Connect with us
head

Service news

സർക്കാർ ധൂർത്ത് അവസാനിപ്പിച്ച് ജീവനക്കാരുടെ ആനുകൂല്യങ്ങൾ അനുവദിക്കുക;
എൻ ജി ഒ അസോസിയേഷൻ

Veekshanam

Published

on

സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ നടന്ന ധർണ്ണാ സമരം സംസ്ഥാന പ്രസിഡൻ്റ് ചവറ ജയകുമാർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജന:സെക്രട്ടറി M.ഉദയസൂര്യൻ മുഖ്യപ്രഭാഷണം നടത്തി .
ജില്ലയുടെ പ്രസിഡൻ്റ് VS രാഗേഷിൻ്റെ അധ്യക്ഷതയിൽ ജില്ലയുടെ സെക്രട്ടറി ജോർജ്ജ് ആൻ്റണി സ്വാഗതം ആശംസിച്ചു .സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ തോമസ് ഹെർബിറ്റ് ,രാജേഷ് ഖന്ന ,
സംസ്ഥാന സെക്രട്ടറിമാരായ അംബിക കുമാരി ,
ബോബിൻ , പ്രദീപ് കുമാർ ,: ഷനീജ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ
S. പ്രസന്നകുമാർ J.എഡിസൺ, ജയപ്രകാശ് ,:TOശ്രീകുമാർ ,
:വെള്ളറട മുരളി , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബാബ കുമാർ , സനൂസി ,: പ്രശാന്ത് കുമാർ, ഗിരീഷ് കുമാർ ,രാജീവൻ ,ജില്ലാ ഉപഭാരവാഹികളായ : നിതീഷ് കാന്ത് , SV ബിജു ,: ഷൈൻ കുമാർ ,: ഷിബി എന്നിവർ സംസാരിച്ചു

Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Service news

ജീവനക്കാരെ സർക്കാർ പണിമുടക്കിലേക്ക് തള്ളി വിടരുത്: KGOU

Published

on

തൃശ്ശൂർ:ധനമന്ത്രി ശ്രീ കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് കേരളത്തിലെ സമസ്ത ജനവിഭാഗങ്ങളെയും നിരാശയിലാഴ്ത്തിയത് പോലെ സർക്കാർ സർവീസിലെ ജീവനക്കാർക്കും അധ്യാപകർക്കും നിരാശ മാത്രമാണ് സമ്മാനിച്ചത്. ഈ ബജറ്റ് അവതരണ വേളയിൽ പെൻഷൻ പ്രായം ഉയർത്തൽ, അഞ്ചുഗഡു കുടിശികയായ ക്ഷാമബത്ത, ലീവ് സറണ്ടർ പുനഃസ്ഥാപിക്കൽ എന്നിവ പ്രതീക്ഷിച്ച ജീവനക്കാർക്ക് ആക്സിഡന്റ് ഇൻഷുറൻസ് പോളിസി തുക ഇരട്ടിയായി വർധിപ്പിച്ച ഷോക്ക് ട്രീറ്റ്മെന്റ് മാത്രമാണ് ലഭിച്ചത്. ജീവനക്കാരോട് ഇത്തരം വൈര്യ നിര്യാതന ബുദ്ധി കാണിക്കുന്ന സർക്കാരിനെതിരെ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകേണ്ട സമയം അതിക്രമിച്ചു എന്ന് KGOU തൃശ്ശൂർ ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. ജീവനക്കാരോട് ഈ സർക്കാർ ഇത്രയും വിദ്വേഷപരമായി പെരുമാറിയിട്ടും സർക്കാരിനെ പിന്തുണയ്ക്കുന്ന സർവീസ് സംഘടനകൾ 2002ലെ 31 ദിവസത്തെ പണിമുടക്ക് ഓർത്തെടുത്താൽ നന്നായിരുന്നു എന്ന് യോഗം അഭിപ്രായപ്പെട്ടു.

