഖ്യ താരങ്ങളാകുന്ന ബഹുഭാഷാ ചിത്രം വീണ്ടും നിർമ്മാണത്തിലേക്ക് കടന്നു. കോവിഡ് ഒന്നാം തരം​ഗത്തിന് ശേഷം പുഷ്പയുടെ ചിത്രീകരണം ആരംഭിച്ചെങ്കിലും കഴിഞ്ഞ ഡിസംബറിൽ ഷൂട്ടിം​ഗ് നിർത്തി വെക്കേണ്ടതായി വന്നിരുന്നു. അണിയറ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചതും പിന്നീടുണ്ടായ ലോക്ക് ഡൗണും കാരണമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചത്.എന്നാൽ കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് പുഷ്പ ഹൈദരാബാദിൽ ഇന്ന് മുതൽ നിർമ്മാണം പുനരാരംഭിച്ചു.

Related posts

Leave a Comment