അലർജി പരിശോധനയിലെ തട്ടിപ്പ് തുറന്നു കാട്ടുമെന്ന് ഡോക്ടർമാർ

തിരുവനന്തപുരം: രക്തപരിശോധനയിലൂടെ അലർജി കണ്ടെത്താമെന്ന പ്രചാരണത്തിലെ അധാർമികത തുറന്നുകാട്ടാൻ മുന്നിട്ടിറങ്ങുമെന്ന് ശ്വാസകോശ വിദഗ്ധരുടെ സംഘടന അക്കാഡമി ഓഫ് പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ.

രക്തപരിശോധനയിൽ ചില ഘടകങ്ങളോട് അമിതമായി പ്രതികരിക്കുന്നു എന്ന് കണ്ടെത്തി പരിശോധന ഫലം പോസിറ്റീവ് ആയതു കൊണ്ടു മാത്രം ഒരാളിന് അലർജി ഉണ്ടെന്നോ നെഗറ്റീവ് ആയതു കൊണ്ട് അലർജി ഇല്ലെന്നോ പറയാനാവില്ല. രോഗ ചരിത്ര അപഗ്രഥനവും ക്ലിനിക്കൽ പരിശോധനയും ആണ് അലർജി നിർണയത്തിൽ പ്രാഥമികമായി നടത്തേണ്ടത്. ഏതൊക്കെ പരിശോധനകൾ വേണമെന്ന് അതിനെ തുടർന്നാണ് തീരുമാനിക്കേണ്ടത്. രക്തപരിശോധനയിലൂടെ മാത്രം അലർജി കണ്ടെത്താമെന്നത് അബദ്ധജടിലമാണെന്ന് അക്കാഡമി ഓഫ് പൾമണറി ആൻഡ് ക്രി ട്ടിക്കൽ കെയർ മെഡിസിൻ പ്രസിഡന്റ് ഡോ. പി.എസ്.ഷാജഹാനും സെക്രട്ടറി ഡോ.ബി. ജയപ്രകാശും വ്യക്തമാക്കി.

Related posts

Leave a Comment