യോഗം KGOU മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ കെ ജെ കുര്യക്കോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ: സി.ബി അജിത് കുമാർ അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി പി രാമചന്ദ്രൻ, ഷിബു ഷൈൻ, എ എൻ മനോജ്, ഇ. മുജീബ്, വി കെ മണി, ടി കെ ജോസഫ്, ശരത് മോഹൻ എന്നിവർ സംസാരിച്ചു

Advertisement
head
Continue Reading

Ernakulam

ഐടിഐകളിൽ ശനിയാഴ്ച അവധിപ്രഖ്യാപിക്കണമെന്ന് എൻജിഒ അസോസിയേഷൻ

Published

on

കൊച്ചി:സിലബസ് പരിഷ്കരണത്തിന് ഭാഗമായി ഐടിഐകളിൽ പഠനസമയം കുറച്ചതുകൊണ്ട് ശനിയാഴ്ച ഐടിഐ അവധി പ്രഖ്യാപിക്കണമെന്ന് എൻജിഒ അസോസിയേഷൻ കളമശ്ശേരി ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോസഫ് ആന്റണി ഉദ്ഘാടനം ചെയ്തു .അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ശ്രീ ആന്റണി സാലു, ജില്ലാ സെക്രട്ടറി ടി വി ജോമോൻ ,സെക്രട്ടറിയേറ്റ് അംഗങ്ങളായ ശ്രീ ടി പി ജാനേഷ് കുമാർ ,ശ്രീ അരുൺ കെ നായർ ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പി ഗിരീഷ് ,എംഡി സേവിയർ ,ശിവൻ ,എം എ എബി ,ജെ പ്രശാന്ത് ,ബേസിൽ വർഗീസ് ,ജില്ലാ ഭാരവാഹികളായ ബേസിൽ ജോസഫ് ,എസ് എസ് അജീഷ് ബ്രാഞ്ച് ഭാരവാഹികളായ എബി ആന്റണി, സഞ്ജയ് കുമാർ, മാക്സൺ മാർക്കോസ് അനിൽ പി ടി എന്നിവർ പ്രസംഗിച്ചു. സർവ്വീസിൽ നിന്ന് വിരമിച്ച സംസ്ഥാന സെക്രട്ടറിയും സെറ്റോ ചെയർമാനും മായ ശ്രീ കെ എസ് സുകുമാർ, സിറ്റി ബ്രാഞ്ച് പ്രസിഡൻ്റെ ശ്രീ കെ ആർ വിവേക് എന്നിവർക്ക് യാത്രയപ്പും നൽകി .
ഭാരവാഹികൾ ആയി എബി ആൻ്റണി (പ്രസിഡൻ്റ്) സഞ്ജയ് കുമാർ (സെക്രട്ടറി) മാക്സൺ മാർക്കോസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു

Continue Reading

Ernakulam

ആശ്രിത നിയമനം നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക:കെ ബാബു എം എൽ എ

Published

on

കൊച്ചി:ജീവനക്കാർക്ക് ഡി എ , ലീവ് സറണ്ടർ, തുടങ്ങിയ വിവിധ അവകാശങ്ങൾ നിഷേധിക്കുന്നതോടൊപ്പം ആശ്രിത നിയമനം കൂടി നിർത്തലാക്കാനുള്ള സർക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് കെ ബാബു എം എൽ എ ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റി പരിധിയിൽ വരുന്ന എല്ലാ ഓഫീസുകളിലേയും ജീവനക്കാർക്ക് നിലവിൽ ലഭിച്ചു കൊണ്ടിരുന്ന സിറ്റി നിരക്കിലുള്ള 10% എച്ച് ആർ എ ഉടൻ പുന:സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . എൻ ജി ഒ അസോസിയേഷൻ തൃപ്പൂണിത്തുറ ബ്രാഞ്ച് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്റ് വി ആർ ബൈജു അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ഹെർബിറ്റ് മുഖ്യപ്രഭാഷണം നടത്തി . കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി. വിനോദ് , ജില്ല പ്രസിഡന്റ് ആന്റണി സാലു , ജില്ലാ സെക്രട്ടറി ടി വി ജോമോൻ , സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ ടി പി ജാനേഷ് കുമാർ , എം ഡി സേവ്യർ , എം എ എബി , പ്രശാന്ത് ജനാർദ്ദനൻ, അനിൽ വർഗീസ്, വൈ ജോൺ കുമാർ , സനൽ ബാബു, പി എ തമ്പി , ജോസഫ് ജെൻസൻ ന്യൂനസ്, ലിജോ ജോണി, വി എൻ സജീവൻ, എ കെ ദാസൻ തുടങ്ങിയവർ സംസാരിച്ചു.

Continue Reading

Featured