ഇരട്ടക്കൊലപാതകം പൊലീസിന്റെ വീഴ്ച: കെ. സുധാകരൻ

കോഴിക്കോട്: ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങൾ ആഭ്യന്തര വകുപ്പിന്റെ വീഴ്ചയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ആദ്യ കൊലപാതകം കഴിഞ്ഞപ്പോൾ തിരിച്ചടി ഉറപ്പായിരുന്നു. എന്നാൽ ഇത് തിരിച്ചറിയാൻ പൊലീസിനായില്ല. മുഖ്യമന്ത്രിയാണ് ഇതിന് ഉത്തരവാദിയെന്നും കെ സുധാകരൻ വിമർശിച്ചു. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് കോൺഗ്രസ് പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ താൽപര്യം കെ റെയിലിലാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. ബിജെപിയുമായും എസ്ഡിപിഐയുമായും കൂട്ടുകൂടിയവരാണ് സിപിഎം. സർക്കാരാണ് ഇപ്പോഴത്തെ കൊലപാതകങ്ങൾക്ക് ഉത്തരവാദിയെന്നും കെ സുധാകരൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

Related posts

Leave a Comment