Connect with us
48 birthday
top banner (1)

Cinema

അല്ലു അര്‍ജുന്‍ ചിത്രം “പുഷ്പ 2” ആഗസ്റ്റിന് തിയേറ്ററുകളില്‍

Avatar

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രമാണ് പുഷ്പ. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് ഇനി 200 ദിവസങ്ങള്‍ കൂടി. സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഈ വിവരം പങ്കുവച്ചത്. 2024 ഓഗസ്റ്റ് 15നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുഷ്പ 2 തിയറ്ററുകളിലെത്തുന്നത്.

2021ല്‍ പുറത്തിറങ്ങി പാന്‍-ഇന്ത്യന്‍ ചിത്രമായ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 എത്തുന്നത്. ആദ്യ ഭാഗത്തിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യ ഉടനീളമുള്ള സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു. മലയാളി നടന്‍ ഫഹദ് ഫാസിലും പുഷ്പയിലൂടെ പാന്‍-ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

മൂന്നു വര്‍ഷത്തോളം ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്‍ ചിത്രമാണ് പുഷ്പ2. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററിനും ടീസറിനും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സംവിധായകന്‍ സുകുമാറും മൈത്രി മൂവി മേക്കേസും ചേര്‍ന്നാണ് പുഷ്പ 2 നിര്‍മ്മിക്കുന്നത് . അല്ലു അര്‍ജുന്‍, രശ്മിക മന്ദന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

ഒടുവില്‍ മഞ്ഞുമല്‍ ടീംസ് ഉദയനിധി സ്റ്റാലിനെ സന്ദര്‍ശിച്ചു

Published

on

കേരളത്തിനകത്തും പുറത്തും മികച്ച പ്രേഷക പ്രതികരണം നേടി മുന്നേറുകയാണ് മഞ്ഞുമല്‍ ബോയ്‌സ്. സിനിമക്ക് അഭിനന്ദനവുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തെ പ്രശംസിച്ച് തമിഴ്‌നാട് യുവജനക്ഷേമ സ്‌പോര്‍ട്‌സ് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

ചിത്രം കണ്ടുവെന്നും ആരും കാണാതിരിക്കരുതെന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചത്. ഈ പ്രതികരണത്തിന് നന്ദിയറിയിച്ച് മഞ്ഞുമല്‍ ടീംസ് രംഗത്തെത്തുകയും ചെയ്തു. ഒടുവില്‍ മഞ്ഞുമല്‍ ടീംസ് ഉദയനിധി സ്റ്റാലിനെ നേരിട്ട് സന്ദര്‍ശിച്ചിരിക്കുകയാണ്. ഉദയനിധി സ്റ്റാലിന്‍ തന്നെയാണ് മഞ്ഞുമല്‍ ബോയ്‌സ് ടീമംഗങ്ങള്‍ സന്ദര്‍ശിച്ച വിവരം അറിയിച്ചത്.

Advertisement
VKSHNM NWS KWT 1000 x 180 PX-01

ഫെബ്രുവരി 22 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. ജാന്‍ എ മന്‍ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. 2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവമാണ് സിനിമയാക്കിയിരിക്കുന്നത്. എറണാകുളം മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരുസംഘം യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, ഗണപതി, ചന്തു സലിംകുമാര്‍, സംവിധായകന്‍ ഖാലിദ് റഹ്മാന്‍, അഭിറാം പൊതുവാള്‍, അരുണ്‍ കുര്യന്‍, ദീപക് പറമ്പോള്‍, ജോര്‍ജ് മരിയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Cinema

അമ്മയാകാനൊരുങ്ങി ദീപിക പദുകോൺ

സെപ്റ്റംബറോ‍‍ടുകൂടിയായിരിക്കും കുഞ്ഞിൻ്റെ ജനനം

Published

on

ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രൺവീർ സിംഗും മാതാപിതാക്കളാകാൻ ഒരുങ്ങുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ ദീപികയും രൺവീറും ചേർന്നാണ് ഈ സന്തോഷ വാർത്ത പുറത്തുവിട്ടത്. കുഞ്ഞുടുപ്പിന്റെയും ഷൂസിന്റെയും ബലൂണിൻ്റെയും ചിത്രമടങ്ങുന്ന പോസ്റ്റർ കാർഡ് പങ്കുവച്ചാണ് ദീപ്‌-വീര്‍ ദമ്പതികള്‍ ആരാധകരെ വിവരം അറിയിച്ചത്. സെപ്റ്റംബറോ‍‍ടുകൂടിയായിരിക്കും കുഞ്ഞിൻ്റെ ജനനം. സിനിമാപ്രവർത്തകരും ആരാധകരുമടക്കം ഒട്ടനവധിപേർ ദീപികയ്ക്കും രൺവീറിനും ആശംസകൾ നേർന്നു.

Continue Reading

Cinema

ബോളിവുഡ് താരം തപ്സി പന്നു വിവാഹിതയാകുന്നു

Published

on

ബോളിവുഡ് താരം തപ്സി പന്നു വിവാഹിതയാകുന്നു. ബാഡ്മിന്റണ്‍ താരം മത്യാസ് ബോ ആണ് വരന്‍. അടുത്ത സുഹൃത്തുക്കളുടെ ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ സിഖ്-ക്രിസ്ത്യന്‍ ആചാര പ്രകാരം രാജസ്ഥാനിലെ ഉദയ്പൂരിലാണ് വിവാഹം നടക്കുക എന്നാണ് വിവരം. എന്നാല്‍ വിവാഹ തീയതിയോ മറ്റുവിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണ്. തന്റെ ആദ്യ ബോളിവുഡ് ചിത്രമായ ചാഷ്‌മേ ബദ്ദൂര്‍ ചെയ്യുന്ന വര്‍ഷത്തിലാണ് താന്‍ മത്യാസിനെ കണ്ടുമുട്ടിയതെന്നും ആ ബന്ധത്തില്‍ സന്തോഷവതിയാണെന്നും താരം ഒരു അഭിമുഖത്തില്‍ പറഞ്ഞു.’ എന്റെ ആദ്യ ചിത്രമായ ചാഷ്‌മേ ബദ്ദൂര്‍ ചെയ്യുന്ന വര്‍ഷത്തിലാണ് ഞാന്‍ മത്യാസിനെ കണ്ടുമുട്ടിയത്. അന്നുമുതല്‍ ഞാന്‍ അവനോടൊപ്പമാണ്. അവനെ ഉപേക്ഷിക്കാനോ മറ്റൊരാള്‍ക്കൊപ്പം പോകാനോ ഞാന്‍ ചിന്തിക്കുന്നില്ല, കാരണം ഈ ബന്ധത്തില്‍ ഞാന്‍ വളരെ സന്തുഷ്ടയാണ്- തപ്‌സി പറഞ്ഞു. മത്യാസുമായിട്ടുള്ള പ്രണയം നടി പരസ്യമാക്കിയെങ്കിലും ഇരുവരും ഒന്നിച്ച് അധികം കാമറക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറില്ല.

Advertisement
VKSHNM NWS KWT 1000 x 180 PX-01

‘വോ ലഡ്കി ഹേ കഹാന്‍’ എന്ന കോമഡി ഡ്രാമ ചിത്രത്തിലാണ് തപ്സി അഭിനയിക്കുന്നത്. അര്‍ഷാദ് സയ്യിദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രതീക് ബബ്ബര്‍, പ്രതീക് ഗാന്ധി എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാറൂഖ് ഖാന്‍ ചിത്രമായ ഡങ്കിയാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ തപ്‌സിയുടെ ചിത്രം.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured